നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

 

നീരജ് : ചേച്ചി… ഞാന്..🙂

 

 

 

ബിന്ദു : വേണ്ട…!

 

 

നീരജ് പറഞ്ഞ് മുഴുവിക്കുന്നതിന് മുൻപായി ബിന്ദു ചേച്ചി പറഞ്ഞു..!

 

 

ബിന്ദു : നിന്നോട് ഞാനൊരയിരം പ്രാവിശ്യം പറഞ്ഞതല്ലേ നീരജെ പ്രശ്നം ഒന്നും ഉണ്ടാകരുതെന്ന്..! അപ്പോഴൊക്കെ നി തന്നെയല്ലേ തിരിച്ച് പറഞ്ഞിട്ടുള്ളത് നീയായിട്ട് പ്രശ്നം ഉണ്ടാക്കില്ലന്ന്…എന്നിട്ടിപ്പോ😡

 

 

 

നീരജ് : ചേച്ചി വെറുതെ കാര്യം അറിയാതെ സംസാരിക്കാണ്..! ഞാനല്ല പ്രശ്നം ഉണ്ടാക്കിയത് ആ ചെക്കനാണ്..😤

 

 

നീരജ് ബിന്ദു ചേച്ചി പറഞ്ഞതിനുള്ള മറുപടി പറഞ്ഞു..!

 

 

ബിന്ദു : ആയിക്കോട്ടെ…നിനക്കൊന്ന് ക്ഷമിക്കായിരുന്നില്ലേ…😤

 

 

നീരജ് : എന്തോരം വട്ടം ക്ഷമിക്കും..ആ ചെക്കൻ വായിൽ തോന്നിയത് പറഞ്ഞപ്പോ ഞാൻ എതിർത്തു എന്നത് നേരാ പക്ഷെ എൻ്റെ ഷർട്ടിൽ പിടിച്ച് വലിച്ച് പ്രശ്നം ഉണ്ടാക്കിയത് അവനാ..😤

 

 

 

ബിന്ദു : ശെരി ഇനി പറഞ്ഞിട്ടെന്താ കാര്യം..! കഴിഞ്ഞത് കഴിഞ്ഞു…നിന്നെ ശോഭ ചേച്ചി വിളിക്കിണ്ട്..😐

 

 

 

നീരജ് : അവിടെ എങ്ങനാ പ്രശ്നം ഗുരുതരമാണൊ..👀..! പണി തെറിക്കോ…🙂

 

 

നീരജ് ബിന്ദു ചേച്ചിയെ ദൈന്യമയി നോക്കിക്കൊണ്ട് പറഞ്ഞു..!

 

 

ബിന്ദു : അതപ്പോ ഓർക്കണമായിരുന്നു…ഇപ്പോഴല്ല..😤

 

 

 

നീരജ് : 😐

 

 

നീരജും ബിന്ദുവും ഒരു കുടയിൽ ആ മഴയത്ത് വീട്ടിലേക്ക് നടന്നു..! ഡ്രസ്സ് നനയാതിരിക്കാൻ ബിന്ദു ചേച്ചി ചുരിദാറിൻ്റെ പാൻ്റ് കുറച്ച് പൊക്കിപ്പിടിച്ചായിരുന്നു നടന്നത്..! ഇടയ്ക്ക് മിന്നി മറയുന്ന ഇടിമിന്നലിൽ ഇരുട്ട് പിടിച്ച അന്തരീക്ഷം പകൽ പോലെ തോന്നി..!

 

 

നീരജ് : എല്ലാരും ഉണ്ടാ അവിടെ…👀

 

 

മഴ കൊള്ളാതെ കുട പറ്റി നടക്കുന്നതിനിടയിൽ നീരജ് ബിന്ദു ചേച്ചിയോട് ചോദിച്ചു..!

 

 

 

ബിന്ദു : ഉം..

 

 

 

നീരജ് : അവളോ …ലീല..👀

 

 

 

ബിന്ദു : എല്ലാരും ഉണ്ട് അവിടെ…!

