നീരജ് : ഉം..😌
ദേവി : നി നമ്പർ വാങ്ങിയോ അവൾടെ..😉
നീരജ് : മ്ച്ചും 🙃
നീരജ് ഇല്ലാന്ന് ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു..!
ദേവി : അവൾക്ക് നിൻ്റെ നമ്പർ കൊടുക്കായിരുന്നില്ലേ..! അത് കൊടുത്തോ..😌
ദേവി ഒരുക്കളള ചിരിയോടെ ചോദിച്ചു..!
നീരജ് : കൊടുക്കാൻ പറ്റിയില്ല..! ചേച്ചിയല്ലേ വേഗം കണ്ടിട്ട് ഇറങ്ങണം പറഞ്ഞത്..🙂
ദേവി : ഓ…എന്താ ഒരു അനുസരണ..! ഇത്ര അനുസരണ വേണ്ട ഒരു പൊടിക്ക് കുറച്ചോ..😅
നീരജ് : 😅
ദേവി : നിൻ്റെ നമ്പറും അഡ്രസ്സും ഒന്ന് എഴുതി തന്നെ..
ദേവി നീരജിന് മുൻപിലേക്ക് ഒരു പേപ്പർ നീട്ടി..!
നീരജ് : നമ്പർ മാത്രം പോരെ..👀
ദേവി : അഡ്രസ് തരാൻ എന്തേലും ബുദ്ധിമുട്ടുണ്ടൊ..!
നീരജ് : എനിക്കെന്ത് ബുദ്ധിമുട്ട്..!
നീരജ് അഡ്രസ്സും ഫോൺ നമ്പറും എഴുതി ദേവിക്ക് നേരെ നീട്ടി..!
നീരജ് : ചേച്ചി ഇതിന് മുൻപ് അക്ഷയയിൽ വല്ലതുമായിരുന്നൊ ജോലി ചെയ്തത്..?👀
ദേവി : എന്തേ..😅
നീരജ് : അല്ല ഈ നമ്പർ വാങ്ങുന്നത് ഓക്കേ..! പക്ഷേ അഡ്രസ്സ് കൂടി എഴുതാൻ പറഞ്ഞപ്പോ എവിടെയൊക്കെയോ ഒരു അക്ഷയ ടച്ച് വന്നപ്പോലെ..!😁
ദേവി : അതെന്താ അറിയോ..? നി എന്തേലും പ്രശ്നമോ കുരുത്തക്കേടൊ കാണിച്ചിട്ട് മുങ്ങിയ ഇതിനെയൊക്കെ കൂട്ട് നിന്നു എന്ന പേരിൽ ഞാൻ കുടുങ്ങൂലെ..! അത് ഇല്ലാതിരിക്കാനാ ഈ ഡോക്യുമെൻ്റ് കളക്ഷൻ..! ഇതൊക്കെ ഉള്ളതന്നെയല്ലേ..!👀
നീരജ് എഴുതിക്കൊടുത്ത അഡ്രസ്സ് വായിച്ച് നോക്കിക്കൊണ്ട് ദേവി ചോദിച്ചു..!
നീരജ് : എന്ത്..?😼
ദേവി : അല്ല ഈ അഡ്രസ്സ് ഒക്കെ ഒറിജിനൽ അല്ലേ എന്ന്..😉
നീരജ് : ഹലോ മാഡം..! ഞാൻ അവളെ ഇഷ്ടമാണ് പറഞ്ഞത് വെറുതെ ടൈം പാസിന് നോക്കിയിട്ട് കടന്നുകളയാനല്ല.
>>>11:47
നീരജ് ഗാർഡനിലെ ചെടികളുടെ തലപ്പ് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു..!
നീരജ് : എന്നാലും പറയാതെ പോയതിന് വലിയ പ്രശ്നം ആയിട്ടൊന്നും അവള് എടുത്തിട്ടില്ലെന്ന് തോന്നുന്നു..!😌
മുത്തശ്ശി : അത് ചെലപ്പോ നിന്നോട് അത്രയും സ്നേഹം ഉള്ളത് കൊണ്ടായിരിക്കും..! നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഒരിക്കലും പറ്റിക്കില്ല എന്നൊരു വിശ്വാസം ഉണ്ടല്ലോ അതായിരിക്കും..
ബിന്ദു : ഡാ…ആ തേങ്ങ ഒന്ന് പിടിക്കാൻ വന്നേ..!
നീരജും മുത്തശ്ശിയും സംസാരിക്കുന്നതിന് ഇടയിൽ കയറി വന്ന് ബിന്ദു ചേച്ചി പറഞ്ഞു..!
നീരജ് : ആ ചാക്കിലാക്കി വെച്ചോ…ഞാൻ വന്നോളം..!
ബിന്ദു : ചാക്കിലാക്കി..ഇനി നീയൊന്ന് വന്നാ മതി..🤗
നീരജ് : എന്നാ കുറച്ച് കഴിഞ്ഞിട്ട് ഞാൻ വരാ..! ഞാനീ പണിയൊന്ന് ചെയ്ത് തീർത്തോട്ടെ..!
ബിന്ദു : ഓ…അത് പിന്നേ ചെയ്താ മതി..
നീരജ് : എന്നെ മടിയനാക്കിയ അടങ്ങൂ അല്ലെ..! 😼
ബിന്ദു : അല്ലെങ്കിൽ പിന്നെ മടിയില്ലാത്ത ഒരാള്..😅
മുത്തശി : 😅
ബിന്ദു ചേച്ചി പറഞ്ഞത് കേട്ട് മുത്തശ്ശിയും ചിരിച്ചു..!
നീരജ് : എന്നാ പിന്നെ ഇത് പിന്നെ ചെയ്യാ അല്ലേ..! 🤗
ബിന്ദു : ആഹ്…മതി.😌
നീരജ് : എന്ന ചേച്ചി വിട്ടോ..! ഞാനീ കല്ലുന് ഒന്ന് കൂട്ടിലാക്കിയിട്ടു വരാ..!😄
ബിന്ദു : വേഗം വരണം..😼
നീരജ് : ആയിക്കോട്ടെ..! നിങ്ങള് എല്ലാരും നോക്കിക്കോ എന്നെ മടിയനാക്കുന്നത് നിങ്ങളാ..അവസാനം ദുഃഖിക്കേണ്ടിവരും…😏
ബിന്ദു : ആര്..?👀
നീരജ് : ഞാൻ..😌
നീരജ് മുത്തശ്ശിയെയും കൊണ്ട് വീടിനകത്തേക്ക് പോയി..! മുത്തശ്ശിയെ റൂമിൽ കൊണ്ടാക്കിയിട്ടു നീരജ് ബിന്ദു ചേച്ചി പറഞ്ഞ പണിയിലേക്ക് തിരിഞ്ഞു..!
