നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 3അടിപൊളി 

 

കൃഷ്ണ : { ആണെങ്കിൽ…👀 }

 

 

നീരജ് : { എന്നെ കൂടി കൂടെ കൂട്ടാമോ..🤗 }

 

 

കൃഷ്ണ : { ഏഹ്…മനസിലായില്ല…🧐 }

 

 

നീരജ് : { ഞാനും വന്നോട്ടെ…😅 }

 

 

നീരജ് ചിരിച്ചുകൊണ്ട് മെസ്സേജ് അയച്ചു..!

 

 

കൃഷ്ണ : { ഓ…വേണ്ട അത് ബുദ്ധിമുട്ടാവും…😅 }

 

 

നീരജ് : { എന്തായാലും നമുക്ക് വേണ്ടി ബുദ്ധിമുട്ടണം..! അപ്പൊ നിനക്ക് വേണ്ടി ഇപ്പൊ ഇത്തിരി ബുദ്ധിമുട്ടിയാലും എനിക്ക് കുഴപ്പം ഇല്ല… എനി ഒബ്ജെക്ഷൻ..😌 }

 

 

കൃഷ്ണ : { അപ്പൊ ബുദ്ധിമുട്ടുന്നറിയാ…ആയിക്കോട്ടെ…! ബുദ്ധിമുട്ടിക്കോ…😹 }

 

 

നീരജ് കാണുന്നില്ലെങ്കിലും കൃഷ്ണയുടെ മുഖത്ത് മാറി മറയുന്ന ചിരികൾ അവൻ അറിയുന്നുണ്ടായിരുന്നു..!

 

 

നീരജ് : { ഒന്ന് കാണാൻ പറ്റോ..😊 }

 

 

കൃഷ്ണ : { അയ്യോ ..എന്തിനെ..😳}

 

 

നീരജ് : { പേടിക്കുകയൊന്നും വേണ്ട..ഞാൻ ഇയാളെ പിടിച്ച് തിന്നത്തൊന്നും ഇല്ല…😼 }

 

 

കൃഷ്ണ : { പേടി ഒന്നുമില്ല…പക്ഷേ ഒരു ടെൻഷൻ പോലെ..😐 }

 

 

നീരജ് : { അത് രണ്ടും ഏറെ കുറെ ഒന്ന് തന്നെയാ..😅 }

 

 

കൃഷ്ണ : {. 😅 ശരിയാ }

 

 

നീരജ് : { എപ്പോഴാ കാണേണ്ടത്..പറ..😊 }

 

 

കൃഷ്ണ : { അങ്ങനെ ചോദിച്ചാ…👀 }

 

 

കൃഷ്ണ ഒരുനിമിഷത്തേക്ക് ഒന്നാലോചിച്ചു..!

 

 

കൃഷ്ണ : { ഹാ…ഇയാള് തന്നെ പറഞ്ഞോ..! ഇയാളല്ലെ ബിസി മാൻ..🤗 ..}

 

 

നീരജ് : { ആണോ…! ഞാൻ എപ്പൊ കാണാ പറഞ്ഞാലും താൻ റെഡിയാണോ…? }

 

 

കൃഷ്ണ : { ആ..നോക്കാം..}

 

 

നീരജ് : { ആ പറച്ചലിന് ഒരു ആത്മാർഥത ഇല്ലാലോ …കൃഷ്ണെ..😅 }

 

 

കൃഷ്ണ : { ശരി…കാണാം..! എന്താ ഇത്ര ആത്മാർഥത മതിയോ…😅😌 }

 

 

നീരജ് : { എന്നാ പിന്നെ ഇന്ന് കാണാം…! എന്താ..😅😌 }

 

 

കൃഷ്ണ : { അയ്യോ…ഇന്നോ..👀 }

 

 

നീരജ് : { അതിനെന്താ ഇത്ര പേടിക്കാൻ ..! എന്താ കാണാൻ പറ്റില്ലേ..😼 }

 

 

കൃഷ്ണ : { അതിനെ നമ്മൾ ഒന്നും ഇതിനെ മുൻപ് സംസാരിച്ചിട്ടില്ലലോ..! പിന്നെ എങ്ങനെയാ , ഇത്ര പെട്ടെന്ന് ചോദിച്ചാ…🙂 }

 

 

നീരജ് : { അപ്പൊ ഇപ്പൊ ചാറ്റ് ചെയ്യുന്നതോ..! 👀 }

 

 

കൃഷ്ണ : { ചാറ്റ് ചെയ്യുന്നത് പോലെയാണോ …നേരിട്ട് സംസാരിക്കുമ്പോ..😐 ! എനിക്ക് പറ്റില്ല…}

 

 

നീരജ് : { ദേ…വാക്ക് പറഞ്ഞ വാക്കായിരിക്കണം..! താനല്ലേ എൻ്റെ തീരുമാനത്തിന് വിട്ട് തന്നത്..🙃 എന്നിട്ടിപ്പോ കാല് മാറുന്നോ…}

 

 

കൃഷ്ണ ഫോണിലെ സ്ക്രീനിൽ നിന്നും പുറത്തേക്ക് നോക്കി..!

 

 

നീരജ് : { ഞാൻ എന്താ ചെയ്യേണ്ടത്…? }

 

 

കൃഷ്ണ മെസ്സേജിന് ഒന്നും റിപ്ലേ തന്നില്ല..!

 

 

നീരജ് : { എന്നെ ഇഷ്ടം അല്ലെങ്കിൽ …അത് പറഞ്ഞാ മതി…🙃 }

 

 

നീരജ് ആണുങ്ങളുടെ സ്ഥിരം നമ്പർ കയ്യിൽ നിന്നും എടുത്തിട്ടു..! ലവ് ഒന്നും സെറ്റായിലെങ്കിലും കിച്ചു പറഞ്ഞ ഉപദേശങ്ങളിൽ ഒന്നായിരുന്നു ഈ ഒരു ലൈൻ..! ” അണ്ണാ…നമ്മള് ചില സമയത്ത് ഇവള്മാരോട് ഒരു ഇമോഷണൽ ലൈൻ പിന്തുടരണം..! അതിൽ വീഴാത്ത പെൺപിള്ളാർ ഇല്ല..”..! കിച്ചുവിൻ്റെ സ്വരവും ചിരിയും നീരജിൻ്റെ കാതുകളിൽ മുഴങ്ങി..! സ്ക്രീനിൽ കൃഷ്ണ ടൈപ്പിംഗ് എന്ന കാണിച്ചു..!

 

 

കൃഷ്ണ : { ഇഷ്ടക്കുറവൊന്നും ഇല്ല..! എന്നാലും …}

 

 

നീരജ് : { ഒരു എന്നാലുമില്ല..! നമ്മൾ ഇന്ന് കാണുന്നു..🤗 }

 

 

കൃഷ്ണ : { ശെരി , എന്നാ വൈകീട്ട് സൊസൈറ്റിയിൽ വരോ..👀 }

 

 

നീരജ് : { സൊസൈറ്റിയിൽ ദേവി ചേച്ചി ഉണ്ടാവും..! അതോണ്ട് മര്യാദയ്കൊന്നും നിന്നോടെനിക്ക് സംസാരിക്കാൻ പോലും പറ്റില്ല..! }

 

 

കൃഷ്ണ : { അപ്പൊ പിന്നെ എന്ത് ചെയ്യും..! എവിടെ വച്ച് കാണും…}

 

 

നീരജ് : { പുറത്തെവിടെയെങ്കിലും വച്ച് കാണണം..🤗 }

Leave a Reply

Your email address will not be published. Required fields are marked *