>>>4:12
നീരജ് ചെടികൾ നനയ്ക്കുവായിരുന്നു..!
മുത്തശ്ശി : എവിടെയായിരുന്നു…! എന്നോട് പറയാതെ പോയി ലെ…😊
നീരജ് : ഹാ…കല്ലു എന്താണ് ഉറക്കം മൊത്തത്തിലങ്ങോട്ട് വിട്ടു മാറിയിട്ടില്ല തോന്നാണു..!😌
മുത്തശ്ശി : പോടാ…കിന്നരിക്കാതെ..! രാവിലെ പറയാതെ പോയി അല്ലെ…😊
നീരജ് ഹോസ് ചെടി ചട്ടിയിലേക്ക് ഇട്ടു..! എന്നിട്ട് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് പുല്ലിൽ മുട്ട് കുത്തിയിരുന്നു…!
നീരജ് : ഒരു സംഭവം പറയാനുണ്ട്…😌
മുത്തശ്ശി : എന്താത്..😊
നീരജ് : എനിക്കും കല്ലുവിനും അറിയാവുന്ന ഒരു രഹസ്യം..!😌
മുത്തശ്ശി : കണ്ടോ…? ആ കുട്ടിയെ ഇന്നും..!😊
നീരജ് മുത്തശ്ശിയോട് കുറച്ചും കൂടി അടുത്തു..!
നീരജ് : ഈ കാണൽ എന്നത്തേയും പോലെയല്ല..! ഇന്ന്…ഇന്ന് രാവിലെ ടൗണിൽ പോയി..! കൃഷ്ണ കയറിയ അതേ ബസ്സിൽ തന്നെ ഞാനും കയറി..!
മുത്തശ്ശി : കണ്ടോ..സംസാരിച്ചോ..?😊
നീരജ് : നമ്മളെ കേട്ടിരിക്കാൻ മറ്റൊരു മനുഷ്യൻ ഉണ്ടാവുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊന്നും ഈ ലോകത്തില്ല….എന്നാണല്ലോ
.! അതോണ്ട് സമയം പോയതറിഞ്ഞില്ല..😌
മുത്തശ്ശി : എല്ലാം പറഞ്ഞോ..എന്നിട്ട്..?😊
നീരജ് : എൻ്റെ ജാതകം വരെ പറഞ്ഞു അവളോട്..! ആദ്യം ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു പിന്നെ അത് ശരിയായി..!😅
മുത്തശി : അതെയോ..😊
നീരജ് : എൻ്റെ പൊന്ന് കല്ലു..! ഈ മെസ്സേജ് അയക്കുന്നത് പോലെയല്ല നേരിട്ട് സംസാരിക്കാൻ..! ഫോണിലവുമ്പോ സ്ക്രീനിൽ നോക്കി ടൈപ്പ് ചെയ്ത് വിട്ടാ മതിയല്ലോ..! നേരിട്ട് അവളുടെ കണ്ണിൽ നോക്കി സംസാരിക്കാ പറഞ്ഞ ചില്ലറ കാര്യം അല്ല ടാ…! പിന്നേ…പിന്നെ അവളുടെ കണ്ണുണ്ടല്ലോ …ഒരു കാന്തം പോലെയാണ്..! എന്താ അതിൻ്റെ ഒരു ചന്തം.ഈ കണ്മഷി പോലെ എഴുതിയിട്ട്…! എൻ്റെ സാറേ…ഈ കണ്ണുകൊണ്ടൊക്കെ സംസാരിക്കാ പറയില്ലേ , അവള് ചില നേരത്ത് കണ്ണ് കൊണ്ട് ഓരോ വിരുത് കാണിക്കും..!
