നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

 

ചൂട് പറക്കുന്ന കാപ്പി, അന്തരീക്ഷത്തിൽ അലിഞ്ഞ് ചേർന്ന് വറുത്ത കാപ്പിയുടെ മണം..! നീരജ് നോക്കിയിരിക്കെ കൃഷ്ണ കോഫി ഊതി ഊതി ആസ്വദിച്ചു കുടിച്ചു..! ഈ കോഫിക്ക് ഇത്ര രുചിയുണ്ടോ എന്ന് നീരജ് ആ നിമിഷം ചിന്തിച്ചു..! അടുത്ത ഘട്ടം എന്ന നിലയിൽ നീരജ് പഫ്സ്സിലേക്ക് കൈ വച്ചു..! എപ്പോഴും പ്ഫ്സ് കഴിക്കുമ്പോ വിചാരിക്കുന്ന കാര്യമാണ് ഇതിൻ്റെ ഒരു തരിപോലും കളയാതെ കഴിക്കണം എന്ന്..! പക്ഷേ എന്ത് ചെയ്യാൻ പൊടി വീഴാതെ കഴിക്കാൻ നീരജിന് കൊണ്ടായില്ല..! കുറച്ചൊക്കെ പ്ലേറ്റിലും കുറച്ച് ടേബിളിലേക്കും വീണു…! അല്ലെങ്കിലും അത് അങ്ങനെ വരൂ…! തിന്നുന്നതിന് ഇടയിൽ ചിറിയിൽ പറ്റിപ്പിടിച്ച പ്ഫ്സ് തരി തുടച്ച് കളയാൻ നീരജ് മറന്നു..! പക്ഷേ ഒരു കണക്കിന് ആ തരികൾ ഒരു അനുഗ്രഹമായി എന്ന് വേണം പറയാൻ..! പഫ്സിൻ്റെ തരി കാണിച്ചു കൊടുത്തതും അത് തുടയ്ക്കാൻ സഹായിച്ചതും കൃഷ്ണ ആയിരുന്നു..! എൻ്റെ ഒരു അഭിപ്രായത്തിൽ ലൗ മാറ്ററിൽ ഡയറി മിൽക്കിനെ എത്രത്തോളം പങ്കുണ്ടോ അത്രത്തോളം പങ്ക് പഫ്സിനും ഉണ്ട്..! എന്തോരം കപ്പിൾസ് ആണ് ഈ ലൈമും പഫ്സും തിന്നുന്നത്..! അല്ലെങ്കിലും പഫ്സും ലൈമും തമ്മിലുള്ള അഗതാ പ്രണയം നമ്മളാരും കണ്ടില്ല എന്ന് നടിക്കരുത്…🥲

 

ചായ കുടിയും മറ്റും കഴിഞ്ഞ് കൃഷ്ണയും നീരജും ബേക്കറിക്ക് പുറത്തിറങ്ങി..!

 

 

കൃഷ്ണ : 👀

 

ഇനിയെന്ത് എന്ന രീതിയിൽ കൃഷ്ണ നീരജിന് നോക്കി..!

 

 

നീരജ് : കുറച്ച് നേരം ഫ്രീയായി ഇരുന്ന് സംസാരിക്കാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ ഇവിടെ…👀

 

 

നീരജിൻ്റെ ചോദ്യത്തിന് കൃഷ്ണ കുറച്ച് ദൂരേക്ക് കൈ ചൂണ്ടി കാട്ടി..! കുറച്ചകലെ ടൗണിൻ്റെ തിരക്കുകളിൽ നിന്നും മാറി ഒരു പാർക്ക് ഉണ്ടായിരുന്നു..! നീരജും കൃഷ്ണയും അങ്ങോട്ടേക്ക് നടന്നു..! പാർക്ക് എന്നൊന്നും പറയാൻ പറ്റാത്ത വലിയ ഡെവലപ്പ് ഒന്നുമില്ലാത്ത ഒരു സ്ഥലം..! കുറച്ച് ബെഞ്ചും മരങ്ങളും പിള്ളാർക്ക് കളിക്കാൻ ഒരു സ്ലൈഡറും രണ്ട് മൂന്ന് ഊഞ്ഞാലും അതാണ് ആ പാർക്കിൽ ആകെ ഉണ്ടായിരുന്നത്..! നീരജും കൃഷ്ണയും ആളൊഴിഞ്ഞ ഒരു തണൽ മരത്തിൻ്റെ ചുവട്ടിലെ ബെഞ്ചിൽ ഇരുന്നു..! ” എന്താണിപ്പോ പറയാ…” നീരജ് മനസ്സിൽ ആലോചിച്ചു..!

