കൃഷ്ണ : { കാണാൻ പറ്റോ…☺️ }
നീരജ് : ഓ…അതിനെന്താ..! പക്ഷെ കുറച്ച് ടൈം എടുക്കും..! നേരിട്ട് കാണാനാണേ വീട്ടിൽ വരേണ്ടി വരും ..! പക്ഷേ അന്ന് എൻ്റെ മരണം ആയിരിക്കും…ശോഭമ്മയും ബിന്ദു ചേച്ചിയും അച്ചുവും എല്ലാരും കൂടി എന്നെ കൊല്ലും…🙂
കൃഷ്ണ എന്തിനെ കൊല്ലുന്നെ എന്ന രീതിയിൽ കൈകാട്ടി..!
നീരജ് : അതോ..ഞാൻ അവരോട് ഭയങ്കര ഫ്രണ്ട്‌ലി ആണ്..,അവർ ഇങ്ങോട്ടും..! ഞങ്ങൾ സത്യം പറഞ്ഞ ഒരു ഫാമിലി ആണ്..!നമ്മടെ കാര്യം മറച്ച് വെച്ചതിന് കുറെ കേൾക്കും ചിലപ്പോ..😅
കൃഷ്ണ : 😄
അതിനിടയ്ക്ക് എപ്പോഴോ നീരജ് ലീലയുടെ വരവും വരവിന് പിന്നാലെ സംഭവിച്ച് കാര്യങ്ങളും എടുത്തിട്ടു..! ലീലയെ തല്ലി പറഞ്ഞപ്പോ കൃഷ്ണ നീരജിനെയൊരു നോട്ടം നോക്കി..! ആ നോട്ടത്തിൽ ഇല്ലാതെയാവാതെ ഇരുന്നത് നീരജിൻ്റെ ഭാഗ്യം..!
നീരജ് : സത്യായിട്ടും.. വേണമെന്ന് വച്ച് അടിച്ചതല്ല..! നട്ട പാതിരയ്ക്ക് മതിലു ചാടി വന്ന ഞാൻ പിന്നെ എന്താ ചെയ്യാ..! ആ സമയത്ത് ആരാണേലും വന്നത് കള്ളനായിരിക്കുമെന്നെ കരുതു..! ഞാനും അങ്ങനെ വിചാരിച്ചുപോയി…അതൻ്റെ തെറ്റാ ..! പിന്നെ എൻ്റെ മേലെയും കൈ വച്ചു ഞാനും തിരികെ തല്ലി…! അതിൻ്റെ ദേഷ്യം ഇപ്പോഴും അവൾക്കിണ്ട്…അതിൻ്റെ പ്രതികാരം പോലെ ഇടയിക്കെനിക്കിട്ട് പണിയും..പിന്നെ അതൊരു പ്രശ്നം ആയി മാറും..😏
കൃഷ്ണ : 🙂
നീരജ് : അങ്ങനെ ഒരു പണി എനിക്ക് തന്നതാ ഡെയിലി ഞാൻ സൊസൈറ്റിയിലേക്ക് പാല് വാങ്ങാനായി വരേണ്ടി വന്നത്…! പക്ഷേ അങ്ങനെ സംഭവിച്ചത് കൊണ്ട് എനിക്കിപ്പോ ഒരാളെ കിട്ടിയല്ലോ…😊
സംഗതി ലീല , അവളൊരു ഊളയായിരുന്നെങ്കിലും ഈ കാര്യത്തിൽ ഒരുപാട് നന്ദിയുണ്ട്..! അവള് കാരണം ആണല്ലോ ഒരു കണക്കിന് ഈ പെണ്ണിനെ എനിക്ക് തന്നെ കിട്ടിയത്..! പക്ഷേ നന്ദി , അത് നീരജ് പറയില്ല..!
കൃഷ്ണ : 🥰
കൃഷ്ണ ചിരിച്ചുകൊണ്ട് നീരജിന് നോക്കി..!
