നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

 

ശോഭമ്മ : എന്താടാ…👀

 

നീരജിന് കണ്ടപ്പോ ഇപ്പോഴത്തെയും പോലെ ശോഭമ്മ ചോദിച്ചു..!

 

 

നീരജ് : നാളെ രാവിലെ ഞാൻ ഒന്ന് അമ്പലത്തിൽ പൊക്കോട്ടെ..എന്ന് ചോദിക്കാൻ വന്നതായിരുന്നു..!😁

 

 

ശോഭമ്മ : എന്താണ് അമ്പലത്തിലേക്കൊക്കെ…

 

 

നീരജ് : ഏയ്… ഒന്നൂല്ല ..വെറുതെ..!

 

 

ശോഭമ്മ : അങ്ങനെ വെറുതെ നി അമ്പലത്തിലേക്ക് പോവൊ…എന്താണ് കാര്യം പറ..!😼

 

 

നീരജ് : ഒന്നൂല്ല നാളെ ചെറുതായിട്ട് ഞാനൊന്ന് ജനിച്ച ദിവസം ആണ്..! അപ്പൊ ഒന്ന് അമ്പലത്തിലേക്ക് പോവ കരുതി..🙂

 

 

ശോഭമ്മ : അതുശരി …എന്നിട്ട് നി ഇപ്പോഴാണാ പറയണേ..! ബിന്ദു ….ദേ നാളെ ഇവൻ്റെ പിറന്നാൽ ആണെന്ന്..😃

 

 

ബിന്ദു : ആണോടാ..?

 

 

അച്ചു : അപ്പൊ നാളെ കേക്ക് മുറിക്കില്ലേ..!

 

 

ശോഭമ്മ : കേക്ക് ഒക്കെ മുറിക്കാ..! നാളെ പായസം വെക്കാ..പിന്നെ എന്താ വേണ്ടേ …

 

 

നീരജ് : ഹേ… ഹേ തൽക്കാലത്തേക്ക് ഒന്നും വേണ്ട..! ജസ്റ്റ് ഒന്ന് അമ്പലത്തിൽ പോവും പ്രാർത്ഥിക്കും തിരികെ വരും..! അത് മതി..

 

 

അച്ചു : അത് പറ്റില്ല…കേക്ക് വേണം..

 

 

നീരജ് : കേക്ക് വേണ്ട..അങ്ങിനെ ഇപ്പൊ എൻ്റെ പേരും പറഞ്ഞ് നി കേക്ക് തിന്നണ്ട..😁

 

 

നീരജ് അച്ചു കേൾക്കാൻ വണ്ണത്തിൽ പറഞ്ഞു..! ഒപ്പം കണ്ണുരുട്ടി പേടിപ്പിക്കാനും നീരജ് ഒരു ശ്രമം നടത്തി , പക്ഷേ ഒത്തില്ല..🥀

 

 

ശോഭമ്മ : ഏത് അമ്പലത്തിലേക്കാടാ..?

 

 

നീരജ് : ഇവിടെ അടുത്തൊരു ശിവ ക്ഷേത്രം ഉണ്ടത്രേ..അപ്പൊ അവിടെ പോവ കരുതി..!

 

 

ശോഭമ്മ : നി ഒറ്റയ്ക്ക് പോവാനാ..!

 

 

നീരജ് : അല്ലല്ല…കിച്ചു വരും..! അവനാ പറഞ്ഞത് ഇവിടെ അടുത്തൊരു അമ്പലം ഉണ്ട് അപ്പൊ നാളെ വേണേ പോവാ എന്ന്..!

 

 

ശോഭമ്മ : നാളെ നേരത്തെ പോവൊ..👀

 

 

നീരജ് : ഇല്ല…നാളെ സൊസൈറ്റിയിൽ പോയി പാല് വാങ്ങിച്ച് ഇവിടെ തന്നിട്ടേ പോവു..🤗

 

 

നാളെ അമ്പലത്തിൽ പോവാനുള്ള അനുവാദം കിട്ടിയതിനെ തുടർന്ന് നീരജ് കോട്ടേഴ്‌സിലേക്ക് നടന്നു..! ശേഷം ഫോൺ ചാർജ് ചെയ്യാൻ വച്ചിട്ട് കിടക്കയിലേക്ക് മറിഞ്ഞു..!

 

 

നീരജ് : ഉം.. അങ്ങനെ ഒരു വയസ്കൂടി കൂടി..! 🙂

 

 

നീരജ് കിടക്കയിൽ എന്തൊക്കെയോ ചിന്തിച്ച് കിടന്നു..! അല്ലെങ്കിലും ഈ ജനിച്ച ദിവസം അധികമാരും ഓർക്കാറില്ല..! അല്ലെങ്കിൽ മാസങ്ങളും വർഷങ്ങളും മാറി മാറി വരും..! ഇവിടെ മാറ്റമില്ലാതെ ജീവിക്കുന്നത് നമ്മള് ചിലർമാത്രം..! എന്തൊക്കെ വന്നാലും എന്തൊക്കെ മാറിയാലും എല്ലാക്കാലത്തും നമ്മുടെ അവസ്ഥ ആമ്പലും ഊമ്പലുമായിരിക്കും..! നൂറ് ശതമാനം അർത്ഥവത്തായ വാക്കുകൾ…💯

 

 

 

( പിറ്റേന്ന് രാവിലെ )

 

>>>6:15

 

 

നീരജ് കുളിച്ച് റെഡിയായി കണ്ണാടിക്ക് മുൻപിൽ നിന്നു..! ഒരു കറുത്ത നൈലോൺ ഷോർട്ട്സായിരുന്നു നീരജ് അപ്പൊ ആകെ ഇട്ടിരുന്നത്..!

 

 

നീരജ് : ഹാപ്പി ബർത്ത്ഡേ ഡ്യൂഡ്..🙌

 

 

നീരജ് സ്വയം കണ്ണാടി നോക്കി പറഞ്ഞു..! ശേഷം അവിടെയുണ്ടായിരുന്ന കുഞ്ഞ് കബോർഡിനുള്ളിൽ നിന്നും ഇന്നലെ രാത്രി തേച്ച് മടക്കി വെച്ച കറുത്ത ഷർട്ട് എടുത്തിട്ടു..! അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാനുള്ള മുണ്ട് കിച്ചു തരാ എന്നേറ്റതുകൊണ്ട് അതിൻ്റെ കാര്യത്തിൽ പിന്നെ വേറെ ടെൻഷൻ ഒന്നും ഇല്ലായിരുന്നു..! നീരജ് കയ്യിൽ കിട്ടിയ ഒരു കാവി മുണ്ടും ഉടുത്ത് പുറത്തേക്ക് ഇറങ്ങി..! വലിയ പൊടിയൊന്നും ഇല്ലെങ്കിലും കയ്യിൽ കിട്ടിയ ഒരു തുണികൊണ്ട് വണ്ടി ഒന്ന് തുടച്ചു..! സ്വർണ വർണ കളറിൽ എൻ്റെ ഹിമാലയൻ…തിളങ്ങി..!

 

 

നീരജ് : ചേച്ചി പാത്രം…😌

 

 

നീരജ് ബിന്ദു ചേച്ചിയോട് വിളിച്ചു പറഞ്ഞു..!

 

 

ബിന്ദു : ആ… പിറന്നാള് കാരൻ ഇന്ന് രണ്ടും കൽപ്പിച്ചാണ്..തോന്നുന്നു..😅

Leave a Reply

Your email address will not be published. Required fields are marked *