നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 3അടിപൊളി 

 

 

എന്തേലും മിണ്ടിയാൽ പ്രശ്നം ആവുന്നു അറിയാവുന്നത് കൊണ്ട് നീരജ് ഒന്നും മിണ്ടിയില്ല..! അപ്പോഴാണ് മഴ നനഞ്ഞ് ജിത്തു കയറി വന്നത്..! വന്നപ്പാടെ നീരജിന് കണ്ടതും കൈ വീശി നീരജിൻ്റെ മുഖത്തേക്ക് ഒന്ന് കൊടുത്തു..!

 

 

 

ജിത്തു : ഡാ….കഴുവേറി മോനെ..! വേണ്ട വേണ്ട കരുതി ഒതുങ്ങി ഇരുന്നതാണ് ഞാൻ..! നീയെൻ്റെ അനിയനെ തല്ലുംല്ലെ…😡

 

 

ജിത്തു ഉറക്കെ ആക്രോശിച്ച് കൊണ്ട് നീരജിന് തല്ലാൻ കൈ ഓങ്ങിയതും അവനെ എല്ലാവരും കൂടി വട്ടം പിടിച്ചു..!

 

 

ജിത്തു : നീ നോക്കിക്കോടാ ഇനി നിനക്കിവിടെ സമാധാനത്തോടെ പണിയെടുക്കാൻ പറ്റണത് എനിക്കൊന്ന് കാണണം..😡😏

 

ശോഭ : ജിത്തു മതി…വേണ്ട…!

 

 

ശോഭമ്മ ജിത്തുവിന് നോക്കി പറഞ്ഞു..!

 

 

ജിത്തു : ആ…വെറുതെയല്ല ഇപ്പൊ മനസിലായി ആൻ്റിയുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഈ ചെറ്റ ഞങ്ങടെ മെക്കിട്ട് കേറണത്..! ആൻ്റിക്ക് വിഷമം ഉണ്ടാവില്ല കാരണം തല്ല് കൊണ്ടത് എൻ്റെ അനിയനെ ആണ് അതും ടൗണിൽ വച്ച്..😡

 

 

ശോഭ : ഞാനാരെയും സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ വന്നതല്ല..! എല്ലാരും കൂടി വട്ടത്തിലിട്ട് അവനെ നേരെ ഈ കൊല വിളി നടത്തുന്നുണ്ടല്ലോ ..അവനും എന്തേലും പറയാൻ ഉണ്ടാവും..

 

 

 

ജിത്തു : ആ…ബെസ്റ്റ് ഇപ്പൊ എങ്ങിനെ ഇരിക്കണ്..😡

 

 

ജിത്തു ദേഷ്യം കൊണ്ട് ഭിത്തിയിലേക്ക് നോക്കി..!

 

 

ലീല : ഇതന്നെയാണിവിടെ എപ്പോഴും നടക്കാറുള്ളത്..! ഞാൻ ഇതൊക്കെ നിങ്ങളോട് പറഞ്ഞപ്പോ എല്ലാരും കൂടി എന്നെ കളിയാക്കിയില്ലേ..😏

 

 

 

പ്രവീൺ : ആൻ്റി എന്തിനാ ഈ മൈരനെ വേണ്ടി വക്കാലത്ത് പിടിക്കണേ..! ഇവിനിവിടെത്തെ പണിക്കാരൻ അല്ലെ , അല്ലാതെ ആൻ്റിയുടെ മോൻ ഒന്നുമല്ലല്ലോ…😏

 

 

ശോഭമ്മ എല്ലാർക്ക് മുൻപിലും നിശബ്ദയായി നിൽക്കപെട്ടു..! ശോഭമ്മയുടെ നിൽപ്പ് കണ്ടപ്പോ അത്രേ നേരം സംസാരിക്കാതെ ഇരുന്ന നീരജ് വാ തുറന്നു..!

 

 

 

നീരജ് : ശോഭമ്മേ…ഞാൻ വേണോന്ന് വച്ച് തല്ലിയതല്ല..,അപ്പോഴത്തെ ഒരു ഇതിൽ തല്ലി പോയതാണ്..

