സംസാരത്തിനിടയിൽ കൃഷ്ണയുടെ ഫോണിലേക്ക് ദേവി ചേച്ചിയുടെ മെസ്സേജ് വന്നു..!
ദേവി : കൃഷ്ണെ…ടൗണിൽ പോയിട്ട് നി വന്നില്ലേ എന്ന് അച്ചൻ ചോദിച്ചു..! ബസ്സ് കിട്ടാത്തത് കൊണ്ടാണൊ വൈകുന്നത്…വേഗം വരാൻ നോക്ക് ടാ..
ദേവി ചേച്ചിയുടെ വോയിസ് കേട്ടപ്പോഴാണ് നീരജിനും കൃഷ്ണയക്കും സമയത്തെ കുറിച്ചുള്ള ഓർമ്മ വന്നത് സമയം ഒന്നര അവർ വേഗം സ്റ്റാൻഡിലേക്ക് നടന്നു..!
നീരജ് : എന്തായാലും വൈകിയില്ലേ …ലഞ്ച് കഴിച്ചിട്ട് പോയാലോ…🤗
കൃഷ്ണ വേണ്ടെന്ന് രീതിയിൽ തലയാട്ടി വേഗം നടന്നു..! ഒപ്പം നീരജും..! കൃഷ്ണ ബസ്സിലെ ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്നു ..! എന്നിട്ട് ബസ്സിൽ ആണെന്ന് ദേവി ചേച്ചിക്ക് മെസേജ് ടൈപ്പ് ചെയ്ത അയച്ചു..! മെസ്സേജ് അയച്ച് കഴിഞ്ഞപ്പോ പിന്നെയും ദേവി ചേച്ചിയുടെ വോയിസ് വന്നു..!
ദേവി : അതെയോ..ബസിലാണോ..! ശെരി വായോ..! അവള് ബസിലാണെന്ന്..
വോയിസ്ൻ്റെ അവസാനം ദേവി ചേച്ചി ആരോടൊ കൃഷ്ണ ബസ്സിൽ കയറിയെന്ന് പറഞ്ഞു..! ഇപ്പോഴാണ് കൃഷ്ണയ്ക്ക് ഒരു ആശ്വാസം ആയത്..! അവളൊരു ദീർഘ ശ്വാസം എടുത്ത് വിട്ടു..! ശ്വാസം വിട്ട് കഴിഞ്ഞപ്പോ നീരജ് വന്ന് കൃഷ്ണയുടെ അടുത്തിരുന്നു..!
കൃഷ്ണ കൈകൊണ്ട് ആരേലും കാണും എന്ന് കാണിച്ചു..!
നീരജ് : ആരും ഒന്നും പറയില്ല..🤗
നീരജ് സീറ്റിൽ കൈകെട്ടി ഇരുന്നു..!
കൃഷ്ണ നീരജിനോട് മാറിയിരിക്കാൻ പറഞ്ഞു..! ആരേലും കണ്ട് വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ്യോർത്ത് കൃഷ്ണ ഭയപ്പെട്ടു..!
നീരജ് : ശെരി…ശെരി ബസ് എടുക്കുന്നത് വരെയെങ്കിലും ഇങ്ങനെ ഇരുന്നോട്ടെ പെണ്ണെ..❤️
നീരജിൻ്റെ വാക്കുകളിൽ സ്നേഹം തുളുമ്പി..!
” അല്ലെങ്കിലും മനുഷ്യനെ കേട്ടിരിക്കാൻ മറ്റൊരു മനുഷ്യൻ ഉണ്ടാവുക എന്നതിനേക്കാൾ സുന്ദരമായ മറ്റൊന്നും ഈ ലോകത്തില്ല….” എന്നാണല്ലോ..❤️
.
.
.
.
