കൃഷ്ണ : { ആരെങ്കിലും കണ്ടാലോ..? }
നീരജ് : { ആരും കാണില്ല..! താൻ ഇത്രയ്ക്കും പേടിക്കൊന്നും വേണ്ട , അഥവാ കണ്ടാലും കൂടെ പഠിക്കുന്ന ഫ്രണ്ട് ആണെന്ന് പറയണം..}
കൃഷ്ണ : { ഉം…}
നീരജ് : { എന്നാ പിന്നെ നമുക്ക് ഇന്ന് കണ്ടാലോ..}
കൃഷ്ണ : { ഉം… എപ്പൊ കാണും..! }
നീരജ് : { ഇന്ന് ..! ഇവിടെ ..! ദേ ഇപ്പൊ…😊 }
കൃഷ്ണ ബസ്സിൻ്റെ പിന്നിലേക്ക് തിരിഞ്ഞ് നോക്കി..! തനിക്ക് എതിർ വശത്തായുള്ള സീറ്റിൻ്റെ പുറകിൽ നിന്നും രണ്ടാമത്തെ സീറ്റിൽ നീരജ് ഇരിക്കുന്നത് കൃഷ്ണ കണ്ടു..! കൃഷ്ണയുടെ മുഖത്തെ തെളിച്ച കുറവ് നീരജിന് തെല്ലും നിരുത്സാഹപെടുത്താതെ ഇരുന്നില്ല..!
നീരജ് : { കൃഷ്ണ , താൻ ഓകെ അല്ലെ…🤨 }
കൃഷ്ണയുടെ മുഖത്തെ തെളിച്ച കുറവ് കണ്ട് നീരജ് ചോദിച്ചു..!
കൃഷ്ണ : { ഓകെ ആണ്..😊 }
നീരജിൻ്റെ മെസ്സേജിനുള്ള മറുപടിക്ക് ഒരു സ്മൈൽ ഇമോജി കൂടി ഇട്ട് കൊണ്ട് താൻ ഓകെ ആണെന്ന് കൃഷ്ണ അറിയിച്ചു..!
.
.
.
.
സ്റ്റാൻഡിൽ ബസ്സ് ഇറങ്ങിയപ്പോഴും കൃഷ്ണയും നീരജും പരസ്പരം ഒന്നും സംസാരിച്ചില്ല..! സംഗതി കൃഷ്ണയോട് കാണാം സംസാരിക്കാം എന്നൊക്കെ പറഞ്ഞപ്പോഴും സംഗതി പോസിറ്റീവ് റെസ്പോൺസ് ആയിട്ടും നീരജിൻ്റെ ഉള്ളിലും ടെൻഷൻ ഉണ്ടായിരുന്നു..! ഈ ഫോണിലെ ചാറ്റിങ്ങിനേക്കാൾ എത്ര മാത്രം ഭീകരമാണ് നേരിട്ട് സംസാരിക്കുമ്പോ എന്ന് നീരജ് അപ്പൊ മനസ്സിലാക്കി..!
നീരജ് : 🙂
നീരജ് കൃഷ്ണയെ നോക്കി..! കൃഷ്ണയും നീരജിന് തിരികെ നോക്കി..! പെട്ടെന്ന് കൃഷ്ണ ഫോൺ എടുത്ത് എന്തോ ടൈപ്പ് ചെയ്തു..! ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് മുഴങ്ങിയപ്പോ നീരജ് ഫോൺ എടുത്ത് നോക്കി..! കൃഷ്ണയുടെ മെസ്സേജ് ആണ്..! അവൻ ചാറ്റ് തുറന്ന് മെസ്സേജ് റീഡ് ചെയ്തു..!
കൃഷ്ണ : { എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..🙂 }
നീരജ് : { ആ…വാങ്ങിക്കാം..🙂}
കൃഷ്ണയുടെ മെസ്സേജിനുള്ള മറുപടിയായി നീരജ് മെസ്സേജ് അയച്ചു..! കൃഷ്ണ സ്റ്റാൻഡിന് സമീപത്തുള്ള ഒരു സ്റ്റേഷനറി ഷോപ്പിലേക്ക് കയറി..! കുറച്ച് ചാർട്ടും , എ ഫോർ സൈസ് പേപ്പറും വേറെ എന്തൊക്കെയോ ബുക്സും വാങ്ങി..! കൃഷ്ണ സാധനങ്ങൾ വാങ്ങിക്കഴിഞ്ഞ് പൈസ കൊടുത്തു..!
