കൃഷ്ണ സീൻ ചെയ്തതിൻ്റെ ഭാഗമായി മെസ്സേജിൽ ബ്ലൂ ടിക് വീണു..!
കൃഷ്ണ : { ഞാനാ കൃഷ്ണയാ..ഇപ്പോഴാ ഏടത്തി നമ്പർ തന്നത്..🤗 }
നീരജ് : { അതെയോ..ഞാൻ വിചാരിച്ചില്ല മെസ്സേജ് അയക്കുന്നു..!}
കൃഷ്ണ : { അതെയാ…🤭..!മെസ്സേജ് അയക്കാതിരിക്കാൻ പറ്റില്ലല്ലോ..!😉 എന്താണ് മാഷെ പരിപാടി..}
നീരജ് : { പരിപാടി ഒന്നുമില്ല , ഇവിടെ ഒരു കുരിപ്പിരുന്നു..കാർട്ടൂൺ കാണുകയാണ്..! അപ്പൊ ചെറിയൊരു കമ്പനി കൊടുക്കുവാ…🫣 ..! അവിടെയോ..}
കൃഷ്ണ : { കൊറച്ച് പഠിക്കാൻ ഉണ്ടായിരുന്നു , അത് കഴിഞ്ഞപ്പോ പച്ചക്കറി മുറിക്കുന്നു..😊 }
നീരജ് : { പണി തിരക്കിലാണൊ…🤗 }
കൃഷ്ണ : { പണിയിലാണ് , പക്ഷേ തിരക്ക് പണിയല്ല..! 😄 }
നീരജ് : { ആള് വിചാരിച്ച പോലെയല്ലല്ലോ..ഫൺ ഒക്കെ അടിക്കുന്നു..😌 }
കൃഷ്ണ : { ഇതൊക്കെയല്ലേ..ജീവിതത്തിൽ സന്തോഷിക്കാൻ ആകെ ഉള്ളത്..😄 }
നീരജ് : { പിന്നെ എന്തുവാ..ചായ ഒക്കെ കുടിച്ചോ..🤗 }
കൃഷ്ണ : { ചായ കുടി അങ്ങനെ പതിവില്ല…എന്നാലും വല്ലപ്പോഴും തോന്നിയ കുടിക്കും..😅..! ഇയാള് ചായൻ്റെ ആളാ…ഡെയിലി കുടിക്കൊ..? }
നീരജ് : { അങ്ങനെ ചോദിച്ചാ കിട്ടിയാ കുടിക്കും..! പിന്നെ ഓരോ ദിവസവും എഴുന്നേൽക്കുന്നത് പോലെയിരിക്കും എൻ്റെ ചായ കുടി..😅 ..! }
കൃഷ്ണ : { ഇവിടെ വന്നിട്ട് എത്രയായി..! }
നീരജ് : { അങ്ങനെ പെട്ടെന്ന് ചോദിച്ചാ..ഉം… ഏതാണ്ടൊരു രണ്ട് മാസത്തിൻ്റെ മീതെ ആയി കാണും..! 😃 }
നീരജ് പിന്നെയും ടൈപ്പ് ചെയ്തു..!
നീരജ് : { എന്താ അങ്ങനെ ചോദിച്ചേ..}
കൃഷ്ണ : { ഏയ്..ഒന്നൂല്ല വെറുതെ..😊}
നീരജ് : { പറഞ്ഞോ…ഞാൻ വേറെ ഒന്നും വിചാരിക്കില്ല..😅 }
നീരജ് ടൈപ്പ് ചെയ്തു..!
കൃഷ്ണ : { വേറെ ഒന്നുമല്ല , നമ്മള് കാണാൻ തുടങ്ങിയിട്ട് കുറെ ആയല്ലേ ..! എന്നിട്ട് ഇപ്പോഴാണ് നമ്മളൊന്നു സെറ്റ് ആയത്…🤭 }
നീരജ് : { അത് പിന്നെ…എല്ലാത്തിനും അതിൻ്റേതായ സമയം ഉണ്ടെടാ ദാസാ എന്നാണല്ലോ..😅..! ചിലപ്പോ ഇപ്പോഴായിരിക്കും നമ്മടെ സമയം തെളിഞ്ഞത്..}
കൃഷ്ണ : { അത് ശരിയാ..! പിന്നെ വീട്ടിൽ ആരൊക്കെ ഉണ്ട്..? 🤗 }
ഒരു കുശലാന്വേഷണം പോലെ കൃഷ്ണ ചോദിച്ചു..!
നീരജ് : { വീട്ടില് അച്ഛനും അമ്മയും പിന്നെ ഞാൻ ഒറ്റ മോനാണ്..🤗 ! അവിടെയൊ..}
കൃഷ്ണ : { ഇവിടെ ഞാൻ നാലാമത്തെ കിട്ടിയാ..! എനിക്ക് മൂത്തതായിട്ട് മൂന്ന് ഏട്ടന്മാർ ഉണ്ട്..☺️..! പിന്നെ അമ്മ അച്ചൻ ഏടത്തി പിള്ളേര് അങ്ങനെ കുറച്ച് പേരുണ്ട് വീട്ടില്..}
നീരജ് : { ഏട്ടന്മാരുടെ കയ്യിൽ നിന്നും ഞാൻ ഇടികൊള്ളേണ്ടി വരോ..😌}
കൃഷ്ണ : { ആളുടെ കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ ചിലപ്പോ ഇടി കൊള്ളേണ്ടി വരും..😅 }
കൃഷ്ണയുടെ മെസ്സേജ് വായിച്ചിട്ട് നീരജ് ഫോൺ സ്ക്രീനിൽ നോക്കി ചിരിച്ചു..! ഇടയ്ക്കെപ്പോഴോ കണ്ണൊന്നു ചുറ്റുപാടിലേക്ക് പാളിയപ്പോ..നീരജിൻ്റെ ചിരിക്കണ്ട് കയ്യും കെട്ടി ചൂഴ്ന്ന് നോക്കുന്ന അച്ചുവിന് കണ്ടു..!
നീരജ് : എന്താടീ…നോക്കണേ..😤
അച്ചുവിൻ്റെ നോട്ടം കണ്ട് ഒരു തമാശരൂപത്തിൽ നീരജ് പറഞ്ഞു..!
അച്ചു : ഞാൻ നോക്കും നിനക്കെന്താടാ..😏
ഇനിയവിടെ ഇരുന്ന അച്ചു ചിലപ്പോ എടുത്തിട്ട് അലക്കും എന്ന് കരുതി നീരജ് പുറത്തേക്ക് പോയി..! ഏതാണ്ട് ആറുമണിക്ക് തുടങ്ങിയ ചാറ്റിങ് അവസാനിച്ചത് എട്ടേ മുക്കാലായപ്പോഴാണ്..!
കൃഷ്ണ : { കഴിക്കണം…! ഇയാള് കഴിച്ചോ..🤗}
നീരജ് : { സമയമായിട്ടില്ല..കഴിക്കണം..! പിന്നെ എന്നെ പേര് വിളിച്ചാ മതി അതാവുമ്പോ ഈ ഗ്യാപ്പ് ഫീൽ ചെയ്യില്ല..🤗}
