നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

 

കൃഷ്ണ : { ഇനിയാ…വേറെ ആരെങ്കിലും പ്രേമിക്കാൻ ഉദ്ദേശ്യം ഉണ്ടെങ്കിൽ കൊന്ന് കളയും ഞാൻ..😤 }

 

 

നീരജ് : നോ..നെവർ..😕..! നമ്മുടെ മക്കളാണെ സത്യം ഞാൻ വേറെ ആരെയും ഇനി പ്രേമിക്കില്ല പോരെ..😁

 

 

കൃഷ്ണ : 🤨

 

 

നീരജ് : 😅🤗

 

 

കൃഷ്ണ : { അവിടെ വരെ ഒക്കെ എത്തിയോ..😌 }

 

 

നീരജ് : എത്തണ്ടെ..😁

 

 

കൃഷ്ണ വീണ്ടും കുത്തിക്കുറിക്കാൻ തുടങ്ങി..! എഴുതിക്കഴിഞ്ഞ് നോട്ട് നീരജിൻ്റെ നേരെ തിരിച്ചു..!

 

 

” എന്നെ വീട്ടുകാർ ഇഷ്ടപ്പെടോ , അവർ എന്നെ സ്വീകരിക്കൊ…” ..!

 

 

നീരജ് : സ്വീകരിക്കാതെ പിന്നെ ..! നിന്നെ കാണാൻ നല്ല സുന്ദരി അല്ലെ , പിന്നെ ഞാൻ ഒറ്റ മോൻ അല്ലേ അവിടെ എൻ്റെ തീരുമാനത്തിനും വില ഉണ്ട്..! അഥവാ എന്തേലും മുറുമുറുപ്പ് വന്ന വിത്ത് ഇൻ വൺ ഇയറിനുള്ളിൽ ഒരു കുഞ്ഞ് കാല് കണ്ട തീരാവുന്ന പ്രശ്നമേ ഉള്ളൂ..!

 

 

കൃഷ്ണ : 😅😌

 

 

നീരജ് : നമ്മടെ കാര്യത്തിൽ ദേവി ചേച്ചി ഹെൽപ് ചെയ്യുവായിരിക്കും അല്ലെ…😌

 

 

കൃഷ്ണ കൈകൊണ്ട് ദേവി ചേച്ചിക്ക് താൻ ജീവനാണെന്ന് പറഞ്ഞു..!

 

 

നീരജ് : നമ്മടെ കാര്യം അറിഞ്ഞപ്പോ എന്തായിരുന്നു പുള്ളിക്കാരിയുടെ സ്റ്റാൻഡ്..👀

 

 

കൃഷ്ണ : { സത്യം പറഞ്ഞ ആദ്യം ദേഷ്യപ്പെട്ടു..! എൻ്റെ പിന്നെ എനിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ ഒന്ന് മയപ്പെട്ടതാ..😌 }

 

 

നീരജ് : നമ്മടെ കാര്യം ചേച്ചി എങ്ങിനെ അറിഞ്ഞു..! നി പറഞ്ഞോ..?👀

 

 

 

കൃഷ്ണ : { ആദ്യം രമ ചേച്ചി പറഞ്ഞു , പിന്നെ ആ ഇരുപത് രൂപ നോട്ട് കണ്ടു..! പിന്നെ ഞാനും പറഞ്ഞു..😌😊}

 

 

നീരജ് : ആ ഇരുപത് രൂപ നോട്ട് കണ്ടു മനസ്സിലാക്കാൻ ചേച്ചിയെന്താ…സിബിഐ ആണോ..😅

 

 

 

കൃഷ്ണ : { അത് ഞാൻ ആ നോട്ടും പിടിച്ച് ഇരിക്കുന്നത് കണ്ടപ്പോ പിടിച്ചതാ..! എനിക്ക് ചേച്ചിയോട് കള്ളം പറയാൻ പറ്റില്ല..☺️ }

 

 