 

 

നീരജ് : സത്യം പറഞ്ഞ എന്ത് പറയണം എന്നറിയില്ല…! കൃഷ്ണ ശരിക്കും ഓകെ അല്ലെ…🤗

 

 

പ്രത്യേകിച്ച് എന്ത് സംസാരിക്കണം എന്ന് ധാരണയില്ലാത്തത് കൊണ്ട് നീരജ് മനസിൽ തോന്നിയതെന്തോ അത് കൃഷ്ണയോട് പറഞ്ഞു..! അതിന് മറുപടിയായി കൃഷ്ണയും തലയാട്ടി..!

 

 

നീരജ് : നമ്മൾ സെറ്റ് ആയിട്ട് കുറച്ച് ദിവസം ആയെങ്കിലും ഇത് വരെ മര്യാദയ്ക്ക് ഒന്നും സംസാരിച്ചിട്ടില്ല..! അതോണ്ടാണ് ഒന്ന് കാണാ പറഞ്ഞത്..! സൊസൈറ്റിയിൽ പിന്നെ ചേച്ചി ഉള്ളത് കൊണ്ട് മര്യാദയ്ക്ക് ഒന്നും പറയാൻ പറ്റില്ല..!

 

 

നീരജ് റെക്കോർഡ് ചെയ്ത് വച്ചതുപോലെ പറയാനുള്ളത് കൃഷ്ണയോട് പറഞ്ഞു..! എന്നിട്ട് ഒരു ദീർഘശ്വാസം എടുത്ത് വിട്ടു..!

 

 

നീരജ് : സത്യം പറയാലോ..ഈ നേരിട്ട് സംസാരിക്കാ പറയണത് അത്ര ചില്ലറ കാര്യം അല്ല ടാ..😕

 

 

കൃഷ്ണ : 😅

 

നീരജിൻ്റെ പറച്ചില് കേട്ട് കൃഷ്ണ ചിരിച്ചു..!

 

 

നീരജ് : എന്താ ചിരിക്കണെ…ഞാൻ കാര്യത്തിൽ പറഞ്ഞതാണ്..😅

 

 

കൃഷ്ണ : 🤭

 

 

നീരജ് : എന്തേലും ഉണ്ടേൽ പറഞ്ഞോ..! നമുക്ക് ഫ്രീയായി സംസാരിക്കാ..!

 

 

കൃഷ്ണ കൈകൊണ്ട് സ്വന്തം നെഞ്ചിൽ തൊട്ട് കൈ ഹാർട്ട് ആകൃതിയിൽ കാണിച്ചു അവളെ ഇഷ്ടം ആയോ എന്ന് ചോദിച്ചു..!

 

 

നീരജ് : നിന്നെ ഇഷ്ടം ആയോ എന്നോ..? ഇഷ്ടം ആയി..! അത് ഞാൻ മുൻപും പറഞ്ഞ കാര്യം അല്ലേ..🤗

 

 

കൃഷ്ണ വായ ഭാഗത്തേക്ക് ചൂണ്ടി അവൾക്ക് സംസാരിക്കാൻ കഴിയില്ല എന്നും കാണിച്ചു..!

 

 

നീരജ് : അത് കുഴപ്പം ഇല്ല..! എനിക്ക് സംസാരിക്കാൻ പറ്റുമല്ലൊ..! എല്ലാത്തിനേക്കാളും എനിക്ക് നിന്നെ ഇഷ്ടം ആണ്..അത് പോരെ..❤️ ! ശെരി എന്നെ ഇഷ്ടം ആണോ..😌

Leave a Reply

Your email address will not be published. Required fields are marked *