നീരജ് കൃഷ്ണയെ വിട്ട് സൊസൈറ്റിയുടെ പിന്നിലെ വാതിലിൻ്റെ അടുത്തേക്ക് നടന്നു..! പെട്ടെന്നുണ്ടായ എന്തോ ഒരു ഉപ്രേരണയിൽ നീരജ് കൃഷ്ണയുടെ അടുത്തേക്ക് തിരികെ ചെന്നു..!
കൃഷ്ണ എന്താണെന്ന് രീതിയിൽ അവനെ നോക്കി..👀
നീരജ് : അതേ…ഒരു ഉമ്മ കിട്ടാൻ വല്ല വഴിയും ഉണ്ടോ 👀. ..! തരില്ലല്ലെ…ശെരി വേണ്ട
നീരജ് ഒരു താളവട്ടം സ്റ്റൈലിൽ മോഹൻലാൽ ചോദിക്കുമ്പോലെ കൃഷ്ണയോട് ചോദിച്ചു..! അന്ന് സോമൻ്റെ അതേ മാനറിസ്മായിരുന്നു കൃഷ്ണയിലും അപ്പോഴുണ്ടായിരുന്നത്..!
പാല് വാങ്ങി വന്ന് പതിവ് പോലെ നീരജ് അച്ചുവിന് സ്കൂളിൽ കൊണ്ടാക്കി തിരികെ വന്നു..! അന്ന് പകൽ അത്യാവശ്യം നല്ല രീതിക്ക് തന്നെ പണിയുണ്ടായിരുന്നു..! അതുകൊണ്ട് തന്നെ നടുനിവർത്താൻ സ്വന്തമായി സമയം കണ്ടെത്തേണ്ടി വന്നു..! ഇടയ്ക്കെപ്പോഴോ റെസ്റ്റ് എടുക്കുമ്പോ വീടിൻ്റെ പല ഭാഗത്ത് നിന്നും ആളെ നോക്കി ദഹിപ്പിക്കുന്ന രീതിയിലുള്ള കഴുകൻ നോട്ടങ്ങൾ വന്നു..! ഇതിൻ്റെ എല്ലാം ഇടയിൽ കൃഷ്ണ മെസ്സേജ് അയച്ചു..! അവള് കോളേജിൽ പോയിരിക്കുവാണെന്നും വൈകീട്ട് ടൗണിലേക്ക് വരണമെന്നുമായിരുന്നു പ്രധാനമായും പറഞ്ഞത്..! എന്താ ചോദിച്ചപ്പോ അവൾക്ക് എന്തോ വാങ്ങാൻ ഉണ്ടത്രേ…അതോണ്ട് തന്നെ കോളേജ് വിട്ട് ടൗൺ എത്തുമ്പോഴേക്കും നീരജവിടെ എത്താമെന്ന് അവൾക്ക് ഉറപ്പും നൽകി..!
>>>17 : 18
അച്ചുവിന് സ്കൂളിൽ പോയി വിളിക്കാനുള്ളത് കൊണ്ട് നീരജ് കുറച്ച് വൈകി ..! അതോണ്ട് തന്നെ നീരജ് ബൈക്ക് പരമാവതി വേഗത്തിൽ ശ്രദ്ധയോടെ ഓടിച്ചു..! ടൗണിൽ എത്തിയപ്പോ നീരജ് പതിവ് പോലെ കൃഷ്ണയ്ക്ക് ഒന്ന് മിസ്ഡ് കോൾ ചെയ്തു..! ശേഷം ടെക്സ്റ്റ് ചെയ്ത് എവിടെ ആണെന്ന് ചോദിച്ചു..! അതിന് മറുപടിയായി കൃഷ്ണ ടൗണിൻ്റെ അടുത്തുള്ള ടെക്സ്റ്റൈസിൽ ഉണ്ടെന്ന് പറഞ്ഞു..! നീരജ് കൃഷ്ണ പറഞ്ഞ സ്ഥലത്തേക്ക് വണ്ടി വിട്ടു..! ബൈക്ക് നിറുത്തി കടയിലേക്ക് നടക്കുമ്പോ മുഖവും വീർപ്പിച്ചു നിൽക്കുന്നുണ്ടായിരുന്നു കൃഷ്ണ അവിടെ…!
