മുഖ സ്തുതി പറയുവാണെന്ന് കരുതരുത് .. ,ഇതിനെക്കാളും മറ്റേ പുള്ളീടെ ഏത് ആ എയറിൽ പോയ ആളിൻ്റെ അഭിനയം ആണ് നല്ലതെന്ന് തോന്നി..! 😌🙌 ബിന്ദു : അതിനെ നീ ഈയിടയായല്ലേ നാട്ടിൽ പോയത്..! 👀 നീരജ് : ഒന്നൂടെ പോയിട്ട് വരാലൊ..!
അതൊന്നും പറഞ്ഞ പറ്റില്ല.. 😷 ശോഭമ്മ : അയ്യേ നി ആ പിള്ളേരെ പേടിച്ചിട്ടാ..! വെളിയിൽ പറയല്ലേ ടാ ആൾക്കാർ ചിരിച്ച് മരിക്കും..! എന്നാലും എൻ്റെ നീരജെ..
നീരജ് : എനിക്കാരെയും പേടിയില്ല..! വെറുതെ ഇങ്ങോട്ട് കേറി ചൊറിയാൻ വന്ന ഞാൻ അങ്ങോട്ട് കേറി മാന്തും..! അതിൻ്റെ ഇടയിൽപെട്ട് ചക്രശ്വാസം വലിക്കാൻ പോണത് ശോഭമ്മ ആയിരിക്കും..! 😏 ശോഭമ്മ : പ്രശ്നം ഉണ്ടാക്കാൻ ആണേൽ ഒരാളും ഇങ്ങോട്ട് വരരുതെന്ന് മുൻകൂട്ടി ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്..!
എന്താ പോരെ.. 🤗 നീരജ് : എന്നോടുള്ള സ്നേഹമോ അതോ അവർക്ക് അടി കിട്ടുമോയെന്നുള്ള പേടിയോ.. 😌 ശോഭമ്മ : രണ്ടുമല്ല.. നിനക്ക് എന്തേലും പറ്റിയ വേറെ ആരെ ഞാൻ ഇവിടെ പണിക്ക് വിളിക്കും..
😌 നീരജ് : ഓഹോ… 😨! കണ്ട കണ്ട ബൂർഷ്വാസി മുതലാളിമാരുടെ തനിക്കൊണം കണ്ടാ..! ശോഭമ്മ : ആരാടാ നിൻ്റെ ബൂർഷ്വാസി..
😤 ശോഭമ്മ കയ്യിലെ ചട്ടുകം കൊണ്ട് നീരജിന് തല്ലാൻ ഓങ്ങി..! നീരജ് ഉയിരും കൊണ്ട് പുറത്തേക്ക് ഓടി..! എന്നിട്ട് വാതിലിൻ്റെ പുറത്ത് നിന്നിട്ട് ശോഭമ്മയെ നോക്കി..! നീരജ് : ഇൻക്വിലാബ് സിന്ദാബാദ്..!
തൊഴിലാളി ഐക്യം സിന്ദാബാദ്.. 💪🚩 ശോഭമ്മ : നിന്നെ ഞാനുണ്ടല്ലോ..! പോയി ചെയ്ത പണി ബാക്കി തീർക്കാൻ നോക്കടാ.. 😤 നീരജ് വീണ്ടും ഗാർഡനിലേക്ക് പോയി..!
ശോഭമ്മ : ഈ ചെക്കൻ്റെ ഒരു കാര്യം..! 😅 ഡാ.. നിന്നെ അമ്മ കാണണം പറഞ്ഞു.. ശോഭമ്മ ചിരിച്ചു കൊണ്ട് ബിന്ദുന് നോക്കി..!
അല്ലേലും നീരജിനോട് അവിടെയുള്ളവരുടെ സ്നേഹവും കരുതലും ഒന്ന് വേറെ തന്നെയാണ്..! നീരജിനും അതുപോലെ തന്നെയാണ് തിരിച്ചും , അതോണ്ട് തന്നെ എന്തേലും പറഞ്ഞാലും അവനും ആ ഒരു സ്പിരിറ്റിലാണ് എടുക്കുള്ളൂ..! ( NB : ഏത് സ്പിരിറ്റിലെന്ന് ചോദിക്കരുത്.. 😌 ) ബിന്ദു : അല്ല ചേച്ചി അവര് എന്തേലും പ്രശ്നം ഒപ്പിക്കുവോ..!
