( ⭕️…കുറച്ച് നാളുകൾക്ക് ശേഷം )
>>>20:49
പണിയെല്ലാം കഴിഞ്ഞ് നീരജ് കൃഷ്ണയ്ക്ക് മെസേജ് അയച്ചു കൊണ്ടിരിക്കുവായിരുന്നു..!
നീരജ് : ഡോണ്ട് വറി മൈ ഡിയർ മധുരകനി..! നെജമ നാൻ ഉണ്ണെ കൈവിടാത്…😌
ചിപസ് കൊറിച്ച് കൊണ്ട് നീരജ് കൃഷ്ണയ്ക്ക് വാട്സാപ്പിൽ ടെക്സ്റ്റ് ചെയ്തു..! അതിന് മറുപടിയായി കൃഷ്ണയും അപ്പൊ തന്നെ റിപ്ലേ കൊടുത്തു..!
കൃഷ്ണ : { എന്നെ എങ്ങാനും പറ്റിച്ചാൽ ഉണ്ടല്ലോ…! ഞാൻ നിന്നെ കൊന്ന് കളയും..🥰
നീരജ് മെസ്സേജ് കണ്ട് സ്വയം ഒന്ന് ചിരിച്ചു..! എന്നിട്ട് പിന്നെയും ടൈപ്പ് ചെയ്യാൻ തുടങ്ങി..
നീരജ് : { ഞാൻ മരിച്ചാ ..നി വേറെ കെട്ടുമായിരിക്കും ലെ…🙂
നീരജ് ചില ആമ്പിള്ളാരുടെ സ്വതസിദ്ധ കഴിവായ സെൻ്റി അടിക്കൽ മഹാമഹത്തിലേക്ക് കടന്നു..!
കൃഷ്ണ : { നി മരിച്ചാ..ഞാൻ വേറെ കെട്ടും..!😏}
നീരജ് : { എടി… ദുഷ്ടെ..🥹
കൃഷ്ണ : { പിന്നെ ഇങ്ങനെ ഒക്കെ ചോദിച്ചാ ഞാനെന്താ പറയേണ്ടത്..! 😒
നീരജ് : { ഞാനൊരു തമാശ പറഞ്ഞതല്ലേ…എൻ്റെ പൊന്ന് മോളെ..😌
കൃഷ്ണ : { ഉവ്വാ… മരിക്കണ കാര്യം പറയണതാണല്ലോ..നിൻ്റെ തമാശ..🙂↔️
നീരജ് : { ഏയ്…ഞാനങ്ങനെ പെട്ടെന്നൊന്നും മരിക്കില്ല..! നിന്നെയും കെട്ടി കൊറച്ച് പിള്ളാരൊക്കെ ആയിട്ട് കൊറെ കാലം നിൻ്റെ ഒപ്പം ജീവിക്കണം..! എന്നിട്ടേ ഈ നീരജ് ചാവു മോളെ..😜
കൃഷ്ണ : { അയ്യടാ…അപ്പൊ അവിടെ വരെ എത്തിയാ കാര്യങ്ങള്..😅
നീരജ് : { പിന്നെ …എത്താതെ ഇരിക്കൊ..! ഇനി നിന്നെ എങ്ങനെ കെട്ടുന്നു മാത്രം ആണ് ഇപ്പോഴത്തെ എൻ്റെ പേടി…😊 }
കൃഷ്ണ :{ ആ കാര്യത്തിൽ മോൻ പേടിക്കൊന്നും വേണ്ട..! വീട്ടുകാരെ കരയിപ്പിച്ചിട്ട് ഞാൻ ഇറങ്ങി വരില്ല…🙂↔️ }
നീരജ് : { ആഹാ…മര്യാദയ്ക്ക് നമ്മുടെ കല്യാണം നടക്കുന്നും എനിക്കും തോന്നണില്ലാ..🤗 }
പെട്ടെന്നായിരുന്നു കോട്ടേഴ്‌സിൻ്റെ വാതിൽ ഉറക്കെയുള്ള ശബ്ദത്തോടെ തുറക്കപ്പെട്ടത്..! നീരജ് പകച്ച് കൊണ്ട് നോക്കി..! ബിന്ദു ചേച്ചി ഡോറിൻ്റെ ഭാഗത്ത് നിന്ന് കിതയ്ക്കുന്നുണ്ടായിരുന്നു..!