 

 

 

നീരജ് : ഇനി അവളുടെ ചൊറിയണ വർത്താനം കേക്കേണ്ടി വരുമല്ലോ..! എൻ്റെ വിധി..🤦

 

 

 

നീരജ് അവനെ സ്വയം പഴിച്ചു..! അല്ലെങ്കിലും ബിന്ദു ചേച്ചി പറഞ്ഞത് പോലെ ഇതെല്ലാം ഇപ്പോഴല്ല പ്രശ്നം ഉണ്ടാകുന്നതിന് മുൻപേ ചിന്തിക്കണമായിരുന്നു..! സോണി…, അവനൊരു നാറിയാണെന്ന് അറിയാലോ ..! നാക്കിനെ ആണേൽ എല്ലും ഇല്ല തലയിൽ ആണേൽ ബുദ്ധിയും ഇല്ല..! അങ്ങനെ ഉള്ള ആ പൂ…..ന്നാര മോൻ എന്തേലും പറഞ്ഞു കരുതിയിട്ട് ഏത് നേരത്താ ണാവോ റീആക്ട് ചെയ്യാൻ തോന്നിയത്..! അവൻ എന്തേലും പറഞ്ഞിട്ട് പോക്കോളുമായിരുന്നു…! ആ…അതെന്തോ ആവട്ടെ നീരജെ കഴിഞ്ഞത് കഴിഞ്ഞു..! ഇനി നി നിൻ്റെ സ്റ്റാൻഡിൽ തന്നെ ഉറച്ച് നിക്ക്…എൻ്റെ നിലപാടിൻ്റെ നിറകുടമേ…!

 

 

നീരജും ബിന്ദു ചേച്ചിയും വീടിന് മുന്നിൽ എത്തി..! ബിന്ദു ചേച്ചി കുട നിവർത്തി തന്നെ ഉണങ്ങാൻ വച്ചു..! വീടിനകത്തേക്ക് കയറിയപ്പോ ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നു അവിടെ..! ഇനി ഗാന്ധി ഇല്ലാതെ നാലാമത്തെ വട്ടമേശ സമേളനത്തിനുള്ള തയ്യാറെടുപ്പിലായിരിക്കോ..👀..! ബൈ ദി ബൈ ഒന്നാം വട്ടമേശ സമ്മേളനം നടന്നത് 1930 അങ്ങ് ലണ്ടനിൽ വെച്ചായിരുന്നു..!

 

 

 

നീരജിന് കണ്ടതും പലരുടെയും മുഖത്ത് ദേഷ്യം തിളച്ച് മറയുന്നുണ്ടായിരുന്നു..! നീരജ് അത്തരം നോട്ടങ്ങളെ ഇഗ്നോർ ചെയ്തു കൊണ്ട് ശോഭമ്മയേ പരതി..! ശോഭമ്മയുടെ മുഖവും ഏതാണ്ട് അതേ ടോണിൽ ദേഷ്യം കൊണ്ട് ചുട്ട് പഴുത്തിരിക്കുവായിരുന്നു..! ഹാളിൽ ഇട്ട സെറ്റിയുടെ ഒരു ഭാഗത്ത് വലത്തെ കയ്യിൽ കെട്ടുമായി നമ്മടെ മെയിൻ സോണി ഇരിപ്പുണ്ടായിരുന്നു..! ഒപ്പം ബാലചന്ദ്ര മേനോന് അനുസ്മരിപ്പിക്കും വിധം തലയിൽ വിലങ്ങനെ ഒരു കെട്ടും..! കുട്ടാ…ഇതിൻ്റെ വല്ല ആവശ്യം മുണ്ടായിരുന്നോടാ നിനക്ക്…( ബാലചന്ദ്ര മേനോൻ ഐക്കോണിക് ഡയലോഗ് ) എന്ന് പറയുന്നത് പോലെ നീരജിന് തോന്നി..!

Leave a Reply

Your email address will not be published. Required fields are marked *