നീരജ് : ഞാൻ വേണേൽ പിടിക്കാ..
അത് കേൾക്കാൻ ഇരുന്നത് പോലെ കൃഷ്ണ നീരജിൻ്റെ കയ്യിലേക്ക് ഒരു കവർ കൊടുത്തു..!
നീരജ് : നമുക്കൊരു ചായ കുടിച്ചാലോ..🤗
കൃഷ്ണ ശരിയെന്ന രീതിയിൽ തലയാട്ടി..! നീരജ് അടുത്ത് കണ്ട തിരക്ക് കുറഞ്ഞ ഒരു ബേക്കറിയിലേക്ക് കയറി ..! പിന്നാലെ കൃഷ്ണയും…! തിരക്കൊഴിഞ്ഞ ഒരു ടേബിളിലേക്ക് രണ്ടാളുമിരുന്നു.., അടുത്തുണ്ടായിരുന്ന കസേരകളിൽ സാധനങ്ങളും കയറ്റി വച്ചു..!
നീരജ് : കൃഷ്ണയ്ക്ക് ഒരു ചായ പറയട്ടെ…!😊
കൃഷ്ണ : 🙂
കൃഷ്ണ വേണ്ടെന്ന് തലയാട്ടി..!
നീരജ് : വേറെ എന്തേലും വേണോ..? കുടിക്കാൻ..!👀
കൃഷ്ണ കൈകൊണ്ട് വേറെ എന്ന രീതിയിൽ കാണിച്ചു..!
നീരജ് : കോഫി ആണോ വേണ്ടത്..👀
കൃഷ്ണ അതേ എന്ന് തലയാട്ടി..! കൃഷ്ണ പറഞ്ഞത് മനസിലായിട്ടല്ല , മറിച്ചൊരു ഊഹത്തിന് പുറത്ത് പറഞ്ഞതായിരുന്നു നീരജ് കോഫിയെന്ന്..! ഓർഡർ എടുക്കാൻ ആള് വന്നപ്പോ നീരജ് ഒരു ചായയും ഒരു കോഫിക്കും ഓർഡർ കൊടുത്തു..!
വെയിറ്റർ : കഴിക്കാൻ എന്താ വേണ്ടേ..!🤗
നീരജ് കൃഷ്ണയിലേക്ക് കണ്ണ് പായിച്ചു..!
നീരജ് : കൃഷ്ണയ്ക്ക് എന്താ വേണ്ടേ..! പ്ഫ്സ് പറയട്ടെ…😊
കൃഷ്ണ പഫ്സ് മതിയെന്ന് പറഞ്ഞു..!
വെയിറ്റർ ഓർഡർ എടുത്ത ശേഷം പോയി..! കൃഷ്ണ പതിയെ വീക്ഷിച്ചുകൊണ്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..! നീരജിൻ്റെ ഭാഗത്തേക്ക് നോക്കുമ്പോൾ കൃഷ്ണയും നീരജും പരസ്പരം ഒന്ന് ചിരിച്ചു..! വലിയ ലാഗ് അടുപ്പിക്കാതെ സപ്ലയർ ഒരു കോഫിയും ചായയും അത് പോലെ തന്നെ രണ്ട് പഫ്സും കൊണ്ട് വന്നു..! നീരജ് ചായ ഒന്ന് കുടിച്ച് നോക്കി , മുഖസ്തുതി പറയുവാണെന്ന് കരുതരുത്..” നല്ല ഊമ്പിയ ചായ ..” ..! ചായ പൊടിക്ക് പകരം വല്ല ഒടുകിൻ കായണോ ഈ മൈരുകൾ പൊടിച്ചിട്ടതെന്ന് അറിയില്ല..! അത്രയ്ക്കും കൈപ്പായിരുന്നു ചായയ്ക്ക്..! പിന്നെ കൃഷ്ണ അടുത്തുള്ളത് കൊണ്ടും പാചക വാതകത്തിന് വില കൂടിയ പ്രതിസന്ധിയിൽ ആയതുകൊണ്ടും നീരജ് സംയമനം പാലിച്ചു..! തൻ്റെ ചായയോ മൂഞ്ചി എന്ന പിന്നെ കോഫി എങ്ങനെയായിരിക്കും എന്ന രീതിയിൽ നീരജ് കൃഷ്ണയെ നോക്കി..!