ഇവിടെയുളളവനെയാണേൽ ബെല്ലും ബ്രേക്കും ഇല്ലാത്തത് പോലെയാണ്..! നാവാണേ ഉരുളക്കുപ്പേരി എന്ന് പറയുന്നത് പോലെയാ.. ബിന്ദു അവളുടെ ആവലാതി ശോഭയോട് പറഞ്ഞു..! അറിയാലോ നീരജാണ് കക്ഷി..!
മറുവശത്ത് പിന്നെ ലീല ആണല്ലോ, ലീല ആണേൽ
ചെറിയ കാര്യം പോലും ഊതി വീർപ്പിച്ച് നീരജിനോട് അങ്കം വെട്ടാനെ സമയം ചിലവക്കാറുള്ളൂ..! മറ്റേ സിനിമയിൽ പറഞ്ഞത് പോലെ ” കണ്ടറിയണം കോശി നി ഇനി നിനക്കെന്താ സംഭവിക്കാൻ പോകുന്നതെന്ന്.. “..! എൻ്റെ ഒരു അഭിപ്രായത്തിൽ കണ്ടറിഞ്ഞാലും കേട്ടറിഞ്ഞാലും സംഗതി കോമഡി ആവാതെ ഇരുന്നാ മതിയാർന്നു..!
😵💫 . . . .
നീരജ് കല്ലുൻ്റെ റൂമിൽ ചെന്നപ്പോ കക്ഷി നല്ല ഉറക്കമായിരുന്നു..! എന്നാ പിന്നെ ഉറക്കം എഴുന്നേറ്റിട്ട് സംസാരിക്കാം എന്ന് കരുതി നീരജ് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കല്ലു റൂമിലെ കാൽ പെരുമാറ്റം കേട്ട് ഉണർന്നത്..! മുത്തശ്ശി : എന്താടൊ.. 😊 നീരജിന് കണ്ട മാത്രയിൽ കല്ലു ചോദിച്ചു..!
നീരജ് : ഏയ്… ഒന്നൂല്ല.. 🤗 മുത്തശ്ശി : വാ.. ഇവിടെ ഇരിക്ക്..
😊 നീരജ് കല്ലുവിൻ്റെ അടുത്തായി ബെഡിലിരുന്നു..! കല്ലു : തന്നെ ഒന്ന് കാണാൻ പോലും പറ്റണില്ലല്ലൊ.. 😊 നീരജ് : ഏഹ്… കണ്ണടച്ച് പോയ..!
സൂക്ഷിച്ച് നോക്കിക്കേ.. 😅 നീരജ് അനാവശ്യമായി കുറച്ചധികം ചളി വാരി വിതറി..! മുത്തശ്ശി : 😅 നീരജ് : ചുമ്മാ.. 😉 മുത്തശ്ശി : പേടിച്ചോ..
താൻ..! 😊 കഴിഞ്ഞ ദിവസം കല്ലുവിന് ഹോസ്പിറ്റലിൽ കൊണ്ട് പോയതും അതിന് വേണ്ടി നീരജ് ഓടിയ നെട്ടോട്ടവും എല്ലാം ശോഭമ്മ പറഞ്ഞറിഞ്ഞ വിവരത്തിൽ മുത്തശ്ശി നീരജിനോട് ചോദിച്ചു..! നീരജ് : പേടിയൊന്നും ഇല്ലായിരുന്നു..! എനിക്കപ്പോഴേ അറിയായിരുന്നു ഇതൊക്കെ കല്ലുവിൻ്റെ ചെറിയ നമ്പർ ആയിരിക്കുമെന്ന്..
😅 കല്ലു : അതേ… എൻ്റെ നമ്പറാ.. 😅 നീരജ് പറഞ്ഞത് കേട്ട് കല്ലു ചിരിച്ചു..! മുത്തശ്ശി : നി പിന്നെയും ലീലയോട് വഴക്കടിച്ചല്ലേ…
