ഗീത : ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ..?👀
ശോഭ : ഏയ്..ഇപ്പൊ കുഴപ്പം ഒന്നുമില്ല..! ഒരു പതിനൊന്നര ആയപ്പോഴാ റൂമിലേക്ക് മാറ്റിയത്..ഞാനും ചെറുതായി ഉറങ്ങി പോയി..! നാളെ ഡോക്ടർ വന്നു നോക്കിയിട്ട് ഡിസ്ചാർജ് ചെയ്യാ പറഞ്ഞു..!😊
ഗീത : അതെയാ..😃
ശോഭ മാറിയിരുന്ന ലീലയെ നോക്കി..!
ശോഭ : ഇവൾക്കിതെന്ത് പറ്റി..! വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ മുഖത്തെ ഒരു മൂടിക്കെട്ടൽ..👀
ഗീത : ഓ…ഒന്നും പറയണ്ട.. എൻ്റെ ശോഭേ..! വന്നപ്പോ തന്നെ പുറത്തിരിക്കുന്ന കക്ഷിയുമായി ഒരു അങ്കം കഴിഞ്ഞിട്ട ഇങ്ങോട്ട് പോന്നിരിക്കുന്നത്..😤
ശോഭ : ആര് നീരജിൻ്റെ ഒപ്പോ..😳
ഗീത : ആഹാ..അതാ നീരജ്..😅
ശോഭ : അവനെന്ത് പറഞ്ഞു..?👀
ഗീത : ഇങ്ങോട്ട് വന്നപ്പോ കയറ്റി വിടാൻ പറ്റില്ല ..! ആരാ ചോദിച്ചു അങ്ങനെ തുടങ്ങിയ പ്രശ്നം ആണ്..😐
ശോഭ : അവനങ്ങെനെ പറഞ്ഞോ കയറ്റി വിടാൻ പറ്റില്ല എന്ന്..👀
ഗീത : അങ്ങനെ അല്ല ശോഭേ..! അമ്മയ്ക്ക് ബ്രീത്തിംഗ് പ്രോബ്ലം ഉള്ളത് കൊണ്ട് അറിയാത്തവരെ കയറ്റി വിടാൻ പറ്റില്ല എന്ന പറഞ്ഞേ..! റൂം പറഞ്ഞ് തരണേ ശോഭമ്മയോട് ചോദിക്കണമെന്ന് പറഞ്ഞു..!😅
ശോഭ : ആ…അത് അമ്മയ്ക്ക് ബ്രിട്തിംഗ് പ്രോബ്ലം ഉള്ളത് കൊണ്ട് അനാവശ്യമായി ആരെയും കാണിക്കണ്ട എന്ന് ഡോക്ടർ പറഞ്ഞായിരുന്നു..!
ഗീത : അപ്പൊ വെറുതെയല്ല ആ പയ്യൻ അങ്ങനെ പറഞ്ഞതല്ലേ..! ചിലപ്പോ എന്നെ മനസ്സിലാവാതെ ആവും..!
ശോഭ : അതിനാണോ ശോഭാൻ്റിയുടെ ലൈലു ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്..!😅
ലീല : അമ്മ പറഞ്ഞത് പോലെ ഒന്നുമല്ല ആൻ്റി..! എന്നെ അവനെ അറിയാലോ , ഞാൻ ആരാണെന്നും അറിയാലോ പിന്നെ അവനെ കയറ്റി വിട്ടാൽ എന്തായിരുന്നു..! ഇത് വേറൊന്നുമല്ല ആൻ്റി എന്നെ കാണുമ്പോഴുള്ള അവൻ്റെ സ്ഥിരം പ്രശ്നം ആണ്..! ഞാനന്നെ പറഞ്ഞതല്ലേ അവനെ ഇവിടെ നിറുത്തണ്ട എന്ന്..😏
ഗീത : നീയെന്താക്കെയാ ആ പയ്യനോട് വിളിച്ച് പറഞ്ഞത്..! നീയും മോശമൊന്നുമല്ല..😌
ലീല : കണ്ടോ …കണ്ടോ എത്ര പെട്ടെന്ന് അമ്മയെ അവൻ ചാക്കിലാക്കിയതെന്ന്..! അല്ലെങ്കിലും എന്ത് ചെയ്താലും എല്ലാരും അവനെ അല്ലെ സപ്പോർട്ട് ചെയ്യൂ..! അവസാനം നമ്മള് കുറ്റക്കാരും അവൻ പുണ്യാളനുമാവും..😏
ശോഭ : അത് നിൻ്റെ വെറും തോന്നലാ മോളെ..🙂
ലീല : തോന്നലോ..വെറും തോന്നല്ലല്ലേ..! ആൻ്റി പോലും ആ തെണ്ടി കാരണം എനിക്ക് എതിരെ സംസാരിച്ചിട്ടില്ലേ പലപ്പോഴും..! അവനോടുള്ള ഒരു തരി സ്നേഹമോ പരിഗണനയോ ആൻ്റി എനിക്ക് തന്നിട്ടുണ്ടോ 😡
ലീല വായിൽ തോന്നിയതെന്തൊക്കെയോ ഉറക്കെ വിളിച്ച് പറഞ്ഞു..!
ഗീത : ലീലേ…മതി..! നിൻ്റെ വായിൽ തോന്നിയത് വിളിച്ച് പറയാനുള്ള സ്ഥലം അല്ല ഇത്..! ഇത് ഹോസ്പിറ്റലാണ് ആ കിടക്കുന്നത് ഒരു പേഷ്യൻ്റാണ്..😡
ഗീത കല്ലുന് ചൂണ്ടിക്കൊണ്ട് ലീലയോട് പറഞ്ഞു..!
ഗീത : ശോഭേ…ഇവളാ പയ്യനോടുള്ള ദേഷ്യം കൊണ്ട് പറഞ്ഞതാണ് വേറൊന്നും നി മനസ്സിൽ വിചാരിക്കേണ്ടാ..🙂
ലീല പറഞ്ഞത് ശോഭയെ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടാവും കരുതി ഗീത ശോഭയോട് ക്ഷമ എന്നത് പോലെ പറഞ്ഞു..!
ശോഭ : ഏയ്..ഞാനെന്ത് കരുതാൻ ഏടത്തി..! എനിക്കവളെ നന്നായി അറിയാവുന്നതല്ലേ..🤗
ഇനിയും അവിടെ നിന്ന ലീല വായിൽ തോന്നിയത് എന്തേലും വിളിച്ച് പറയും കരുതി ഗീത വീട്ടിലേക്ക് പോവാൻ തീരുമാനിച്ചു..!
ഗീത : അല്ലെങ്കിൽ ഞാനിവിടെ നിക്കാ ശോഭേ..! നീയും ലീലയും കൂടി വീട്ടിലേക്ക് പൊക്കൊ..🤗
ഗീത ശോഭയോടായി പറഞ്ഞു..!
ശോഭ : വേണ്ട ഏടത്തി ഞാൻ നിന്നോളം..! ഏടത്തി വന്നതെന്നെ എനിക്കൊരു ആശ്വാസം ആയി.. പോരാതെ ഇത്ര ദൂരം വണ്ടിയിൽ വന്നതല്ലേ..! നിങ്ങള് വീട്ടിൽ പോവാൻ നോക്ക്..അവിടെ ബിന്ദു ഉണ്ടാവും..! അവളും അവിടെ ഒറ്റയ്ക്കാ..🤗
