നീരജിന് കണ്ടപാടെ ബിന്ദു പറഞ്ഞു..! നീരജ് : പിന്നെ വരാതിരിക്കാൻ പറ്റില്ലല്ലോ.. 😌 നീരജും ബിന്ദു ചേച്ചിക്ക് മറുപടി നൽകി..! ബിന്ദു : നീയൊന്ന് ഇങ്ങോട്ട്..
വന്നേ..! ബിന്ദു നീരജിന് പുറത്തേക്ക് കൊണ്ടുപോയി..! നീരജ് : എന്താ ബിന്ദു , എന്തേലും വാങ്ങാൻ ഉണ്ടേ നേരത്തെ പറയായിരുന്നില്ലേ..! 😕 എന്തോ വാങ്ങാൻ പോകാനാണെന്ന് കരുതി നീരജ് ബിന്ദുചേച്ചിയോട് ചിണുങ്ങി..!
ബിന്ദു : ഇത് അതൊന്നുമല്ലടാ..! നി ഞാൻ പറയുന്നത് മര്യാദയ്ക്ക് കേൾക്ക് ആദ്യം.. 😠 ബിന്ദു നീരജിന് കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു..! സംഗതി എന്തോ കാര്യമായിട്ടുള്ള കാര്യമാണെന്ന് നീരജിന് തോന്നി..!
നീരജ് : പറ .. ബിന്ദു : ശോഭ ചേച്ചിയുടെ ആ ബന്ധുക്കള് പിള്ളാര് വന്നിട്ടുണ്ട്..! നീരജ് : ആ പുറത്ത് വണ്ടി കണ്ടു..! അല്ല അതിനെന്താ..?
🤨 ബിന്ദു : വന്നപ്പാടെ കുപ്പിയും വെള്ളവും ആയിട്ടാണ് വന്നത് തന്നെ.. നീരജ് : അതിനിപ്പെന്താ അവരടിക്കട്ടെ..! ചേച്ചിക്ക് വേണ സാധനം.. 😅 ബിന്ദു : നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കാര്യങ്ങള് പറയുമ്പോ വെറുതെ പിള്ളേരെ പോലെ പൊട്ടത്തരം കാണിക്കരുതെന്ന്..
😡 നീരജ് : ശരി പറ.. 😐🤗 ബിന്ദു : ലീലയും അവളുടെ ഏട്ടനും കസിൻസും എല്ലാംകൂടിയ വന്നിരിക്കുന്നത്..! നീരജ് : ഓ.. തമ്പുരാട്ടി വന്നിട്ടുണ്ടാ..
😏 ബിന്ദു : ഡാ.. ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ തല്ലി..! നീരജ് : ആ.. ബിന്ദു : വന്നപാടെ നിന്നെ ചോദിച്ചു..!
നീരജ് : ആര് മറ്റവളൊ.. ബിന്ദു : അല്ല അവളുടെ കസിൻ പിള്ളേര്..! നീരജ് : എന്താ അവരുടെ മൈൻഡ്..! ഇടി പൊട്ടൊ..
😌👀 ബിന്ദു : അങ്ങനെ ഒന്ന് ഇല്ലാതിരിക്കാൻ ആണ് നിന്നെ ഞാൻ വിളിച്ചത്..! അവരെന്തെങ്കിലും പറഞ്ഞ വെറുതെ നി പ്രശ്നം ഒന്നും ആക്കണ്ടാ.. ടാ..! നീരജ് : ഇത് പറയാൻ
ആണാ എന്നെ ഇങ്ങോട്ടേക്കു വിളിച്ചത്..! ഞാനായിട്ട് പ്രശ്നത്തിന് ഒന്നും പോവില്ല അത് മുൻപും പറഞ്ഞിട്ടുള്ളതല്ലേ..! ബിന്ദു ചേച്ചിയുടെ മുഖത്ത് ഒരു അനിയനോടുളള സ്നേഹം നിഴലിച്ചു..! അല്ലേലും ഇനിയിപ്പോ എന്തേലും പറഞ്ഞാലും നീരജ് പ്രശ്നത്തിന് പോവുന്നു തോന്നണില്ല..!
