അതും മൂർഖനും ശങ്കുവരയനും 360° മൈരനേയും ..! കൊത്ത് കിട്ടിയ പിന്നെ എപ്പൊ ചുമരിൽ കേറും എന്ന് നോക്കിയാ മതി..! ഒരു പാമ്പ് വന്ന ഡിഫൻഡ് ചെയ്യാൻ ഒരു പൂച്ച സാർപോലുമില്ല നീരജ് : എന്ത് എഴുന്നള്ളിക്കാനാണാവൊ.. ഉണ്ണിയാർച്ച അടിയനെ കാണാൻ ഇങ്ങോട്ട് എഴുന്നളളിയത്..
😮💨 അച്ചുവിന് കളിയാക്കി കൊണ്ട് നീരജ് പറഞ്ഞു..! അച്ചു : ഏ… നി പോടാ..! നിന്നെ അമ്മ അങ്ങോട്ടേക്ക് വരാം പറഞ്ഞു..!
😏 ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞുകൊണ്ട് അച്ചു നീരജിനുള്ള മറുപടി കൊടുത്തു..! അച്ചു നീരജിൻ്റെ അടുത്ത് കിടക്കയിലേക്ക് കയറി ഇരുന്നു..! നീരജ് : മണ്ണും ചളിയൊക്കെ ചവിട്ടി കയറ്റിയാ നിൻ്റെ തല ഞാൻ ചൊട്ടി കുഴിക്കും.. 😠 അച്ചു കിടക്കയിൽ ചവിട്ടി കയറിയതിനു നീരജ് താക്കീത് നൽകി..!
നീരജിൻ്റെ വാർണിങ്ങ് കാറ്റിൽ
പറത്തി കൊണ്ട് അച്ചു നീരജിൻ്റെ ഫോൺ കൈക്കലാക്കി..! നീരജ് : ഫോണിൽ കളിക്കല്ലേ അച്ചു..! അച്ചു : 👀 അച്ചു കാര്യമായിട്ട് എന്തോ നോക്കിയ ശേഷം നീരജിന് നോക്കി..! നീരജ് : എന്താടി നോക്കണേ അച്ചു : നി വീഡിയോ ഇട്ടില്ല..
😡 അപ്പോഴാണ് അച്ചുവിൻ്റെ പുതിയ റീലിൻ്റെ കാര്യം നീരജ് ഓർത്തത്..! നീരജ് : ആ അതിന് കുറച്ച് കൂടി എഡിറ്റിംഗ് ചെയ്യാൻ ഉണ്ട്..! പിന്നെ പവിഴമല്ലി അല്ലെ കുറച്ച് ദിവസം കഴിഞ്ഞ് ഇറക്കിയാലും കുഴപ്പം ഇല്ല..! അച്ചു : ഇപ്പൊ തന്നെ ലേറ്റ് ആണ്..!
ആ പാട്ട് വന്നിട്ട് കൊറെ ദിവസം ആയടാ.. 🤦♀ നീരജ് : അത് കുഴപ്പം ഇല്ല..! നാളെ വൈകീട്ടാവുമ്പോഴേക്കും നമ്മൾ പുതിയ റീൽസ് , ഐ മീൻ പവിഴമല്ലിയെ കെട്ടിക്കാ വാ റിലീസ് ചെയ്യും..! എന്താ പോരെ..
😎 സംഗതി വീഡിയോ എടുത്തതിന് ശേഷം നീരജ് എഡിറ്റിംഗ് എന്ന ഭാഗത്തേക്ക് പോയിട്ടില്ല..! എന്നാലും ഒരു നൂറു നൂറ്റിപത്ത് ലെവൽ കോൺഫിഡൻസിൽ നീരജ് അച്ചുവിന് ഉറപ്പ് നൽകി..! അച്ചു നീരജ് പറഞ്ഞത് ചെവി കൊള്ളാതെ ഫോണും കൊണ്ട് പുറത്തേക്ക് പോയി..! നീരജ് : ഡി..
എങ്ങോട്ടാ ഫോണും കൊണ്ട് .. 🤨 നീരജ് പിന്നാലെ ചെന്ന് ചോദിച്ചു..! അച്ചു : ഇപ്പൊ തരാ.. ഞാൻ തിന്നുവൊന്നുമില്ല..!