നീരജ് : 😁
കൃഷ്ണ ദേഷ്യത്തിലാണെന്ന് അറിഞ്ഞിട്ടും നീരജ് ചിരിച്ചു കൊണ്ട് കൃഷ്ണയുടെ അടുത്തേക്ക് നടന്നു..! കൃഷ്ണ അവളുടെ കൈയിൽ തൊട്ട് കൊണ്ട് സമയം എത്രയായി എന്നറിയോ എന്ന രീതിയിൽ നീരജിനോട് ചോദിച്ചു..!
നീരജ് : സോറി ടാ…! അച്ചുവിന് സ്കൂളിൽ നിന്ന് കൂട്ടി കൊണ്ട് വരാൻ ഉണ്ടായിരുന്നു അതാ വൈകിയേ…! 🤗
നീരജ് ചിരിച്ചുകൊണ്ട് കൃഷ്ണയോട് പറഞ്ഞു..! കൃഷ്ണ നീരജിൻ്റെ വയറ്റിലേക്ക് കൈമുട്ട് കൊണ്ട് ഒരു കുത്തും കൊടുത്ത് കടയുടെ ഉള്ളിലേക്ക് നടന്നു..! സംഗതി ചെറിയ കുത്താണെങ്കിലും നീരജിൻ്റെ കണ്ണിൽ കൂടി പൊന്നീച്ച പറന്നു..! ഷോപ്പിൻ്റെ ഉള്ളിൽ പല ഭാഗത്തും അൻപത് ശതമാനം ഓഫർ എഴുപത് ശതമാനം ഓഫർ എന്നൊക്കെ പറഞ്ഞ് കുറെ ബോർഡ് ഉണ്ടായിരുന്നു..പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ കൃഷ്ണ നേരെ അകത്തേക്ക് നടന്നു..
.
.
.
.
.
ട്രയല് റൂമിൽ നിന്നും നീരജ് പുറത്തേക്കിറങ്ങി..!
നീരജ് : എങ്ങിനെ ഉണ്ട് കൊള്ളാവോ..👀😊
കൃഷ്ണ വാങ്ങിക്കൊടുത്ത പുതിയ ഷർട്ട് ഇട്ടുകൊണ്ട് നീരജ് ചോദിച്ചു..!
കൃഷ്ണ : 👌😍
കൃഷ്ണ കൊള്ളാമെന്ന് കൈകൊണ്ട് കാണിച്ചു..!
നീരജ് : എനിക്കും തോന്നി ഈ കളർ എനിക്ക് നന്നായിട്ടുണ്ടല്ലെ..😃
കൃഷ്ണ അവളുടെ സെലക്ഷൻ അല്ലെ മോശം ആവില്ലെന്ന് ആക്ഷൻ കാണിച്ചു…
നീരജ് : എൻ്റെ സെലക്ഷനും വലിയ മോശം അല്ല..! അല്ലെങ്കിൽ തേടി പിടിച്ച് നിൻ്റെ പിന്നാലെ വരില്ലായിരുന്നല്ലോ😌
കൃഷ്ണ ചെറുതായി നീരജിന് നോക്കി ചിരിച്ചു..! എന്നിട്ട് അവസാനം എന്നോണം പിന്നെയും നീരജിനോട് ചോദിച്ചു ഇഷ്ടപ്പെട്ടോന്ന്..
നീരജ് : എൻ്റെ ഇഷ്ടം തൽക്കാലം പൊന്ന് മോള് നോക്കണ്ട..! നിൻ്റെ ഗിഫ്റ്റ് അല്ലേ നി പറ എനിക്കിത് മതിയോ എന്ന്…😌
