നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

മുത്തശ്ശി : ആ..കുട്ടിയെ കാണാൻ നമ്മടെ അച്ചു മോളുടെ അതേ പോലെ ഉണ്ടേല്ലെ..😃

 

 

ജാക്കി ചാനിലെ ജൂലിയെ കണ്ട് മുത്തശ്ശി പറഞ്ഞു..!

 

 

അച്ചു : കല്ലുമ്മേ…അത് ജൂലിയാണ്..☺️

 

 

നിഷ്കളങ്കത് വാരി വിതറി അച്ചു ചിരിച്ചു മെഴുകി..!

 

 

നീരജ് : ഇവളെ വച്ച് നോക്കുമ്പോ ജൂലിയൊക്കെ എത്രയോ നല്ലതാണ്..😏

 

 

അച്ചുവിന് പുച്ഛിച്ച് നോക്കിക്കൊണ്ട് നീരജ് സ്നാക്ക് ബോക്സിൽ കയ്യിട്ടു..!

 

 

അച്ചു : എൻ്റെ സ്നാക്ക് ആണ്…നി തിന്നെണ്ടാ..!

 

 

നീരജ് : നിൻ്റെ സ്നാക്ക് ആ… ഏത് വകുപ്പില്..! ഇതേ എനിക്കും കൂടി തിന്നാൻ വേണ്ടി വാങ്ങിയതാണ്..😤

 

 

നീരജ് പിന്നെയും ചിപ്സ് എടുത്തു..! അച്ചു അലറിക്കൊണ്ട് നീരജിൻ്റെ മേലേക്ക് കയറി കൊണ്ട് കയ്യിലും മുഖത്തൊക്കെ മാന്തിക്കൊണ്ടിരുന്നു..! ആ മാന്തലുകളിൽ നിന്നെല്ലാം ഒരു പ്രതിരോധം എന്ന നിലയിൽ നീരജ് മുഖത്തിന് ഷീൽഡ് പോലെ പില്ലോ എടുത്ത് വച്ചു..!

 

 

ബിന്ദു : എന്താണ് രണ്ടും കൂടി കാണിക്കണേ..😡😤

 

 

അച്ചുവിൻ്റെ ഉറക്കെയുള്ള ശബ്ദം കേട്ട് ബിന്ദു ചേച്ചി കിച്ചണിൽ നിന്നും വന്നു..!

 

 

അച്ചു : അമ്മാ….നോക്ക്..എൻ്റെ സ്നാക്ക് അവൻ തിന്നു..🥹

 

 

അച്ചു ബിന്ദു ചേച്ചിയെ കണ്ടതും നീരജിൻ്റെ മേലുള്ള ആക്രമണം തലക്കാലികമായി നിർത്തിക്കൊണ്ട് പറഞ്ഞു..!

 

 

ബിന്ദു : എന്താടാ…നിനക്ക്..! ഈ ചെറിയ കൊച്ചിൻ്റെ ഒപ്പം അടിയുണ്ടാക്കാൻ നാണം ഇല്ലേ നീരജേ..😐

 

 

നീരജ് : ഹലോ എന്തിനെ ഞാൻ നാണിക്കണം..! എൻ്റെ കൂടി സ്നാക്ക് ആണ്..അപ്പൊ എനിക്കും വേണം..!😤

 

 

 

ബിന്ദു : എടാ…അത് കുറച്ചല്ലേ ഉള്ളൂ അവള് തിന്നോട്ടെ..!😳

 

 

നീരജ് : അതിനെ..😐

 

 

ഒരു കണക്കിന് എന്തൊക്കെയോ പറഞ്ഞപ്പിച്ച് ബിന്ദു ചേച്ചി അടി ഒഴിവാക്കി..! ഇല്ലേ അത് മതി അച്ചു ആ വീടിന് തല കുത്തനെ നിറുത്തിക്കാൻ..! ബിന്ദു ചേച്ചി പിന്നെയും കിച്ചണിലെ ജോലികളിലേക്ക് തിരിഞ്ഞു..!

 

 

അച്ചു : 👀😏

 

 

അച്ചു നീരജിന് നോക്കി ചിപ്സ് കൊറിക്കാൻ തുടങ്ങി..! അച്ചുവിൻ്റെ മുഖത്ത് നീരജിനോടുള്ള അൾട്ടിമേറ്റ് പുച്ഛം..!

 

 

നീരജ് : ( എൻ്റെ കയ്യിലെങ്ങാനും ആ പാമ്പിൻ്റെ മാന്ത്രിക കല്ലുണ്ടെങ്കിൽ ഇൻവിസിബിൾ ആയി വന്ന് നിന്നെ ഞാൻ കരയിപ്പിച്ചേനെ..😏 )

 

 

നീരജിൻ്റെ ഉള്ളിൽ ഒരു മൈൻഡ് വോയിസ് പോലെ മാന്ത്രിക കല്ല് കിട്ടിയാ അച്ചുവിനിട്ട് കൊടുക്കാനുള്ള പണിയുടെ പ്ലാനിങ് ആയിരുന്നു..!

 

അച്ചു : (അപ്പൊ ഞാൻ നിന്നെ ഡ്രാഗൻ്റെ മാന്ത്രിക കല്ല് കൊണ്ട് കരീപ്പിച്ച് കളയും..😼 )

 

 

നീരജ് എന്ത് ചിന്തിക്കും എന്നൊരു ഊഹത്തിൽ അച്ചുവും മറ്റൊരു പ്ലാനിങ് നടത്തി..!

 

 

” മന്ത്രത്തെ മന്ത്രം കൊണ്ടേ നേരിടാൻ കഴിയൂ…

ഹീമ .. ബാഗി..ബാഗി..ബൂ..

ഹീമ..ബാഗി..ബാഗി..ബൂ..”

 

അങ്കിൾ മന്ത്രം ചൊല്ലി ആ മീനിൻ്റെ വായിൽ നിന്നും പച്ച മന്ത്ര ലൈറ്റ് വന്നതും നോക്കി ഇരിക്കുമ്പോഴാണ് നീരജിൻ്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങിയത്..! നീരജ് നോട്ടിഫിക്കേഷൻ്റെ പിന്നാലെ പോവാതെ പിന്നെയും കാർട്ടൂൺ കാണുന്നതിൽ മുഴുകി..! പിന്നെയും നോട്ടിഫിക്കേഷൻ വന്നു , ഒന്നല്ല രണ്ട് മൂന്ന് അങ്ങനെ..! തുടരെ തുടരെയുള്ള നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് നീരജ് ഫോൺ ഓപ്പൺ ആക്കി..! വാട്സാപ്പിൽ എന്തോ മെസ്സേജ് വന്നിരിക്കുന്നു..! അൺനോൺ ആയ ഏതോ നമ്പറിൽ നിന്നുള്ള സന്ദേശം..! നീരജ് ചാറ്റ് തുറന്ന് മെസ്സേജ് വായിക്കാൻ തുടങ്ങി..!

 

{ ഹലോ

ഞാനാ…കൃഷ്ണ..}

 

 

കൃഷ്ണയുടെ മെസ്സേജ്.., അതും നീരജ് പ്രതീക്ഷിക്കാത്ത സമയത്ത്..! നീരജിൻ്റെ മനസിലും മുഖത്തും ആനന്ദം.., എന്നാ ഒരു ആനന്ദം..! നീരജ് തിരിച്ച് ടൈപ്പ് ചെയ്യാൻ തുടങ്ങി..!

 

 

നീരജ് : { ഹായ്…😃 }

Leave a Reply

Your email address will not be published. Required fields are marked *