അച്ചു : മ്ഹും…അത് ലൈലു എഴുതി തന്നതാ..😐
നീരജ് ആളെ പറഞ്ഞാല്ലെങ്കിലും എഴുതി തരുമെന്ന് കരുതി അച്ചു പറഞ്ഞു
നീരജ് : ആര്…😼
ആളെ മനസിലാവാത്തത് പോലെ നീരജ് അച്ചുവിനോട് പിന്നെയും ചോദിച്ചു..!
അച്ചു : ലീല ചേച്ചിയില്ലേ…ചേച്ചി എഴുതി തന്നതാ..😊
നീരജിൻ്റെ അടുത്തേക്ക് കുറച്ച് കൂടി നീങ്ങി ഇരുന്ന് കൊണ്ട് അച്ചു പറഞ്ഞു..!
നീരജ് : ഓഹോ…! എന്നാലെ എനിക്ക് എഴുതി തരാൻ മനസില്ല..😅
സംഗതി ചതി ആണേലും അച്ചുവിനോട് അപ്പൊ അങ്ങനെ പറയാനെ നീരജിന് നിർവാഹമുള്ളൂ…! നീരജ് എഴുതി തരില്ല എന്ന് മനസ്സിലായപ്പോ അച്ചു പതിവ് എഴുത്തുകാരി ശോഭമ്മയേ നോക്കി..!
ശോഭമ്മ : എന്നെ നോക്കണ്ട..! എനിക്കെ പിടിപ്പത് പണിയുണ്ട്..😌
ശോഭമ്മയും എഴുതി തരില്ല പറഞ്ഞപ്പോ അച്ചു നീരജിന് തന്നെ നോക്കി..! അനുരഞ്ജനം അല്ലെങ്കിൽ യുദ്ധം എന്ന് പറഞ്ഞത് പോലെ അച്ചു നീരജിൻ്റെ കയ്യിലേക്ക് ഒരു കടി വെച്ച് കൊടുത്തു..! എന്നിട്ട് ബുക്കും എടുത്ത് പാലായനം എന്ന രീതിയിൽ അവിടെ നിന്നും ഓടി..!
നീരജ് : ഡീ…😤
നീരജ് അച്ചുവിന് നോക്കി പറഞ്ഞു..!
ശോഭമ്മ : 😅
ശോഭമ്മ അച്ചുവിൻ്റെ ഓട്ടം കണ്ട് ചിരിച്ചു..!
>>>21:00
അപ്പോഴാണ് നീരജിൻ്റെ ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്..! നീരജ് ഡബിൾ ടാപ്പ് ചെയ്ത് സ്ക്രീൻ ഓണാക്കിയപ്പോ കൃഷ്ണയുടെ മെസ്സേജ് ആയിരുന്നു..! നീരജ് വാട്ട്സ്ആപ്പ് ചാറ്റ് തുറന്ന് കൃഷ്ണ അയച്ച മെസ്സേജ് നോക്കി..!
ബിന്ദു : ടാ… നി കഴിക്കണില്ലേ..!👀
ഡൈനിങ് ടേബിളിലെ ജഗ്ഗിൽ വെള്ളം നിറച്ച് കൊണ്ട് ബിന്ദു ചേച്ചി നീരജിനോട് ചോദിച്ചു..!
നീരജ് : ഹാ…കഴിക്കണം സമയം ഒൻപതല്ലെ ആയുള്ളൂ..!
നീരജ് കൃഷ്ണയ്ക്ക് മെസ്സേജ് അയച്ചു കൊണ്ട് പറഞ്ഞു..!
നീരജ് : { കഴിച്ചാ…😊 }
കൃഷ്ണ : { ഇല്ല കഴിക്കണം..! അവിടെയോ..!😊 }
നീരജ് : {കഴിക്കണം..ദേ ഇപ്പൊ തന്നെ ബിന്ദു ചേച്ചി കഴിക്കാൻ വിളിക്കുന്നുണ്ട്..! }
കൃഷ്ണ : { അതെയോ..! എന്ന വൈകികണ്ടാ കഴിച്ചേക്ക്..🤗 }
നീരജ് : { ഓകെ..! എന്ന കഴിച്ചിട്ട് വരാ..🥰 }
നീരജ് : ചേച്ചി ഫുഡ് എടുത്തോ..!😅
നീരജ് ചിരിച്ചുകൊണ്ട് ബിന്ദു ചേച്ചിയെ നോക്കി ഉറക്കെ പറഞ്ഞു..!
ബിന്ദു : നിന്നോടല്ലേ ഞാൻ മര്യാദയ്ക്ക് ഭക്ഷണം എടുക്കട്ടെ ചോദിച്ചത്.
! 😤
ബിന്ദു ചേച്ചി നീരജിന് ദഹിപ്പിക്കുന്ന രീതിയിൽ നോക്കിക്കൊണ്ട് പറഞ്ഞു..!
നീരജ് : അതന്നെയല്ലേ ഞാനും പറഞ്ഞത് എടുത്തോന്ന്..😅
ബിന്ദു : എപ്പൊ…ഞാൻ ഫുഡ് എടുത്ത് വച്ചതിന് ശേഷാ..!
നീരജ് : അതിനിപ്പോ എന്താ ..ഇവരും കഴിക്കാൻ ഇല്ലേ..!
ബിന്ദു : അവരെല്ലാരും കഴിച്ചു..!
നീരജ് : ഈ ഒൻപത് മണിയവുമ്പോഴേക്കൊ..!കല്ലൂസ് കഴിച്ച..😃
ശോഭമ്മ : എല്ലാരും കഴിച്ചു ഇനി നി മാത്രേ ഉള്ളൂ..!😅
നീരജ് : അതെന്താ ഇത്ര നേരത്തെ ..! ഇല്ലേ..ഒൻപതേ മുക്കാലയലും കഴിക്കാത്ത ടീംസ് ആണല്ലോ..👀
ശോഭമ്മ : ഗീത ചേച്ചിയേര് കഴിക്കാൻ ഇരുന്നപ്പോ അവരുടെ ഒപ്പം അമ്മയും കഴിച്ചു..! ഇനി നമ്മളെ കഴിക്കാൻ ഉള്ളൂ…😊
അങ്ങനെ നീരജും ശോഭമ്മയും ബിന്ദു ചേച്ചിയും കൂടി അത്താഴം കഴിക്കാൻ തുടങ്ങി..! അത്താഴം എല്ലാം കഴിച്ച് കഴിഞ്ഞപ്പോഴാണ് അച്ചു ബുക്കും ആയി ചുവട്ടിലേക്ക് വന്നത്..! നീരജിൻ്റെ കയ്യിൽ കിട്ടിയ കൊടുത്ത കടി തിരികെ കിട്ടുമെന്ന് ബോധത്തിൽ അവൾ ഒരു ഗ്യാപ്പ് ഇട്ട് നിന്നു..! അല്ല എപ്പോഴാ ഓടേണ്ട സാഹചര്യം വരാന്ന് പറയാൻ പറ്റില്ലല്ലോ..!
