നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 8 5അടിപൊളി 

അകപ്പെട്ട കിളിയെ പോലെ കൃഷ്ണ നീരജിൻ്റെ കൈകൾ കിടയിൽ പെട്ടു..! നീരജ് കൃഷ്ണയുടെ ഇടുപ്പിൽ രണ്ട്കൈകളും വെച്ചുകൊണ്ട് അവനിലേക്ക് അടുപ്പിച്ചു..! നീരജ് കൃഷ്ണയുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി..! കൃഷ്ണയും തിരിച്ച് നീരജിന് തന്നെ നോക്കി , രണ്ടാളുടെയും കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി..!

നീരജിൻ്റെ നിശ്വാസം കൃഷ്ണയുടെ മുഖത്തടിച്ചു , കൃഷ്ണയുടെ മുഖം ആകെ വിളറി വെളുത്തു..! നീരജിൻ്റെ ശ്വസോച്ചസത്തിൻ്റെ ചൂടിൽ കൃഷ്ണ വിയർക്കാൻ തുടങ്ങി..! കൃഷ്ണയുടെ മൂക്കിനും മേൽച്ചുണ്ടിനും ഇടയിൽ വിയർപ്പ് തുള്ളികൾ പൊട്ടിവിടർന്നു..! നീരജിൻ്റെയും കൃഷ്ണയുടെയും മുഖത്തെ ഭാവങ്ങൾ എന്താണെന്ന് പോലും വായിച്ചറിയാൻ പറ്റാത്ത അവസ്ഥ..!

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ രണ്ടാളും പകച്ചു നിന്നു.. ” കൃഷ്ണ … ഞാൻ അമ്പലത്തിലേക്ക് വരണോ.. ” ദേവി ചേച്ചിയുടെ ഉറക്കെയുള്ള ചോദ്യത്തിൽ നീരജും കൃഷ്ണയും പെട്ടെന്ന് ഞെട്ടി തരിച്ച് പിൻമാറി..!

നീരജും കൃഷ്ണയും ആകെ വല്ലാതെ ആയപ്പോലെ ആയി..! അപ്പോഴാണ് ദേവി ചേച്ചി അങ്ങോട്ടേക്ക് വന്നത്..! ദേവി : കൃഷ്ണെ… ഞാൻ അമ്പലത്തിലേക്ക് വരണോടി👀 കൃഷ്ണ മുഖത്തെ പകപ്പ് മാറ്റിക്കൊണ്ട് ദേവി ചേച്ചിയും അമ്പലത്തിലേക്ക് വരണമെന്ന രീതിയിൽ തലയാട്ടി..!

നീരജ് പെട്ടെന്ന് വെളിയിലേക്ക് നടന്നു..! ദേവി : നീയിതെങ്ങോട്ടാ..! അമ്പലത്തിലേക്ക് വരണില്ലേ.. 👀 നീരജ് : ആ…

വരിണ്ട്.. ഞാൻ പാല് ഒന്ന് കൊടുത്തിട്ട് അമ്പലത്തിലേക്ക് വരാ.. 🙂 ദേവി : നിനക്ക് വഴി അറിയോ..? അല്ലെങ്കിൽ നി ഇങ്ങോട്ട് പോരേ..!

നമുക്ക് എല്ലാർക്കും കൂടി പോവാ.. 🤗 നീരജ് : ഇല്ല.. കുഴപ്പം ഇല്ല ഞാൻ വന്നോളം.. 😐 നീരജ് അവൻ്റെ ഉള്ളിലെ പകപ്പ് വെളിയിൽ കാണിക്കാതെ പാൽ പാത്രവും വാങ്ങി പുറത്തേക്ക് നടന്നു..!

നീരജ് : ( ഷെ… കൃഷ്ണ എന്ത് വിചാരിച്ചു കാണും..! നീയൊരു കഴപ്പൻ ആണെന്നല്ലേ പുണ്ടെ അവൾ ഇപ്പൊ വിചാരിച്ചിട്ടുണ്ടാവുകാ..! ) പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ നീരജിൻ്റെ മനസിൽ അവനെന്തോ അപരാധം ചെയ്തു എന്നൊരു ചിന്ത ഓടി കൊണ്ടിരുന്നു..!

