അതിന് മറുപടിയായി കൃഷ്ണ ബെഞ്ചിൽ വച്ചിരുന്ന നീരജിൻ്റെ കൈപ്പത്തിക്ക് മീതെ കൈ വച്ചു..! ഇനി ഇതിനെക്കാൾ വേറെന്താണ് നീരജിന് വേണ്ടത്..!
നീരജ് : നമ്മള് സെറ്റ് ആവുന്നു ഞാൻ ഒരിക്കലും വിചാരിച്ചതല്ല…😌
കൃഷ്ണ : 👀
കൃഷ്ണ നീരജിന് കണ്ണുരുട്ടി നോക്കി..!
നീരജ് : പക്ഷേ…ഞാൻ നിന്നെ പറ്റിക്കില്ല..! വേറെ ആരും കൊണ്ട് പോവാതെ കെട്ടിക്കോളം…😌🫶❤️
കൃഷ്ണ : 😃
ഒന്ന് കമ്മ്യൂണിക്കേഷൻ സെറ്റ് ആവണ്ട ആവശ്യമേ അവർക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..! അല്ലെങ്കിലും ഈ ചാറ്റ് ചെയ്യുന്നതും വിളിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് ഈ നേരിട്ട് കണ്ട് സംസാരിക്കുന്നത്…! നേരിട്ട് കണ്ടാൽ അല്ലേ മറ്റൊരാളുടെ അവസ്ഥയും എമോഷൻസും നമുക്ക് മനസിലാവാ..! അതോണ്ടാവണം ഈ തലയ്ക്ക് വിവരമുള്ളവർ ഈ ബന്ധങ്ങൾക്കിടയിലുള്ള പ്രശ്നം നേരിട്ട് കണ്ട് സംസാരിക്കണമെന്ന് പറയുന്നത്..!
സ്റ്റാർട്ടിങ് ട്രബിൾ മാറി കിട്ടിയപ്പോ നീരജും കൃഷ്ണയും പരസ്പരം സംസാരിക്കാൻ തുടങ്ങി..! അവർക്കിടയിൽ ഭാഷയ്ക്ക് വലിയ പ്രാധാന്യം ഉള്ളതായി തോന്നിയില്ല..! കൃഷ്ണ പറയുന്ന കാര്യങ്ങള് ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും നീരജ് ഡീക്കോട് ചെയ്തെടുത്തു..! നീരജ് പിന്നെ മനസ്സ് തുറക്കാൻ കാത്തിരുന്നത് പോലെ അവൻ്റെ ജാതകം വരെ കൃഷ്ണയുടെ മുൻപിൽ പറഞ്ഞെന്ന കേട്ടത്..! ഇവിടെ വന്നതും അതിന് മുൻപ് നടന്നതും അവൻ്റെ ജീവിതവും എല്ലാം കൃഷ്ണയ്ക്ക് മുൻപിൽ നീരജ് തുറന്ന് കാട്ടി..! കൃഷ്ണയും ഏതാണ്ട് അതുപോലെ ഒക്കെ തന്നെയാണ് സംസാരിച്ചതും..! അവർക്കിടയിൽ ശരിക്കും സ്നേഹം ഉള്ളത് കൊണ്ടായിരിക്കാം സമയം പോകുന്നതവർ അറിഞ്ഞില്ല..!