>>> 14:36
ബിന്ദു : എവിടെയായിരുന്നു ഇത്ര നേരം…👀
തിരികെ വീട്ടിലെത്തിയ നീരജിനോട് ബിന്ദു ചേച്ചി ചോദിച്ചു.
നീരജ് : എൻ്റെ പൊന്ന് ചേച്ചി..! പുറത്ത് നല്ല വെയിലാണ് അത് കൊണ്ടുള്ള വരവാണ്..ദയവ് ചെയ്ത് ഒന്നും ചോദിക്കരുത്..!🙂
അപ്പോഴാണ് ശോഭമ്മയും അച്ചുവും അങ്ങോട്ടേക്ക് വന്നത്..!
ശോഭമ്മ : എവിടെയായിരുന്നു നീരജെ നി ഇത്ര നേരം..!
നീരജ് : ഒന്ന് ടൗൺ വരെയൊന്ന് പോയി..! സോറി ഇത്തിരി വൈകി പോയി..😐
ശോഭമ്മ : ആ അടയ്ക്ക് ഒക്കെ ടൗണിൽ കൊണ്ട് കൊടുക്കണം..! 😤
നീരജ് : ഇപ്പോഴോ..?👀
ശോഭമ്മ : ഇപ്പോഴല്ല വെയിലൊന്നും താന്നിട്ട്..😡
ശോഭമ്മ അകത്തേക്ക് പോയി..!
നീരജ് : എന്താണ് ശോഭമ്മ നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു..!😌
ബിന്ദു : പിന്നാലതെ…നി രാവിലെ ഒരു പോക്ക് പോയ പിന്നെ ഈ വഴിക്ക് നിന്നെ കിട്ടണമെങ്കിൽ മഷിയിട്ട് നോക്കേണ്ട അവസ്ഥയാണ് ഞങ്ങൾക്ക്..😡
നീരജ് : എന്താണ് ബിന്ദു.., ഞാൻ പറഞ്ഞല്ലോ ഇത്തിരി വൈകി പോയി..🥲
ബിന്ദു : നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞിട്ടില്ല നീരജെ…പണിക്ക് വന്നതാണെന്ന ചിന്ത എപോഴും വേണമെന്ന്..!
നീരജ് : 🙃
ബിന്ദു ചേച്ചി എന്തൊക്കെയോ മുറുമുറുത്തുക്കൊണ്ട് വെളിയിലേക്ക് പോയി..! നീരജ് ഫിൽറ്റർ നിന്നും ഗ്ലാസ് കൊണ്ട് വെള്ളം കുടിച്ചു..!
അച്ചു : ഡാ…എനിക്കൊന്നും വാങ്ങിയില്ലേ..👀
ടേബിളിൻ്റെ മുകളിൽ കയറി ഇരുന്നുകൊണ്ട് അച്ചു ചോദിച്ചു..!
നീരജ് : പിന്നെ…നിനക്കൊരു ആനയെ വാങ്ങിയിട്ടുണ്ട്..! ഉച്ചയായത് കൊണ്ട് ആ പാടത്ത് മേയാൻ വിട്ടിരിക്കുകയാ …എന്താ തമ്പുരാട്ടി കാണണോ..😤
നീരജ് അച്ചുവിന് റോങ് നോട്ടം നോക്കി കൊണ്ട് കോട്ടേഴ്സിലേക്ക് പോയി ഡ്രസ്സ് മാറ്റി..! നല്ല വിശപ്പുള്ളത് കൊണ്ട് കിട്ടിയതെന്തോ അതും കഴിച്ച് കുറച്ച് നേരം വിശ്രമത്തിലേക്ക് കടന്നു..! അപ്പോ രാവിലെ തൊട്ട് ഉച്ച വരെ എന്തായിരുന്നു ചോദിച്ച അതും ഒരു തരം പണിയാണ്..! ജീവിതത്തിൻ്റെ മറ്റൊരു തലം പണിതുയരത്താനുള്ള തത്രപ്പാട്..🙌