കാരണം ഇപ്പോഴാണ് കൃഷ്ണയും ആയി ഒന്ന് അടുത്തതും ജീവിതത്തിൻ്റെ വേറെ ഒരു ലവലിലേക്ക് എത്തുന്നതും.! ഇനി ഈ പ്രണയം ഒക്കെ ഒന്ന് ആസ്വദിക്കാ പറഞ്ഞിരിക്കുമ്പോ എന്തേലും വള്ളി പിടിച്ച് പാതി വഴിക്ക് മൂടും തട്ടി എഴുന്നേറ്റ് പോവ പറഞ്ഞാ അതെങ്ങനെ ശരിയാവും..! എന്നാലും ആത്മാഭിമാനത്തിന് പുറത്ത് ഒരുത്തൻ കയറി ഡിസ്കോ ഡാൻസ് കളിച്ചാൽ അരിയാഹാരം കഴിക്കുന്ന ഒരുത്തനും എൻ്റെ അറിവിൽ വെറുതെ ഇരിക്കില്ല..! സംസാരിക്കേണ്ടത് ആണേൽ സംസാരിക്കും തല്ലേണ്ടതാണേൽ തല്ലും…
🗿 ബിന്ദു : ശോഭ ചേച്ചി ഒരു ബിയറും കഴിച്ച് ഇതിലെ പോണ്ടായിരുന്നു .. 😁 നീരജ് : അതാണ് ചിരിച്ചപ്പോ പുള്ളിക്കാരി വേറെ റിയാക്ഷൻ ഒന്നും ഇടാതെ ഇരുന്നത്..! ബിന്ദു : അത് ചെലപ്പോ നിന്നെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലായിരിക്കും.. 😅 അപ്പോഴാണ് ശോഭമ്മ അങ്ങോട്ടേക്ക് വന്നത്..!
ശോഭമ്മ : ആ നി വന്നോ.. ☺️ നീരജ് : അപ്പൊ കുറച്ച് മുൻപ് ഇതിലെ പോയപ്പോ കണ്ടില്ലായിരുന്നൊ.. 😅 ശോഭമ്മ : അയ്യോ നി ഇവിടെ ഉണ്ടായിരുന്ന..! ഞാൻ ശ്രദ്ധിച്ചില്ലടാ..
നീരജ് : ഉവ്വ്… ഉവ്വെ… ബിയർ അടിച്ച ഓഫായതാണോന്നൊരു സംശയം..! 😌 ശോഭമ്മ : ഞാൻ കുടിച്ചെന്ന് നിന്നോടാരു പറഞ്ഞു..!
നീരജ് : കക്ഷി എനിക്ക് മുൻപിൽ നിൽപ്പുണ്ട് .. എന്നാലിപ്പോ മിണ്ടില്ല..! പറ ആരായിരിക്കും.. 😌😅 നീരജ് ഒരു കടങ്കഥ പറഞ്ഞതുപോലെ ശോഭമ്മയോട് പറഞ്ഞു..!
ശോഭമ്മ : എനിക്കും തോന്നി .. ഇവളാവനെ വഴിയുള്ളൂ എന്ന്..! എല്ലാ എന്താണ് ചേച്ചിയും അനിയനും മാറി നിന്നൊരു കഥ പറച്ചിൽ.. 😅 നീരജ് : ഓ ..
എന്തോന്ന് കഥ പറച്ചില്..! ശോഭമയുടെ സ്വന്തക്കാര് വന്നിട്ടുണ്ട് എന്തേലും പറഞ്ഞ മറിച്ചൊന്നും പറഞ്ഞേക്കരുത് എന്ന് ചെറിയൊരു ഉപദേശം തരുവായിരുന്നു..! 😌 ബിന്ദു : ഇവനെ കൊണ്ട് ഞാൻ..! നിന്നോടന്നെ വന്ന് ഞാൻ പറഞ്ഞല്ലോ..