നീരജ് : എന്നെക്കാളും മൂത്തതാ പക്ഷെ പ്രശ്നം ഉണ്ടാക്കാൻ മിടുക്കിയ..! പിന്നെ ശോഭമ്മയെ ഓർത്തിട്ട ഇല്ലേ നാല് തെറി പറയായിരുന്നു..🤗😤
നീരജ് ഉള്ളിലെ അമർഷം എത്ര മൂടി വെക്കാൻ നോക്കിയിട്ടും അവന് കഴിഞ്ഞില്ല..!
കൃഷ്ണ : { ഇനി പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ…}
സംഭവ എല്ലാം കേട്ട് കഴിഞ്ഞിട്ടും കൃഷ്ണ ഒരു ഡബിൾ സ്റ്റാൻഡിൽ ആണ്..! ഇനി അവളോട് പ്രശ്നം ഉണ്ടാക്കല്ലേ എന്ന് പറഞ്ഞു , എന്നാലും ഞാൻ ഉണ്ടാകും..! ഒരു കണക്കിന് ചിലപ്പോഴക്കോ ഞാനും പ്രശ്നത്തിന് തുടക്കമിടാറുണ്ട്..വെറുതെ അവളെ ചൊറിഞ്ഞിട്ടുമുണ്ട് , മനസിൽ തെറി വിളിച്ചിട്ടും ഉണ്ട്..! ദിസ് ഈസ് മൈ എൻ്റർടെയ്ൻമെൻ്റ്…🤗
നീരജ് : പ്രശ്നം ഉണ്ടാവാതെ നോക്കാം..!😌
കൃഷ്ണയ്ക്ക് ഒരു ആശ്വാസം ആയിക്കോട്ടെ എന്ന് കരുതി നീരജ് പറഞ്ഞു..! അല്ലെങ്കിലും ഇനി പ്രശ്നം ഒന്നും ഉണ്ടാക്കില്ല..! എന്തേലും വള്ളി ആയാ ഇവിടെന്ന് പോകേണ്ടി വരും..! അപ്പൊ പിന്നെ എൻ്റെ കൃഷ്ണയെ ആര് പിന്നാലെ നടന്ന് പ്രണയിക്കും…😅
അങ്ങനെ സംഭവ ബഹുലമായ മഹാഭാരതം പോലെ നീരജ് അവൻ്റെ ജീവിതവും അതിൽ നടന്ന സംഭവവികാസങ്ങളും പറഞ്ഞു..! ഇനി കൃഷ്ണയെ കുറിച്ച് പറയുവാണെ ഇപ്പൊ പിജി സെക്കൻഡ് ഇയർ എങ്ങാണ്ട് പഠിക്കുന്നു..! മൂന്ന് ഏട്ടന്മാർക്കും കൂടി ഒരു പെങ്ങൾ അതിൽ മൂത്ത ഏട്ടൻ്റെ ഭാര്യയാണ് ദേവി ചേച്ചി..! അച്ചൻ രാജൻ ഇപ്പോ ഉദ്യോഗികമായി പണികളിൽ നിന്നൊക്കെ റിട്ടയർ ചെയ്ത് അല്ലറ ചില്ലറ രാഷ്ട്രീയമായി നടക്കുന്നു..! സംസാരിക്കാൻ കഴിയാത്തത് കൊണ്ടും ഒരു മോളയത് കൊണ്ടും പൊന്നെ കരളേ എന്ന് പറഞ്ഞാണ് രാജൻ മകളെ വളര്ത്തുന്നത്..! ഏട്ടന്മാർക്കും കുഞ്ഞ് പെങ്ങള് ജീവനാണ്…! ഇപ്പോഴാണ് ശരിക്കും അയ്യപ്പനും കോശിയിലെ മറ്റേ ഡയലോഗ് ” കണ്ടറിയണം കോശി ഇനി തനിക്ക് എന്താ സംഭവിക്കാൻ പോണതെന്ന്..” ശരിക്കും നീരജിൻ്റെ ലൈഫിൽ അനിവർത്തനം ആവുന്നത്. ഇപ്പോഴാണ്..🙂
