കൃഷ്ണ അവൾക്ക് ആ ഷർട്ട് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു..!
നീരജ് : എന്നാ പിന്നെ ഇതന്നെ എടുത്തേക്കാം..! എൻ്റെ പെണ്ണ് എനിക്ക് ആദ്യായി വാങ്ങി തരണതല്ലെ..😌❤️
നീരജ് ഷർട്ട് മാറ്റാനായി പിന്നെയും ട്രയല് റൂമിലേക്ക് കയറാൻ പോയപ്പോ കൃഷ്ണ തടുത്തു..!
നീരജ് : എന്താടീ..👀
കൃഷ്ണ അത് ഊരണ്ടാ എന്ന് കൈകൊണ്ട് കാണിച്ചു..!
നീരജ് : അപ്പൊ പിന്നെ ഇതിട്ടോണ്ട് നടക്കാനോ..👀
കൃഷ്ണ അതേ എന്ന മട്ടിൽ തലയാട്ടി..!
നീരജ് : ശെരി…ശരി നിൻ്റെ ആഗ്രഹം അല്ലേ ഞാനായിട്ട് എന്തിനാ മുടക്കം വരുത്തണേ..😅
കൃഷ്ണ നീരജ് ട്രയല് റൂമിൽ അഴിച്ച് വെച്ച ഷർട്ട് എടുക്കാനായി ചെന്നു..! ട്രയല് റൂമിൽ നീരജ് തൂക്കിയിട്ട ഷർട്ട് ഹാങ്ങറീൽ നിന്നും കൃഷ്ണ എടുത്ത് മടക്കി..! അപ്പോഴാണ് നീരജ് കൃഷ്ണയുടെ പിന്നിലൂടെ വന്നത്..! നീരജ് കൃഷ്ണയുടെ വയറിന് ചുറ്റും കൈകൊണ്ട് വട്ടം പിടിച്ച് അവനിലേക്ക് ചേർത്തു..! കൃഷ്ണയും നീരജും മുൻപിലെ ട്രയല് മിററിൽ നോക്കി നിന്നു..! ആ ഒരു നിമിഷം എന്നും ഓർമിക്കാനായി നീരജ് ഫോൺ ക്യാമറ ഓണാക്കി ഒരു ഫോട്ടോ എടുത്തു..! ഫോട്ടോ എടുത്ത ശേഷം ഫോൺ തിരികെ പാൻ്റ് പോക്കറ്റിലേക്ക് തന്നെ നീരജ് വച്ചു..!
നീരജ് : അതേ ഒരു ഉമ്മ തരൊ…🙂
നീരജ് ഒരു ഉമ്മയ്ക്ക് വേണ്ടി കൃഷ്ണയുടെ അടുത്തായി കെഞ്ചി..! കൃഷ്ണ തരില്ലെന്ന രീതിയിൽ തലയാട്ടി..!
നീരജ് : ഇത് ചതിയാണ്..! എന്തോരം വട്ടമാണ് കൃഷ്ണെ നിന്നോട് ഒരു ഉമ്മ ചോദിക്കാൻ തുടങ്ങിയിട്ട്..! ഒരുമ്മ അല്ലെ തന്നൂടെ…😐
കൃഷ്ണ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി..!
നീരജ് : 😒
നീരജിൻ്റെ മുഖത്ത് പാവത്താനിസം നിറഞ്ഞു നിന്നു..! കൃഷ്ണ നീരജിൻ്റെ മുഖത്തിന് നേരെ കൈകൊണ്ട് ഞൊടിച്ചു ശബ്ദം ഉണ്ടാക്കി..!
നീരജ് : എന്താ…🙂↔️
കൃഷ്ണ നീരജിൻ്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി നിന്നു..!
നീരജ് : 😌
കൃഷ്ണ നീരജിൻ്റെ നെറ്റിയിൽ അമർത്തി ഒരുമ്മ കൊടുത്തു..!
നീരജ് : അവിടെ എല്ലാ ഇവിടെ..🥲
നീരജ് കൃഷ്ണയോട് പറഞ്ഞുകൊണ്ട് ചുണ്ടിൽ തൊട്ട് കാണിച്ചു..!
കൃഷ്ണ : 🤨
നീരജ് കൃഷ്ണയുടെ അടുത്തേക്ക് നീങ്ങി നിന്നു..!
നീരജ് : ഒറ്റ ഒരുമ്മ മതി..! എൻ്റെ പൊന്നല്ലെ..!
കൃഷ്ണ സമ്മതിക്കാത്ത മട്ടിൽ തലയാട്ടി..!
നീരജ് : ഈയൊരു വട്ടം മതി , ഇനി ചോദിക്കില്ല..🥲
കൃഷ്ണ ഒന്നുമിണ്ടിയില്ല..! നീരജ് കൃഷ്ണയുടെ ഇടുപ്പിൽ പിടിച്ച് അവനോട് അടുപ്പിച്ചു..! കൃഷ്ണയുടെ മുഖത്ത് വലിയ തെളിച്ചമില്ലായിരുന്നു , കണ്ണുകൾക്ക് എന്തോ പരിഭവം ഭാവം..! നീരജ് കൃഷ്ണയുടെ ചെവിയിലേക്ക് ചെറുതായി ഒന്ന് ഊതി..! ചെവിക്ക് പുറകിലായി കോതി ഒതുക്കിയ മുടിയിഴകൾ ചെറുതായി ഒന്ന് ഇളകി..! നീരജ് കൈ തണ്ടക്കൊണ്ട് കൃഷ്ണയുടെ താടിയിൽ പിടിച്ച് ഉയർത്തി…ശേഷം സൈഡിലായി പാറി കിടന്ന മുടികളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു..! നീരജ് കൃഷ്ണയുടെ നെറ്റിയിൽ അമർത്തി ഒരുമ്മ വെച്ചു..! ആ ഒരു ഉമ്മയിലുണ്ട് നീരജിന് കൃഷ്ണയോടുള്ള ഇഷ്ടവും വിശ്വാസവും കെയറിങ്ങും എല്ലാം..!
നീരജ് : ഇനി ഒന്ന് ചിരിച്ചേ..😉
കൃഷ്ണ : 😁
കൃഷ്ണ അവളുടെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് നീരജിന് നോക്കി ചിരിച്ചു..! കൃഷ്ണയും നീരജും ഡ്രസ്സുമാറ്റും വാങ്ങി ഷോപ്പിന് പുറത്തേക്ക് ഇറങ്ങി..! കൃഷ്ണയുടെ നിർബന്ധപ്രകാരം അവള് വാങ്ങി തന്ന ഷർട്ട് തന്നെയാണ് നീരജ് ഇട്ടതും..!അതിൻ്റെ ഇടയിൽ പിന്നെയും മറ്റേ വിഡിയോയെ പറ്റിയായി നീരജിൻ്റെ സംസാരം..
നീരജ് : ഇന്നലെ എല്ലാരും കൂടി വട്ടത്തിലിട്ട എന്നോട് ചോദിച്ചത് നീ ആരാണെന്ന്..!