മുത്തശ്ശി : 😃
നീരജ് : ഇടയ്ക്ക് ആ കണ്ണ് കൊണ്ട് അവളെന്നെ കൊത്തി വലിച്ചു ..😌
മുത്തശ്ശി : 🤭
നീരജ് : കല്ലുന് കുറിച്ചൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്..! അവള് കല്ലുന് കാണണം പറഞ്ഞിട്ടുണ്ട്..😌
മുത്തശ്ശി : കൊണ്ട് പോരായിരുന്നില്ലേ..നെനക്കവളെ..🤗
നീരജ് : ഹാ…ചന്തായി..! പിന്നെ എന്നെ എല്ലാരും കൂടി തെക്കോട്ട് എടുക്കേണ്ടി വന്നേനെ..🙆
മുത്തശ്ശി : 👀
നീരജ് : ശോഭമ്മയും ബിന്ദു ചേച്ചിയും അവളാരാ ചോദിച്ചാ ഞാനെന്ത് പറയും..🙂
മുത്തശ്ശി : ധൈര്യത്തോടെ പറയണം ഞാൻ സ്നേഹിക്കണ പെണ്ണാണെന്ന്..☺️
നീരജ് : പറയും , പറയണം ഒരു ദിവസം..! പക്ഷേ അവളുടെ വീട്ടിൽ അറിഞ്ഞ ശരിക്കും സീൻ ഡാർക്ക് ആവും..! അവൾടെ അപ്പനെ പാർട്ടിക്കാരനാണ് പോരാതെ ബാഹുബലി പോലെ മൂന്ന് ഏട്ടന്മാരും…🙂☠
ബിന്ദു : ഡാ….😡
ദൂരെ നിന്നും ബിന്ദു ചേച്ചി ഉറക്കെ വിളിച്ചു..! നീരജ് തിരിഞ്ഞ് നോക്കി..!
നീരജ് : എന്താ…?👀
നീരജ് ഉറക്കെ ചോദിച്ചു..!
ബിന്ദു : എന്തോരം വെള്ളാടാ ഈ പോയിരിക്കുന്നത്..😤
നീരജ് : അയ്യോ..🙆♂..! കല്ലു ബാക്കി കഥ വൈകീട്ട് ഞാൻ ജീവനോടെ ഉണ്ടേൽ പറയാ ടാ..
നീരജ് അവിടന്ന് ഓടി..! ചെടി ചട്ടിയിൽ ഹോസ് ഇട്ടതും അത് നിറഞ്ഞ് പോയതും പാവം നീരജ് കഥ പറച്ചിലിനിടയിൽ മറന്നു പോയി..!
.
.
.
.
അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്ന് പോയി..! സംസ്ഥാനത്ത് ചൂട് പിന്നെയും കൂടി, ചൂട് കനത്തതിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ പലഭാഗത്ത് നിന്നും ഹൈ ക്ലാസ് ടീമുകളായ രാജവെമ്പാല ,മൂർഖൻ , 360° മൈരൻ എന്നിവരെയും കാണുകയും പിടികൂടുകയും ചിലർക്ക് കടിയേൽക്കുകയും ചെയ്തു..! ചൂട് കനത്തത് പോലെ നീരജിൻ്റെയും കൃഷ്ണയുടെയും പ്രേമവും അങ്ങോട്ട് ശക്തമായി..! കൃഷ്ണയെ സംസാരിക്കാൻ എന്ന പേരിൽ പാർക്കിൽ ഉച്ചവരെ പിടിച്ചിരുത്തിയതിന് ദേവി ചേച്ചിയുടെ വായിലിരുന്ന ചീത്ത മുഴുവൻ നീരജ് കേൾക്കേണ്ടി വന്നു..! അതോണ്ട് ഇനിയൊരു സാഹസികത്തിന് മുതിരില്ലന്ന് ദേവി ചേച്ചിയുടെ മുൻപാകെ സത്യം ചെയ്തു..! പിന്നെ ഡെയിലി സൊസൈറ്റിയിൽ വച്ച് കാണാറുണ്ട്..മെസ്സേജ് അയക്കാറുണ്ട് ഇതൊക്കെ തന്നെ മതിയെന്ന് കൃഷ്ണയും പറഞ്ഞു..! ആ എന്ന പിന്നെ അങ്ങനെ ആവട്ടെ എന്ന് നീരജും പറഞ്ഞു..! എന്തായാലും നീരജും കൃഷ്ണയും പ്രത്യേകം ആർക്കും പിടികൊടുക്കാതെ മൂന്നാമതൊരു നായിൻ്റെ മോൻ അറിയാതെ പ്രണയിച്ചു കൊണ്ടിരുന്നു..!
