നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

ശോഭ ലീലയെ ഒന്ന് നോക്കി..! ലീലയുടെ മുഖം കാർമേഘം വന്ന് മൂടിയ ആകാശം പോലെ വിങ്ങി കെട്ടി നിൽപ്പായിരുന്നു..! ഗീത : അമ്മയ്ക്കെന്താ പെട്ടെന്ന് പറ്റിയേ..? 😐 ഗീത ശോഭയോടായി ചോദിച്ചു..!

ശോഭ : അമ്മയ്ക്ക് പെട്ടെന്ന് ശ്വാസം എടുക്കാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി..! ഞാനാ നേരത്ത് അടുത്തുള്ളത് കൊണ്ട് അറിഞ്ഞു അല്ലേൽ..! ശോഭ സംസാരം ഒന്ന് നിറുത്തി..! ശോഭ : പിന്നെ നീരജുണ്ടായിരുന്നത് കൊണ്ട് വേഗം ഇങ്ങോട്ട് കൊണ്ട് വന്നു..!

ബിപി പെട്ടെന്ന് ലോ ആയതാണ്.. വേറെ ഒന്നുമല്ല..! അമ്മയ്ക്ക് പിന്നെ ബ്രിതിങ് പ്രശ്നം ഉണ്ടല്ലോ.. അതും കൂടിയായപ്പോ കുറച്ച് പേടിച്ചു..

😐 ഗീത : ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ..? 👀 ശോഭ : ഏയ്.. ഇപ്പൊ കുഴപ്പം ഒന്നുമില്ല..! ഒരു പതിനൊന്നര ആയപ്പോഴാ റൂമിലേക്ക് മാറ്റിയത്..

ഞാനും ചെറുതായി ഉറങ്ങി പോയി..! നാളെ ഡോക്ടർ വന്നു നോക്കിയിട്ട് ഡിസ്ചാർജ് ചെയ്യാ പറഞ്ഞു..! 😊 ഗീത : അതെയാ.. 😃 ശോഭ മാറിയിരുന്ന ലീലയെ നോക്കി..!

ശോഭ : ഇവൾക്കിതെന്ത് പറ്റി..! വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ മുഖത്തെ ഒരു മൂടിക്കെട്ടൽ.. 👀 ഗീത : ഓ… ഒന്നും പറയണ്ട..

എൻ്റെ ശോഭേ..! വന്നപ്പോ തന്നെ പുറത്തിരിക്കുന്ന കക്ഷിയുമായി ഒരു അങ്കം കഴിഞ്ഞിട്ട ഇങ്ങോട്ട് പോന്നിരിക്കുന്നത്.. 😤 ശോഭ : ആര് നീരജിൻ്റെ ഒപ്പോ.. 😳 ഗീത : ആഹാ..

അതാ നീരജ്.. 😅 ശോഭ : അവനെന്ത് പറഞ്ഞു..? 👀 ഗീത : ഇങ്ങോട്ട് വന്നപ്പോ കയറ്റി വിടാൻ പറ്റില്ല ..! ആരാ ചോദിച്ചു അങ്ങനെ തുടങ്ങിയ പ്രശ്നം ആണ്..

😐 ശോഭ : അവനങ്ങെനെ പറഞ്ഞോ കയറ്റി വിടാൻ പറ്റില്ല എന്ന്.. 👀 ഗീത : അങ്ങനെ അല്ല ശോഭേ..! അമ്മയ്ക്ക് ബ്രീത്തിംഗ് പ്രോബ്ലം ഉള്ളത് കൊണ്ട് അറിയാത്തവരെ കയറ്റി വിടാൻ പറ്റില്ല എന്ന പറഞ്ഞേ..! റൂം പറഞ്ഞ് തരണേ ശോഭമ്മയോട് ചോദിക്കണമെന്ന് പറഞ്ഞു..!

😅 ശോഭ : ആ… അത് അമ്മയ്ക്ക് ബ്രിട്തിംഗ് പ്രോബ്ലം ഉള്ളത് കൊണ്ട് അനാവശ്യമായി ആരെയും കാണിക്കണ്ട എന്ന് ഡോക്ടർ പറഞ്ഞായിരുന്നു..! ഗീത : അപ്പൊ വെറുതെയല്ല ആ പയ്യൻ അങ്ങനെ പറഞ്ഞതല്ലേ..! ചിലപ്പോ എന്നെ മനസ്സിലാവാതെ ആവും..!