 

 

നീരജ് ഉറക്കെ ശോഭമ്മയോടെന്ന പോലെ എല്ലാരോടുമായി പറഞ്ഞു..!

 

 

 

ശിവദാസൻ : എന്ന് പറഞ്ഞിട്ട് നി ചെമ്പകശ്ശേരിയിലെ കുട്ടീടെ മേലെ കയറി കൈ വെക്കാൻ മാത്രം വളർന്നോ..😡

 

 

ഇയ്യാളിത് എന്തോന്ന് നേരവും കാലവും നോക്കാതെ സ്വന്തം തറവാടിന് പ്രൊമോഷൻ ചെയ്യാൻ ഇറങ്ങിയിരിക്കുന്നോ..! അതെന്താ ചെമ്പകശ്ശേരിയിലെ പിള്ളാരുടെ മേലെ കൈ വച്ച ചോര പൊടിയില്ലേ , അവർക്കെന്താ വേദനിക്കില്ലെ..😏

 

 

 

നീരജ് : ചെമ്പകശ്ശേരി എന്നല്ല നാട് ഭരിച്ച രാജാക്കന്മാരാണെങ്കിലും തെണ്ടിത്തരം കാണിച്ച ഞാൻ തല്ലും…😏

 

 

എല്ലാരും നീരജിന് തന്നെ ഉറ്റു നോക്കി..!

അത്ര നേരം സൈലൻ്റ് ആയി നിന്ന നീരജ് വയലൻ്റെ മോഡിലേക്ക് മാറുന്നത് പോലെ തോന്നി..! ഇനിയിപ്പോ വരുന്നിടത്ത് വച്ച് നോക്കാം..!

 

 

നീരജ് : ശോഭമ്മേ…! എനിക്കൊരു ഇഷ്ടം ഉണ്ട് ഒരു പെൺകുട്ടിയോട്.., അവൾക്കും എന്നെ തിരിച്ചിഷ്ടമാണ്..! കഴിഞ്ഞ ദിവസം അമ്പലത്തിൽ വെച്ച് കണ്ടില്ലേ ആ കുട്ടിയാണ്..! ശോഭമ്മയോട് പറയണം കരുതി ഇരുന്നതാണ് പക്ഷേ എന്തോ പറയാൻ പറ്റിയില്ല..! ടൗണിൽ വച്ച് അവളോട് വേണ്ടാത്ത രീതിയിൽ സംസാരിച്ചപ്പോഴാണ് ഞാൻ കയറി ചോദിച്ചത്..! അതിൻ്റെ ഇടയിൽ അവള് വാങ്ങി തന്ന ഷർട്ടും വലിച്ച് കീറിച്ച് പ്രശ്നം ഉണ്ടാക്കിയത് അവനാ…😏

 

 

 

നീരജ് ഇതെല്ലാം സമാധാനത്തോടെ എന്നോണം ശോഭമ്മയെ നോക്കി ഉറക്കെ എല്ലാരോടുമായി പറഞ്ഞു..!

 

 

നീരജ് : ഇത്ര നാളും എന്തേലും പറഞ്ഞാ മറുത്തൊന്നും പറയാതെ വെറുതെ ഇരുന്നത് ഇവിടെ ഉള്ള ഒരു ഏട്ടന്മാരെയും പേടിച്ചിട്ടല്ല…😏

 

 

 

നീരജ് ജിത്തുവിന് നോക്കി..!

 

 

നീരജ് : ഇവിടെന്ന് പോവേണ്ടി വന്ന അവളെ പിന്നെ കാണാൻ പറ്റില്ലല്ലോ കരുതിയിട്ടും , അവള് പ്രശ്നം ഒന്നും ഉണ്ടാക്കരുത് പറഞ്ഞിട്ടുമാണ്…! ഇനിയെനിക്കാ പേടിയില്ല , ഇവിടെന്ന് പോവേണ്ടി വന്നാലും അവൾക്കെന്നെ മനസിലാവും..

Leave a Reply

Your email address will not be published. Required fields are marked *