നീരജ് : ഓഹോ…എന്ന എന്നെ ഇഷ്ടം ആയിരുന്നെങ്കിൽ നേരിട്ട് പറഞ്ഞൂടെ ആയിരുന്നോ..? എന്നെ ഇങ്ങനെ ബസ് കയറ്റി നടത്തിപ്പിക്കണ്ട വല്ല കാര്യം ഉണ്ടായിരുന്ന..😅

 

 

കൃഷ്ണ : { ആദ്യം ഇങ്ങോട്ട് പറയട്ടെ കരുതി നോക്കി ഇരുന്നു…! പിന്നെ എന്നെ മനസിലാവുമ്പോ ഇഷ്ടപ്പെട്ടിലെങ്കിലോ..കരുതി..😢 }

 

 

നീരജ് : എന്നിട്ടിപ്പോ എന്തായി..! എല്ലാം അറിഞ്ഞപ്പോ പഴയതിനേക്കാളും ഇഷ്ടം കൂടിയില്ലെ..❤️

 

 

കൃഷ്ണ : 😊

 

 

നീരജ് : ഇവിടെ നമ്മുടെ കാര്യം ആകെ അറിയാവുന്നത് കിച്ചുവിനും കല്ലൂനുമാണ്… ! അവരോട് മാത്രേ ഞാൻ ആകെ പറഞ്ഞിട്ടുള്ളൂ..😅

 

 

കൃഷ്ണ കൈകൊണ്ട് അതാരാണെന്ന് ചോദിച്ചു..!

 

 

നീരജ് : കിച്ചുവിന് മനസിലായില്ലേ…എൻ്റെ ഒപ്പം സൊസൈറ്റിക്ക് വരുന്ന ആ പയ്യൻ..! മുടി ഒക്കെ സ്ട്രൈറ്റ് ചെയ്തിട്..😁

 

 

കൃഷ്ണ കൈകൊണ്ട് പിന്നെയും ആക്ഷൻ കാണിച്ചു..! അതല്ല വേറെ എന്ന രീതിയിൽ

 

 

നീരജ് : ആര് കല്ലുവോ..😅

 

 

കൃഷ്ണ : 😃

അതേ എന്ന മട്ടിൽ തലയാട്ടി..!

 

 

നീരജ് : കല്ലു ആണ് ഇതിൻ്റെ മാസ്റ്റർ മൈൻഡ്..! ഞാൻ നമ്മടെ എല്ലാ കാര്യവും വള്ളി പുള്ളി തെറ്റാതെ പുള്ളിക്കാരിയോട് പറഞ്ഞിട്ടുണ്ട്..! പാവമാണ് , പാവമെന്ന് പറഞ്ഞ പഞ്ച പാവമെന്ന് പറയില്ലെ..! എന്നെ ഭയങ്കര ഇഷ്ടം ആണ് എനിക്കും…❤️🤗

 

 

കൃഷ്ണ : { എത്രയിലാ പഠിക്കുന്നത്…}

 

 

നീരജ് : ഹി…ഹി..കല്ലു കുട്ടിയല്ല…!

 

 

കൃഷ്ണ : 🤨

 

 

നീരജ് : ശോഭമ്മയുടെ അമ്മയാണ്..! വയസ്സായി നടക്കാൻ കഴിയില്ല വീൽ ചെയറിലാണ് എപ്പോഴും..! ഞാനാ എപ്പോഴും മുറ്റത്ത് കൂടി ഒക്കെ പുള്ളിക്കാരിയെ കൊണ്ട് പോവാ..! നമ്മടെ കാര്യത്തിൽ എനിക്ക് കുറേ ഉപദേശം ഒക്കെ തന്നിട്ടുണ്ട്..!ഞങൾ തമ്മിലുള്ള ബോണ്ടിങ് വച്ചാണ് കല്ലു എന്ന് വിളിക്കണേ..😅

Leave a Reply

Your email address will not be published. Required fields are marked *