ശോഭ : അതിനാണോ ശോഭാൻ്റിയുടെ ലൈലു ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്..! 😅 ലീല : അമ്മ പറഞ്ഞത് പോലെ ഒന്നുമല്ല ആൻ്റി..! എന്നെ അവനെ അറിയാലോ , ഞാൻ

ആരാണെന്നും അറിയാലോ പിന്നെ അവനെ കയറ്റി വിട്ടാൽ എന്തായിരുന്നു..! ഇത് വേറൊന്നുമല്ല ആൻ്റി എന്നെ കാണുമ്പോഴുള്ള അവൻ്റെ സ്ഥിരം പ്രശ്നം ആണ്..! ഞാനന്നെ പറഞ്ഞതല്ലേ അവനെ ഇവിടെ നിറുത്തണ്ട എന്ന്.. 😏 ഗീത : നീയെന്താക്കെയാ ആ പയ്യനോട് വിളിച്ച് പറഞ്ഞത്..!

നീയും മോശമൊന്നുമല്ല.. 😌 ലീല : കണ്ടോ … കണ്ടോ എത്ര പെട്ടെന്ന് അമ്മയെ അവൻ ചാക്കിലാക്കിയതെന്ന്..! അല്ലെങ്കിലും എന്ത് ചെയ്താലും എല്ലാരും അവനെ അല്ലെ സപ്പോർട്ട് ചെയ്യൂ..!

അവസാനം നമ്മള് കുറ്റക്കാരും അവൻ പുണ്യാളനുമാവും.. 😏 ശോഭ : അത് നിൻ്റെ വെറും തോന്നലാ മോളെ.. 🙂 ലീല : തോന്നലോ.. വെറും തോന്നല്ലല്ലേ..!

ആൻ്റി പോലും ആ തെണ്ടി കാരണം എനിക്ക് എതിരെ സംസാരിച്ചിട്ടില്ലേ പലപ്പോഴും..! അവനോടുള്ള ഒരു തരി സ്നേഹമോ പരിഗണനയോ ആൻ്റി എനിക്ക് തന്നിട്ടുണ്ടോ 😡 ലീല വായിൽ തോന്നിയതെന്തൊക്കെയോ ഉറക്കെ വിളിച്ച് പറഞ്ഞു..! ഗീത : ലീലേ… മതി..!

നിൻ്റെ വായിൽ തോന്നിയത് വിളിച്ച് പറയാനുള്ള സ്ഥലം അല്ല ഇത്..! ഇത് ഹോസ്പിറ്റലാണ് ആ കിടക്കുന്നത് ഒരു പേഷ്യൻ്റാണ്.. 😡 ഗീത കല്ലുന് ചൂണ്ടിക്കൊണ്ട് ലീലയോട് പറഞ്ഞു..! ഗീത : ശോഭേ…

ഇവളാ പയ്യനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതാണ് വേറൊന്നും നി മനസ്സിൽ വിചാരിക്കേണ്ടാ.. 🙂 ലീല പറഞ്ഞത് ശോഭയെ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടാവും കരുതി ഗീത ശോഭയോട് ക്ഷമ എന്നത് പോലെ പറഞ്ഞു..! ശോഭ : ഏയ്.. ഞാനെന്ത് കരുതാൻ ഏടത്തി..!

എനിക്കവളെ നന്നായി അറിയാവുന്നതല്ലേ.. 🤗 ഇനിയും അവിടെ നിന്ന ലീല വായിൽ തോന്നിയത് എന്തേലും വിളിച്ച് പറയും കരുതി ഗീത വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു..! ഗീത : അല്ലെങ്കിൽ ഞാനിവിടെ നിക്കാ ശോഭേ..! നീയും ലീലയും കൂടി വീട്ടിലേക്ക് പൊക്കൊ..

Leave a Reply

Your email address will not be published. Required fields are marked *