അച്ചു ചൊടിച്ചുകൊണ്ട് പറഞ്ഞു..! നീരജ് : ഹലോ മാഡം..! ആ ഫോണിൻ്റെ ഓണർ ആണെന്ന പരിഗണനയെങ്കിലും തന്നൂടെ.. 😤 അച്ചു പിന്നെയും നടക്കാൻ തുടങ്ങി..!
നീരജ് : നിക്കടി ഞാനും വരണു.. നീരജ് കോട്ടർസിൻറെ വാതിൽ അടച്ചു കൊണ്ട് അച്ചുവിനൊപ്പം നടന്നു..! നീരജ് : നിൻ്റെ ചേച്ചി വന്നിട്ടുണ്ടാ.. 👀 പോകുന്ന പോക്കിൽ നീരജ് അച്ചുവിനോടായി ലീല വന്നിട്ടുണ്ടോ എന്ന് ചോദിച്ചു..!
അച്ചു : ഉണ്ടെങ്കിൽ നിനക്കെന്താ.. 😏 നീരജ് : എനിക്കാ.. എനിക്കവളെ കെട്ടാൻ എന്തേ പ്രശ്നം ഉണ്ടോ..! ഈ തർക്കുത്തരം പറച്ചിലുണ്ടെല്ലോ അച്ചു, നിർത്തിക്കോ നി..!
അച്ചു : ഓ..! പിന്നെ ചേച്ചിക്ക് വേറെ ആളുണ്ട്.. നിന്നെയൊന്നും ചേച്ചി ഇഷ്ടപ്പെടില്ല..! 😏 നീരജ് : അയ്യാ ആത്താ..
ഞാൻ വെറുതെ പറഞ്ഞതാണ്..! അല്ലെങ്കിലും ആ മുതലിനെ ഒന്നും വെറുതെ തരാ പറഞ്ഞാലും എനിക്ക് വേണ്ട..! അച്ചു : ഏ… 😜 അച്ചു നീരജിന് കൊഞ്ഞനം കുത്തി കാണിച്ചു..!
നീരജ് : പിന്നെ ഇതെല്ലാം വള്ളി പുള്ളി തെറ്റാതെ അവിടെ പോയി വിളമ്പണം ടാ.. 😏 അച്ചുവിന് അറിയാവുന്നതുകൊണ്ടും കാലാവസ്ഥ തനിക്ക് പ്രതികൂലമായാൽ അച്ചു തന്നെ എല്ലാർക്കുമുൻപിൽ ഇട്ട് കൊടുക്കുമെന്നറിയാവുന്നത് കൊണ്ടും നീരജ് പ്രത്യേകം എടുത്ത് പറഞ്ഞു..! അച്ചു : പറയാ.. ടാ..
🤪
പിന്നെയും കൊഞ്ഞനം കുത്തിക്കൊണ്ട് അച്ചു വീടിനകത്തേക്ക് പോയി..! നീരജ് : ഡീ… ഫോൺ നോക്കിക്കഴിഞ്ഞാൽ അതൊന്ന് ചാർജ് ചെയ്തു വെക്ക്..! നീരജ് പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു..!
അച്ചു : ആലോചിക്കാ.. അടിക്ക് തിരിച്ചടി എന്നോണം നീരജ് പറഞ്ഞതിന് അപ്പൊ തന്നെ അച്ചു മറുപടി നൽകി..! നീരജ് കിച്ചൺ ഭാഗത്തേക്ക് നടന്നു..! പുറത്ത് ശോഭമ്മയെ കണ്ടപ്പോ നീരജ് ചിരിച്ചു..!
എന്നാ അതിന് പ്രത്യേകിച്ചൊരു റിയാക്ഷനും ശോഭമ്മയിൽ നിന്നും ഉണ്ടായില്ല..! നീരജ് : 😐 നീരജ് പിന്നെയും വീടിൻ്റെ അടുക്കള ഭാഗത്തേക്ക് നടന്നു..! ബിന്ദു : ആ… വന്ന മുതലാളി..!