മിനിറ്റുകൾ മണിക്കൂറുകളായി മാറി..! ഇതിനിടയിൽ കൃഷ്ണയുടെ പല തരത്തിലുള്ള മുഖങ്ങളും മാറി മാറി വന്നു..! കൃഷ്ണ പറയുന്ന ചില കാര്യങ്ങളും ആംഗ്യങ്ങളും നീരജിന് മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോ ഗതികെട്ട് കൃഷ്ണ വാങ്ങിയ നോട്ട് ബുക്ക് എടുത്ത് അതിൽ എഴുതി കാണിച്ചു..! അങ്ങനെ പത്ത് പതിനഞ്ചോളം പേജ്സ് കൃഷ്ണ എഴുതി തീർത്തെന്നാണ് കരക്കമ്പി..! തുടക്കമല്ലേ കൃഷ്ണ പറയുന്നത് മനസ്സിലാക്കാൻ നീരജിന് ചിലപ്പോ കുറച്ച് സമയം വേണ്ടി വരും..! കൃഷ്ണയുടെ മുഖത്തെ ഭാവങ്ങൾ പോലെ എഴുത്തിനും വേറെ തലങ്ങളുണ്ട്..! ഉദാഹരണത്തിന് മെല്ലെ വൃത്തിക്കാണ് എഴുതുന്നതെങ്കിൽ കക്ഷി സമാധാനത്തോടെയാണ് പറയുന്നത്..! അതല്ല മറിച്ച് സ്പീഡ് കൂട്ടി കടുപ്പിച്ച് ധൃതിയിൽ ആണെഴുതുന്നതെങ്കിൽ ഒന്നുകിൽ ദേഷ്യം അല്ലെങ്കിൽ ടെൻഷൻ..! ഈ രണ്ടിലേതെങ്കിലും ആയിരിക്കും അപ്പോഴത്തെ മോഡ്..!
സമാധാനത്തോടെ ഇരിക്കുന്ന കൃഷ്ണയെക്കാൾ ദേഷ്യത്തിലിരിക്കുന്ന കൃഷ്ണയെ നീരജ് പേടിക്കണം..! ഇനി കണ്ടറിയണം കോശി ..അല്ല നീരജെ തനിക്കിനി എന്താ സംഭവിക്കാൻ പോണതെന്ന്..!
നീരജ് : എനിക്ക് സത്യം പറഞ്ഞ നീതുവിന് ഇഷ്ടമായിരുന്നു..! അവൾക്ക് എന്നെയും ,പക്ഷെ വിധിച്ചത് അശോകനെ ആയിരിക്കും..! 🙂
കൃഷ്ണ : 😅
നീരജിൻ്റെ ദുരന്തർ സ്റ്റോറി കേട്ടിട്ട് കൃഷ്ണ ചിരിച്ചു..!
നീരജ് : എന്താ…ചിരിക്കണേ..! സത്യായിട്ടും തള്ളിയതല്ല..!🙂
കൃഷ്ണ നീരജിന് നോക്കി കൈകൊണ്ട് ആക്ഷൻ കാണിച്ചു..!
നീരജ് : ഇവിടെ ഒരു ബുക്ക് ഉണ്ടായിരുന്നല്ലോ..! ആ… കിട്ടി… ഇതിലൊന്ന് എഴുതൊ മനസിലായില്ല…😌🙂
കൃഷ്ണ : 😤
കൃഷ്ണ ബുക്ക് വാങ്ങി എഴുതി..! നീരജ് അവളെഴുതിയത് ഉറക്കെ വായിച്ചു ..!
നീരജ് : ” അതങ്ങനെ ആയത് കൊണ്ടല്ലേ നമ്മൾ കണ്ട് മുട്ടിയത്..”! അത് ശെരിയാണ് ആ പ്രേമം ഇങ്ങോട്ട് വരാതെ അങ്ങോട്ട് പോയത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വരേണ്ടി വന്നത്..😕 ഹാ..എന്നാലും എൻ്റെ സ്നേഹം , ഞാൻ അനുഭവിച്ച വേദന ..ആ…
നീരജ് പറഞ്ഞ് തീരുന്നതിന് മുൻപായി കൃഷ്ണ നീരജിൻ്റെ കയ്യിൽ പിച്ചി..! ശേഷം പിന്നെയും നോട്ട് ബുക്ക് എടുത്ത് എഴുതി…സ്പീഡിൽ ബുക്കിനെ കൊല്ലുന്ന കണക്കിന്..!
