ശോഭമ്മ : ഞാൻ കുടിച്ചെന്ന് നിന്നോടാരു പറഞ്ഞു..!
നീരജ് : കക്ഷി എനിക്ക് മുൻപിൽ നിൽപ്പുണ്ട് ..എന്നാലിപ്പോ മിണ്ടില്ല..! പറ ആരായിരിക്കും..😌😅
നീരജ് ഒരു കടങ്കഥ പറഞ്ഞതുപോലെ ശോഭമ്മയോട് പറഞ്ഞു..!
ശോഭമ്മ : എനിക്കും തോന്നി ..ഇവളാവനെ വഴിയുള്ളൂ എന്ന്..! എല്ലാ എന്താണ് ചേച്ചിയും അനിയനും മാറി നിന്നൊരു കഥ പറച്ചിൽ..😅
നീരജ് : ഓ ..എന്തോന്ന് കഥ പറച്ചില്..! ശോഭമയുടെ സ്വന്തക്കാര് വന്നിട്ടുണ്ട് എന്തേലും പറഞ്ഞ മറിച്ചൊന്നും പറഞ്ഞേക്കരുത് എന്ന് ചെറിയൊരു ഉപദേശം തരുവായിരുന്നു..!😌
ബിന്ദു : ഇവനെ കൊണ്ട് ഞാൻ..! നിന്നോടന്നെ വന്ന് ഞാൻ പറഞ്ഞല്ലോ..🙆♀
ശോഭമ്മ : നി അങ്ങനെ പറഞ്ഞോ ബിന്ദു..!
ബിന്ദു : അത് പിന്നെ ചേച്ചി..! ചേച്ചിക്കറിയാലോ ഇവൻ്റെ സ്വഭാവം..! അന്ന് ലീലയുമായിട്ട് ഒടക്കിയപ്പോഴും ഇവൻ്റെ വാ അടങ്ങി ഇരുന്നില്ലല്ലോ..! ഇന്നാണെ പിള്ളാര് വന്നതും ഇവനെ തിരക്കി പറഞ്ഞു..🙂
ശോഭമ്മ : ആര്..? ജിത്തുവാണൊ
ബിന്ദു : അതറിയില്ല , അച്ചുൻ്റെ അടുത്താ പറഞ്ഞത്..!
നീരജ് : അപ്പൊ പിന്നെ സംശയിക്കാൻ ഇല്ല..! അവള് നൈസ് ആയിട്ട് എനിക്ക് പണി തന്നതാ..! വിട്ട് കള വർക്കിച്ചാ..😅
നീരജ് ചിരിച്ചുകൊണ്ട് ബിന്ദുചേച്ചിയോട് പറഞ്ഞു..!
നീരജ് : കണ്ടോ എന്നോടുള്ള പാസം..😍
നീരജ് ബിന്ദു ചേച്ചിയുടെ തോളിൽ ചാരി നിന്നു..!
ശോഭമ്മ : ഓ …അത് കാര്യക്കാൻ ഒന്നുമില്ല..! പിള്ളേര് ഇങ്ങോട്ട് വരുന്നു പറഞ്ഞപ്പോ തന്നെ ഞാൻ വാണിങ് കൊടുത്തതാ..! പ്രശ്നം വല്ലതും ഒപ്പിക്കാൻ ആണേ ഇങ്ങോട്ടേക്കു വരണ്ട പറഞ്ഞതാണ്..!
നീരജ് : ശോഭമ്മേ..!
ശോഭമ്മ : എന്താ..?
നീരജ് : അല്ല ഇനി ഇവരും പാവങ്ങൾ ആണോ..?😌
ശോഭമ്മ : അതെന്താടാ..അങ്ങനെ ചോദിച്ചേ..
നീരജ് : അല്ല ഇവിടെ മുൻപുള്ളവള് ഓരോന്ന് ഒപ്പിച്ചു കഴിയുമ്പോ ശോഭമ്മ പറയുന്ന സ്ഥിരം ഡയലോഗ് ആണേ..! ഈ കാണുന്നതെ ഉള്ളൂ അവളൊരു പഞ്ച പാവമാണെന്ന്..😌
ബിന്ദു : 😅
ശോഭമ്മ : 😅 ഡാ…ഡാ..വേണ്ട ടാ…! നിനക്ക് വേണ്ടിയാ ഞാൻ ഇത്രയും സംസാരിച്ചത് തന്നെ..🙂
നീരജ് : എൻ്റെ പൊന്ന് ശോഭമ്മേ..! ഞാനെന്താണ് വല്ല ഗുണ്ടയും ആണോ..? എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ്..! അന്നെന്താ ഉണ്ടായതെന്ന് ഇവിടെ അന്നുണ്ടായിരുന്ന എല്ലാർക്കും അറിയാ..! അത് അതോടെ കഴിഞ്ഞു..! പിന്നെ എന്തേലും പറഞ്ഞിട്ടുണ്ടേലും അത് ഇവിടെ ഉണ്ടായിരുന്ന ആ പഞ്ച പാവത്തിൻ്റെ കയ്യിലിരിപ്പ് കൊണ്ട് മാത്രമാണ്..! പിന്നെ ഈ വന്നിരിക്കുന്നവരോ ഇനി വരാൻ ആരേലും ഉണ്ടേൽ അവരോ എന്നെ ബാധിക്കുന്ന കാര്യമല്ല..! ഞാൻ എന്തൊക്കെയാണെന്ന് പറഞ്ഞാലും ഇവിടെ പണിക്ക് വന്ന ഒരു പണിക്കാരൻ അത്രേ ഉള്ളൂ..! പിന്നെ എന്ത് ഉണ്ടായാലും അത് ശോഭമ്മയേ എങ്ങിനെ ബാധിക്കും എന്ന് മാത്രം എനിക്ക് നോക്കിയാ മതി..!
അത് ശോഭമ്മ എനിക്ക് തരുന്നതും ഞാൻ അങ്ങോട്ടേക്ക് തിരിച്ച് തരുന്നതുമായ സ്നേഹം കൊണ്ട് മാത്രമാണ്..,ഓകെ..! പിന്നെ ഞാൻ ഇതൊന്നും വലിയ കാര്യമായൊന്നും എടുത്തിട്ടില്ല ഇത്രയൊക്കെ ഈ ബിന്ദു ചേച്ചി വെറുതെ ആലോചിച്ച് കൂട്ടിയ കാര്യങ്ങള് ആണ്..!
ശോഭമ്മ : അത് പറഞ്ഞപ്പോഴാ..അവരുടെ കുറച്ച് ലഗേജ് വണ്ടിയിൽ ഉണ്ട് അതൊന്ന് മേലെ കൊണ്ട് വയ്ക്കോ..🤗
നീരജ് : ഞാൻ ഇപ്പോഴല്ലേ സ്നേഹനിധിയായ ശോഭമ്മയെ കുറിച്ച് പറഞ്ഞത്..! അത് പറഞ്ഞ് ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപേ അതിൻ്റെ എഫക്റ്റ് കളഞ്ഞ് കുളിച്ചല്ലോ ശോഭെ..🙆♀
ശോഭമ്മ : എൻ്റെ സ്നേഹനിധിയായ മോൻ ഞാൻ പറഞ്ഞാ കേൾക്കില്ല എന്നുണ്ടോ..😌
നീരജ് : നൈസ് ആയിട്ട് തിരിച്ചടിച്ചുലെ കൊള്ളാം..! വണ്ടിൻ്റെ ഉള്ളിൽ ആണോ പുറത്താണോ ലഗേജ്..?
