.
.
.
ബിന്ദു : ആ ചാക്ക് പിടിച്ചേടാ..
തേങ്ങ നിറച്ച ചാക്ക് ചൂണ്ടി ബിന്ദു ചേച്ചി നീരജിനോട് പറഞ്ഞു..!
നീരജ് : ഇന്നാ…തങ്ങിക്കോ..😌
നീരജ് ചാക്ക് പിടിച്ച് ബിന്ദു ചേച്ചിയുടെ തലയിൽ വെച്ച് കൊടുത്തു..!
ബിന്ദു : താഴെ …ഇറക്ക്..താഴെ ഇറക്ക് 😤
ചാക്ക് തലയിൽ വെച്ചതും ബിന്ദു ചേച്ചി പറഞ്ഞു..! നീരജ് കയറ്റിയ ചാക്ക് അതേ പടി താഴെ ഇറക്കി..!
നീരജ് : എന്തേ…കൊണ്ട് പോണില്ലേ..👀
ബിന്ദു : അതിനെ നല്ല കനം ഉണ്ടെടാ കഴുതെ..😤
നീരജ് : പിന്നെ തേങ്ങ നിറച്ച ചാക്ക് പഞ്ഞി കെട്ട് പോലെ ഇരിക്കൊ..👀
ബിന്ദു : ഞാൻ വിചാരിച്ചു..നി എടുക്കുന്നു..🤗
നീരജ് : അമ്പട പുളുസാ..അതങ്ങ് കയ്യിൽ വെച്ചാ മതി..! തലയിൽ കെട്ടും ഗെറ്റപ്പും കണ്ടപ്പോ ഞാൻ കരുതി ചേച്ചി തലയിൽ വെക്കാൻ ആണെന്നാണ്..😤
ബിന്ദു : ഇത് ഞാൻ വെറുതെ കെട്ടിയതാ..! പിന്നെ വെയിലൊക്കെ അല്ലെ..🤗😌
തലയിൽ കെട്ടിയ തോർത്ത് ബിന്ദു ചേച്ചി അഴിച്ചെടുത്തു..!
നീരജ് : ഇതിപ്പോ …ചായപ്പിൽ കൊണ്ട് വെക്കണം എന്ന് വല്ല നിർബന്ധോം ഉണ്ടോ..? 👀
ബിന്ദു : ഉണ്ട്..🤗
നീരജ് : ഉണ്ടെങ്കിൽ തന്നെ താനെ ചുമന്നാ മതി..🤗
ബിന്ദു : വെളിയിലിട്ട ആ തേങ്ങ മുഴുവൻ വെയില് കൊണ്ട് പോവത്തേയുള്ളൂ..! പിന്നെങ്ങിനെ കൂട്ടിയിട്ട വല്ല പാമ്പോ മറ്റോ കയറും..😼
ശോഭമ്മ : വെയിറ്റ് ഉണ്ടേൽ രണ്ടാളും കൂടി പിടിച്ചോണ്ട് വെക്ക്..😌
ബെഞ്ചിലിരുന്ന് നാരങ്ങ വെള്ളവും കുടിച്ചൊണ്ടിരുന്ന ശോഭമ്മ അഭിപ്രായം പറഞ്ഞു..!
