നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

 

ബിന്ദു : മര്യാദയ്ക്കിവിടിരുന്ന പഠിക്കൊ..?

 

 

 

അച്ചു : ആ…ഞാൻ പഠിക്കാ😃

 

 

 

ബിന്ദു : എന്നാ ചെല്ല് പോയി ഹോം വർക്ക് ചെയ്യാൻ നോക്ക്..🤗

 

 

 

അച്ചു : കുറച്ച് നേരം കളിച്ചിട്ട് ഹോം വർക്ക് ചെയ്താ പോരമ്മ..🙂

 

 

 

ബിന്ദു : നീരജെ….

 

 

ബിന്ദു ചേച്ചി നീരജിന് വിളിച്ചതും അച്ചു അവിടന്ന് ഓടി..! അച്ചുവിൻ്റെ ഓട്ടം കണ്ട് എല്ലാരും ചിരിച്ചു..!

 

 

നീരജിൻ്റെ പിറനാൾ പ്രമാണിച്ച് അന്നത്തെ ഉച്ചയൂണിന് പതിവിലും കൂടുതൽ വിഭവങ്ങൾ വന്ന് തീൻ മേശയിൽ നിറഞ്ഞു..! പക്ഷേ ഉച്ചയൂണ് പതിവ് പോലെ നീരജ് കഴിച്ചത് അവസാനമായിരുന്നു..! എല്ലാരും ആദ്യം ഇരിക്കാൻ പറഞ്ഞെങ്കിലും തീൻ മേശയ്ക്ക് ചുറ്റുമിരുന്ന് ചില മുഖഭാവങ്ങൾ കണ്ട് നീരജ് പതിവ് പോലെ കഴിച്ചോളം എന്ന് പറഞ്ഞു..! അല്ലെങ്കിലും നീരജ് എപ്പോഴും അവസാനമേ കഴിക്കു..! അന്നത്തെ ഉച്ചയൂണ് പതിവ് പോലെ നീരജ് ബിന്ദു ചേച്ചി , ശോഭമ്മ , കല്ലു എന്നവരോടൊപ്പം ഇരുന്ന് കഴിച്ചു..! അച്ചു പിന്നെ ലീലയുള്ളത് കൊണ്ട് നേരത്തെ കയറി കഴിച്ച് കളഞ്ഞു..! ഊണിന് ശേഷം നീരജ് പതിവ് പോലെ തൻ്റെ പണികളിലേക്ക് കടന്നു..!

 

 

 

( പിറ്റേന്ന് രാവിലെ , സൊസൈറ്റിയിൽ )

 

 

നീരജ് : വൈകീട്ട് ഞാൻ ടൗണിലേക്ക് വരണോ..!😌

 

 

നീരജിൻ്റെ ചോദ്യം കേട്ട് വരണമെന്ന് രീതിയിൽ കൃഷ്ണ തലയാട്ടി..!

 

 

നീരജ് : വന്നാ എന്തേലും കിട്ടോ..👀😌

 

 

നീരജ് കൃഷ്ണയെ ഒരു കള്ള നോട്ടത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു..!

 

 

കൃഷ്ണ നീരജ് പ്രതീക്ഷിക്കുന്നത് പോലെ ഒന്നും കിട്ടില്ലെന്ന് പറഞ്ഞു..!

 

 

 

നീരജ് : പ്രതീക്ഷിക്കാത്തത് കിട്ടിയിട്ട് എനിക്കെന്തിനാണ് , ഞാൻ പ്രതീക്ഷിക്കുന്നത് തായോ..😌

 

 

കൃഷ്ണ നീരജിൻ്റെ ചെവിയിൽ പിടിച്ച് വേദനിക്കാത്ത രീതിയിൽ തിരിച്ചു..!

 

 

നീരജ് : ആഹ്…😤

 

 

കൃഷ്ണയുടെ പിടുത്തത്തിൽ വേദന എടുത്തിലെങ്കിലും നീരജ് വേദനിച്ചത് പോലെ കാണിച്ചു..!

 

 

കൃഷ്ണ : 😅

 

 

കൃഷ്ണ ചിരിച്ചുകൊണ്ട് നീരജിൻ്റെ ചെവിയിലെ പിടിവിട്ടു..!

 

 

നീരജ് : നി ഇതൊന്ന് നോക്കിക്കേ..😄

 

 

നീരജ് ഫോൺ എടുത്ത് ഇന്നലെ അച്ചു ഷൂട്ട് ചെയ്ത മറ്റേ വിഡിയോ കൃഷ്ണയ്ക്ക് കാണിച്ചുകൊടുത്തു..! വീഡിയോ കാണാനായി കൃഷ്ണ നീരജിൻ്റെ അടുത്തേക്ക് ചാരി നിന്നു..!

 

 

കൃഷ്ണ : 👀😼

 

 

ഇതെപ്പോ എടുത്തു എന്ന രീതിയിൽ കൃഷ്ണ നീരജിനോട് കൈകൊണ്ട് കാണിച്ചു..!

 

 

നീരജ് : ഇത് ഞാൻ പറഞ്ഞെടുപ്പിച്ചതല്ല , ഇന്നലെ നിന്നെ എൻ്റെ ഒപ്പം കണ്ടതിനുള്ള തെളിവാണിത്..! അച്ചു ഇന്നലെ മറ്റവളുടെ ഐഫോണിൽ ഷൂട്ട് ചെയ്തതാ എങ്ങനെ ഉണ്ട് , നല്ല ക്ലാരിറ്റി ഇല്ലേ..!

 

 

 

കൃഷ്ണ ചിരിച്ചുകൊണ്ട് ഒരു സേവ് ദി ഡേറ്റ് റീൽ പോലെ ഉണ്ടെന്ന് പറഞ്ഞു..!

 

 

നീരജ് : എനിക്കും തോന്നി..😌

 

 

 

കൃഷ്ണ : 🤭

 

 

 

നീരജ് : ചിരിച്ചോ ..ചിരിച്ചോ..! ഇന്നലെ നിൻ്റെ പേരും പറഞ്ഞ് എല്ലാരും കൂടി എന്നെ വട്ടത്തിലിട്ട ചോദ്യം ചെയ്തത്..! ഇന്നലെ ഞാൻ പറഞ്ഞ നുണകൾക്ക് കണക്കില്ല..വല്ലതും അറിയാവോ..😤

 

 

കൃഷ്ണ ചിരിച്ചുകൊണ്ട് അവരോട് പറയായിരുന്നില്ലേ എന്ന് പറഞ്ഞു..!

 

 

നീരജ് : ആ…ഇന്നലെ അവരോട് പറഞ്ഞതാണേൽ ഞാൻ തീർന്നു..! തൽക്കാലം നമ്മുടെ കാര്യം പിന്നീട് എപ്പോഴെങ്കിലും പറയാ…! എന്തേ..🤗

 

 

കൃഷ്ണ തലയാട്ടി..!

 

 

നീരജ് : ശെരി…എന്നാ പിന്നെ ഞാൻ പോട്ടെ..!😄

 

 

കൃഷ്ണ നീരജിൻ്റെ ഷർട്ടിൻ്റെ മുകളിലെ ബട്ടൺ ഇട്ട് കൊണ്ട് പോണ്ടാ പറഞ്ഞു..!

 

 

നീരജ് : പോട്ടെ…പോട്ടെ..!പോയിട്ട് വേണം ഈ പാല് കുറെയെണ്ണത്തിൻ്റെ തൊള്ളായിൽ ഒഴിച്ച് കൊടുക്കാൻ..! 😅

Leave a Reply

Your email address will not be published. Required fields are marked *