” ശോഭമ്മേ…വാതില് തുറക്ക്..! ഇല്ലേൽ അവളെന്നെ കൊല്ലും…”
നീരജ് ഉറക്കെ പറഞ്ഞുകൊണ്ട് വാതിലിൽ ആഞ്ഞടിച്ചു..! നീരജ് തിരികെ മുറ്റത്തേക്ക് നോക്കിയപ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല..! നീരജ് സിറ്റൗട്ടിൽ നിന്നുകൊണ്ട് തന്നെ ചുറ്റും നോക്കി..! പെട്ടെന്ന് നീരജിന് പിന്നിലെ വാതിൽ മലർക്കെ തുറക്കപ്പെട്ടു..! അപ്പോഴുണ്ട് ഒരു രക്തരക്ഷസിനെ പോലെ ലീല നിക്കുന്നു..! ഇനി എന്ത് ചെയ്യും എന്ന് എന്നറിയാതെ പകച്ച് നിന്നപ്പോഴേക്കും ലീല നീരജിൻ്റെ നെഞ്ചത്തേക്ക് ഒറ്റ ചവിട്ട്..! നീരജ് തെറിച്ച് പോയി വീണത് ഗാർഡനിലെ ചെടി ചട്ടിക്കരികെ..!
” ഹലോ…ഹലോ..! എഴുന്നേൽക്ക്..”
പെട്ടെന്നുള്ള ആരുടെയോ ശബ്ദം കേട്ട് നീരജ് കണ്ണു തുറന്നു..! നീരജ് പാട് പെട്ട് കണ്ണ് തുറന്നപ്പോ മുന്നിലതാ വെള്ള ഡ്രസിട്ട് ലീല..!
നീരജ് : ( അയ്യോ…പ്രേതം..😤 )
പെട്ടെന്ന് ലീലയെ കണ്ടപ്പോ നീരജ് മനസിൽ അറിയാതെ പറഞ്ഞു പോയി..! അപ്പോഴാണ് നീരജ് താൻ എവിടെയാണെന്നും കണ്ടത് ഒരു സ്വപ്നം ആണെന്നുമുള്ള യാഥാർഥ്യം മനസ്സിലാക്കിയത്..!
നീരജ് : ( പുല്ല്…സ്വപ്നം ആയിരുന്നോ..! ശേ…സ്വപ്നത്തിലും ഈ നായിൻ്റെ മോളെ ആണല്ലോ കാണേണ്ടി വരുന്നത്..😐 )
ഉറക്കപ്പിച്ചുള്ളത് കൊണ്ട് നീരജ് കൈകൊണ്ട് സ്വയം മുഖം ഒന്ന് തുടച്ചു..!
ലീല : മുത്തശ്ശിയെ കാണാൻ വന്നതാ..! ശോഭാൻ്റിയെ വിളിച്ചിട്ട് കിട്ടുന്നില്ല..😏
എപ്പോഴുമുള്ളത് പോലെ നീരജിനോടുള്ള വെറുപ്പും പുച്ഛവും കലർത്തിക്കൊണ്ട് ലീല സംസാരിച്ചു..!
നീരജ് : ചെലപ്പോ ഉറക്കത്തിലായിരിക്കും..! അതായിരിക്കും ഫോൺ എടുക്കാത്തത്..😏
ലീലയോട് സംസാരിക്കാൻ താൽപ്പര്യം ഇല്ലെങ്കിലും സാഹചര്യം അതായത് കൊണ്ട് നീരജ് പറഞ്ഞു..!
നീരജ് : ഇതാരാ..? 👀
ഉറക്കം വിട്ട് മാറാത്തത് കൊണ്ട് സ്വയം കണ്ണ് തിരുമ്മി നീരജ് ലീലയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ നോക്കിക്കൊണ്ട് പറഞ്ഞു..!
ലീല : അതാരെങ്കിലും ആയിക്കോട്ടെ..എല്ലാം നിന്നോട് പറയണോ..! റൂം ഏതാണ് ചോദിച്ച അത് പറഞ്ഞ മതി..! അല്ലാതെ അനാവശ്യമായ അന്വേഷണം ഒന്നും വേണ്ട..😡😏
നീരജ് : ആളാരാണെന്ന് അറിയാതെ ..എനിക്ക് റൂം പറഞ്ഞ് തരാൻ പറ്റില്ല..😏
ലീല : നി പറഞ്ഞ് തരണ്ട ഞാൻ ഒറ്റയ്ക്ക് കണ്ട് പിടിച്ചോളം..!😤
നീരജ് : എന്നാ പിന്നെ ഒറ്റയ്ക്ക് കണ്ട് പിടിച്ചാ പോരെ..എൻ്റെ ഉറക്കം കളയണോ..!😡
ലീല : നിൻ്റെ ഉറക്കം അല്ല..! ഞാൻ വിചാരിച്ച നിൻ്റെ ജീവിതം തന്നെ തകർത്ത് കളയും..😡
ലീല പുതിയ പ്രശ്നങ്ങൾക്ക് തിരികൊളുത്താനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു..!
നീരജ് : എന്നാ പിന്നെ അതൊന്ന് കാണണമല്ലോ..😏
ലീല പ്രശ്നത്തിന് തുടക്കം കുറിച്ചാൽ അത് ആളിക്കത്തിക്കുമെന്നഭാവത്തിലായിരുന്നു നീരജ്..!
ഗീത : എന്താ മോളെ ഇങ്ങനെ..! ഒരാളോട് ഇങ്ങനെയാണോ സംസാരിക്കുന്നത്…അതും ഹോസ്പിറ്റലിൽ വെച്ച്..😐..!
ലീല : ഇവനോടൊക്കെ ഇങ്ങനെ സംസാരിച്ചാലേ പഠിക്കൂ..! അമ്മ തന്നെ കണ്ടതല്ലേ…അവൻ പറഞ്ഞത്..😡
നീരജ് : ( ഓ…ഇവര് ഈ ശവത്തിൻ്റെ അമ്മയായിരുന്നോ…😏🙌 )
ഗീത : മോനെ..ഞാൻ ഗീത..,ലീലയുടെ അമ്മയാണ്..! ശോഭ അമ്മയ്ക്ക് വയ്യ പറഞ്ഞിട്ട് വിളിച്ചു അതാ ഈ സമയത്ത് തന്നെ വന്നത്..! മോൻ ആരാണെന്ന് അറിയില്ല വെറുതെ പ്രശ്നം ഉണ്ടാക്കരുത്..!🙏
ലീല പറഞ്ഞതിനോട് ഒരു ക്ഷമ എന്ന രീതിയിലായിരുന്നു ആ സ്ത്രീയുടെ സംസാരം..!
ലീല : അമ്മ…! അമ്മയെന്തിനാ ഇവൻ്റെയൊക്കെ കാല് പിടിക്കാൻ പോണേ..😤
നീരജിനോടുള്ള അമ്മയുടെ പ്രതികരണം കണ്ട് ലീല പൊട്ടിത്തെറിക്കാൻ തുടങ്ങി..!
ഗീത : ലീലേ..നീയൊന്ന് മിണ്ടാതിരുന്നേ..! മോനെ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കരുത്..! അവള് മുത്തശ്ശിക്ക് വയ്യ എന്നറിഞ്ഞതിലുള്ള ഒരു സങ്കടത്തിൽ പറഞ്ഞു പോയതാണ്..!