നീരജ് : ആഹ്..തിരുമേനി ഇവിടുണ്ടായിരുന്നു..😌
ശോഭമ്മ : ഉവ്വ്..! ഇവിടെ അല്ലാതെ പിന്നെ നോം എങ്ങോട്ട് പോവാൻ..😅
നീരജ് : വേറൊന്നുമല്ല അടിയൻ മുഖം കാണിക്കാൻ വന്നപ്പോ കണ്ടില്ല..😌
ശോഭമ്മ : കാണില്ല..! നോം ഒരു ചെറു നിദ്രയിലായിരുന്നു..😅
നീരജ് : ഉവ്വോ…! എന്താണാവോ നേരം തെറ്റിയൊരു ഉറക്കം..! അവിടന്ന് പടം ആവാനായൊ😌
ശോഭമ്മ : ഡാ…ഡാ അങ്ങനെ പെട്ടെന്നൊന്നും ഞാൻ ചാവില്ല..! എൻ്റെ ജാതകത്തിൽ തൊണ്ണൂറു വരെ ഞാൻ ജീവിക്കുന്ന…
നീരജ് : ആർ യു ഷുവർ ബേബി…😈
അവിടെയുണ്ടായിരുന്ന വാ കത്തി കയ്യിൽ പിടിച്ച് മൂർച്ച നോക്കിക്കൊണ്ട് നീരജ് പറഞ്ഞു..!
ശോഭമ്മ : 🤐
ബിന്ദു : ഡാ…ഇത് വന്ന് പിടിച്ചേ..! ഇത് കഴിഞ്ഞിട്ട് വേണം അടുത്ത പണി ചെയ്യാനെനിക്ക്..😐
നീരജ് : ശോഭമ്മേ …നമുക്കിതക്കൊ വല്ല തമിഴന്മാർക്കും കൊടുത്ത് കാശ് വാങ്ങിയാലോ..😌
നിറച്ച് വച്ചിരുന്ന തേങ്ങ ചാക്കുകളെ നോക്കി നീരജ് പറഞ്ഞു..!
ശോഭമ്മ : ഓ..വേണ്ടടാ ..! അതവർക്കൊരു ബുദ്ധിമുട്ടാവും..😌😅
നീരജ് : 😐
നീരജ് ഒറ്റയ്ക്ക് ഓരോ ചാക്ക് വീതം എടുത്ത് ചായപ്പിൽ കൊണ്ട് വെക്കാൻ തുടങ്ങി..! ഇടയ്ക്ക് ബിന്ദു ചേച്ചിയെ വെറുതെ നിർത്തണ്ട കരുതി ചേച്ചിയെയും കൊണ്ടും ചാക്ക് പിടിപ്പിച്ചു..! അങ്ങനെ തേങ്ങ മുഴുവൻ ചായപ്പിൽ കേറ്റി തിരിച്ചിറങ്ങിയപ്പോ..നീരജ് ഒരു വകയായി..! വിയർത്ത് കുളിച്ച് മനുഷ്യൻ്റെ പത വന്നു..😐
നീരജ് : മേലനങ്ങിയവർ നാരങ്ങ വെള്ളം കുടിച്ചാ മതി..!😤
ശോഭമ്മയുടെ കയ്യിലുണ്ടായിരുന്ന നാരങ്ങ വെള്ളം നിറച്ച കുപ്പി വാങ്ങിക്കൊണ്ട് നീരജ് കുടിച്ചു..!
ശോഭമ്മ : മേലനങ്ങാത്തവർ കുടിച്ചാലും ഇറങ്ങൊ നോക്കട്ടെ..😌
ശോഭമ്മ കുപ്പി പിന്നെയും പിടിച്ചു വാങ്ങിച്ചു..!
>>>18:03
ശോഭമ്മ കുളിച്ച് വിളക്ക് വെക്കുന്ന തിരക്കിലായിരുന്നു..! അച്ചു സ്കൂൾ വിട്ട് വന്ന് കാർട്ടൂൺ കാണുന്ന തിരക്കിലും ..! കയ്യിൽ സ്നാക്ക്സ് ബോക്സും കൊണ്ട് കൊച്ചു ടിവിയിലെ ജാക്കി ജാൻ്റെ സാഹസങ്ങൾ കാണുവാണ് അച്ചു..! ഒപ്പം അവളുടെ സ്നാക്ക് കയ്യിട്ട് വാരി തിന്നുകൊണ്ട് ഇതേ കാർട്ടൂൺ കാണുകയാണ് നീരജും..ഒപ്പം കല്ലുവും..!