എന്തായാലും ലജ്ജാവഹം.. 🙌 നീരജ് ബൈക്കിൽ കയറി അപ്പോഴാണ് കൃഷ്ണ പടി ഇറങ്ങി വരുന്നത് നീരജ് കണ്ടത്..! കൃഷ്ണയുടെ കയ്യിലെ പാത്രം കണ്ടപ്പോഴാണ് നീരജ് രണ്ട് പാത്രം കൊണ്ട് വന്ന കാര്യം ഓർത്തത്..! കൃഷ്ണ നീരജിൻ്റെ കയ്യിൽ പാത്രം കൊടുത്തു..!

അവളൊന്നും മിണ്ടിയില്ല.. നീരജ് : കൃഷ്ണ… സോറി .. 😳 നീരജ് സോറി പറഞ്ഞതും ഇടി വെട്ടേറ്റത് പോലെ കൃഷ്ണ നീരജിൻ്റെ കവിളിൽ ചുംബിച്ചു..!

ശേഷം കൃഷ്ണ പെട്ടെന്ന് തിരിഞ്ഞ് നടന്നു..! ഉമ്മ കിട്ടിയ ഹാങ്ങോവറിൽ നീരജ് കൃഷ്ണയെ തന്നെ നോക്കി..! ഈയൊരു ട്വിസ്റ്റ് നീരജ് പോയിട്ട് ഞാൻ പോലും പ്രതീക്ഷിച്ചില്ല..! 🙌 തിരിച്ച് പടികൾ കയറുന്നതിന് ഇടയിൽ കൃഷ്ണ വീണ്ടും നീരജിന് തിരിഞ്ഞ് നോക്കി..!

നീരജ് ആകെ റേഞ്ച് പോയവനെപ്പോലെ വണ്ടറടിച്ച് നിന്നു..! കൃഷ്ണ : 😉 കൃഷ്ണ ചിരിച്ചുകൊണ്ട്

നീരജിന് നോക്കി രണ്ട് കണ്ണും അടച്ചു കാണിച്ചു…! പോയ ജീവൻ വെൻ്റിലേറ്ററിൽ വച്ച് തിരിച്ച് കിട്ടിയത് പോലെ നീരജ് അത്ഭുതത്തോടെ കൃഷ്ണയെ നോക്കി..! >>>7:00 ആദ്യമായിട്ട് ഒരു പെണ്ണിൻ്റെ കയ്യിൽ നിന്ന് ഉമ്മ കിട്ടിയ ആഹ്ലാദത്തിൽ നീരജ് തിരിച്ച് വന്നത് ബൈക്കും കൊണ്ട് പറന്നായിരുന്നു..! നീരജ് : ചേച്ചിയെ പാൽ..

😁 നീരജ് ഒരു നൂറ് വാട്ട്ൻ്റെ ചിരി ചിരിച്ചുകൊണ്ട് ബിന്ദു ചേച്ചിടെ നേരെ പാൽ നീട്ടി..! ബിന്ദു : ഡാ… ഡ്രസ്സ് നന്നായിട്ടുണ്ടെ… 👌 നീരജ് : ഈ ഷർട്ടന്നെയല്ലെ പോവുമ്പോഴും ഇട്ടത്..!

🙄 ബിന്ദു : പക്ഷേ , ഈ മുണ്ട് കൂടിയപ്പോഴാ ആ ചന്തം അങ്ങോട്ട് വന്നത്..! ഇപ്പൊ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ട് , അമ്പലത്തിലേക്ക് വന്ന പെൺപിള്ളർ കൊത്തികൊണ്ട് പോവാതെ നോക്കിക്കോ.. 🤭 നീരജ് : താങ്ക്സ്… ഫോർ ദി കോംബ്ലിമെൻ്റ്…

😁 ബിന്ദു : എന്താണ് നല്ല ചിരിയിൽ ആണല്ലോ..! പിറനാൾ ആയിട്ട് വല്ല ലോട്ടറിയും അടിച്ചോ..! 😃 നീരജ് : 😅 … ( പിന്നെ ലോട്ടറി അടിച്ചു ഒന്നാം സമ്മാനം കവിളത്തൊരു ഉമ്മ…

Leave a Reply

Your email address will not be published. Required fields are marked *