നീരജ് : എന്തേച്ചി..👀
ബിന്ദു : അമ്മ…അ..മ്മ..
ബിന്ദു ചേച്ചി നിന്ന് കിതച്ചു..! നീരജ് കട്ടലിൽ നിന്ന് എഴുന്നേറ്റു..!
നീരജ് : മുത്തശ്ശിക്കെന്ത് പറ്റി..👀
നീരജിൻ്റെ നെഞ്ച് പിടയാൻ തുടങ്ങി..!
ബിന്ദു : അമ്മക്ക്..വയ്യ നി വേഗം വായോ..😤
ശ്വാസം എടുത്ത് വിട്ടുകൊണ്ട് നീരജ് പുറത്തേക്ക് ഓടി..! ബനിയനും ഷോർട്ട്സുമായിരുന്നു നീരജ് അപ്പൊ ഇട്ടിരുന്നത്..! നീരജ് ഓടി മുത്തശ്ശിയുടെ റൂമിലേക്ക് കയറി..!
ശോഭമ്മ : ഒന്നൂല്ല..അമ്മ.. ഒന്നൂല്ല ..!🥺
ശോഭമ്മ മുത്തശ്ശിയുടെ നെഞ്ച് ഉഴിഞ്ഞ് കൊണ്ട് പറഞ്ഞു..!
ശോഭമ്മ : മോനെ ..നീരജെ അമ്മയ്ക്ക് വയ്യ ടാ..! നി വണ്ടിയെടുക്ക് നമുക്ക് ഹോസ്പിറ്റലിൽ പോവാ..🥺
ശോഭമ്മ പറഞ്ഞതും നീരജ് വേഗം കീ എടുത്ത് പോർച്ചിൽ നിന്നും ഇന്നോവ ഇറക്കി..! ശേഷം പെട്ടെന്ന് തന്നെ മുത്തശ്ശിയെ വണ്ടിയിൽ കയറ്റി..! വീട്ടിൽ ആരുമില്ലാത്തത് കൊണ്ടും അച്ചു ചെറുതായത് കൊണ്ടും ബിന്ദു ചേച്ചിയോട് വരണ്ട പറഞ്ഞു..! ശോഭമ്മയും മുത്തശ്ശിയും ബാക്കിലെ സീറ്റിലായിരുന്നു..! നീരജ് ഓടിക്കാൻ പറ്റാവുന്ന മാക്സിമം സ്പീഡിൽ ഇന്നോവ ഓടിച്ചു..! റോഡിൽ ഉണ്ടായിരുന്ന ചെറിയ ബ്ലോക്കും മറ്റും കാരണം നീരജ് കിട്ടിയ ഗ്യാപിലൊക്കെ
വണ്ടി കുത്തിക്കയറ്റി..! ഇന്നോവ റോഡിലൂടെ ഓടുവായിരുന്നോ പറക്കുവായിരുന്നൊ എന്നൊന്നും ദൈവത്തിന് പോലും മനസിലായില്ല..! ഒടുവിൽ കുറച്ചധികം കഷ്ടപ്പെട്ടിട്ട് തന്നെ നീരജ് മുത്തശ്ശിയെ ഹോസ്പിറ്റലിൽ എത്തിച്ചു..! വണ്ടി ഹോസ്പിറ്റലിൻ്റെ മുന്നിൽ കൊണ്ട് പോയി നിർത്തിയതും നീരജ് ഡോർ തുറന്ന് ഓടി പോയി ഒരു വീൽ ചെയർ എടുത്തോണ്ട് വന്നു..! മുത്തശ്ശിയെ വീൽ ചെയറിൽ ഇരുത്തി വേഗം കാഷ്വലിറ്റിയിലേക്ക് കയറ്റി..!
