>>>1:47
രാത്രിയുടെ പീക്ക് ഓഫ് ടൈമിൽ നീരജ് ബെഡിൽ നിന്നും എഴുന്നേറ്റു..! ഉറക്കത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നീരജ് കഷ്ടപ്പെട്ട് കണ്ണു തുറന്നു..! കണ്ണുകൾ താനെ അടഞ്ഞു പോകുന്നതായി നീരജിന് തോന്നി..! അതുകൊണ്ട് തന്നെയാവും കാഴ്ചയ്ക്ക് ഒരു പരിമിതിയുള്ളതായി തോന്നിയതും..! പുറത്ത് നിന്നും ഡോറിലാരൊ തട്ടി വിളിച്ചു..! കിടക്കയിലായി അഴിഞ്ഞ കിടന്ന് മുണ്ടെടുത്ത് നീരജ് എങ്ങനെയൊക്കെയോ ഉടുത്തു..! ഡോറിലെ കൊട്ടിൻ്റെ ശക്തി കൂടി കൂടി വന്നു..!
” തല്ലി പൊളിക്കണ്ട ദാ… വരണൂ…! പുല്ല് മനുഷ്യൻ്റെ ഉറക്കം കളയാനായിട്ട് ആരാണാവോ ഈ നട്ട പാതിരയ്ക്ക്..”
നീരജ് മുറുമുറുത്തുക്കൊണ്ട് വാതിലിൻ്റെ ലോക്ക് തുറന്നു..! പുറത്തേക്ക് നോക്കിയപ്പോ ആരെയും കാണാനില്ല..! ഒരു ഇല പോലും അനങ്ങാതെ കിടക്കുന്നു..എവിടെയോ കരയുന്ന ചിവീടിൻ്റെ ഒച്ച മാത്രം ഉയർന്ന് കേട്ടു..! ഗാർഡനിൽ ഉള്ള പോസ്റ്റിൻ്റെ വെളിച്ചം മാത്രമേ അവിടെ ആകെ പ്രകാശം പരത്തിയിരുന്നുള്ളൂ..! നീരജ് തിരിച്ച് റൂമിലേക്ക് കയറിയപ്പൊ മുറ്റത്ത് ആരോ ചാടിയത് പോലെ തോന്നി..!
” ഇനി കള്ളന്മാർ ആരെങ്കിലുമായിരിക്കുമോ..” എന്ന സംശയത്തിൽ നീരജ് ടേബിളിൻ്റെ പുറത്ത് നിന്നും ടോർച്ച് എടുത്തു..!
മുറ്റത്തേക്കിറങ്ങി ചുറ്റുപാടും ടോർച്ചടിച്ചു നോക്കിയപ്പോ ആരെയും കാണുന്നില്ല..! അപ്പോഴുണ്ട് മതിലിന് മീതെ ആരോ നിക്കുന്നു..!
” ആരാടാ അത്…”
നീരജ് ഉറക്കെ പറഞ്ഞുകൊണ്ട് കള്ളൻ്റെ അടുത്തേക്ക് നടന്നു..! ടോർച്ച് കള്ളൻ്റെ മുഖത്തേക്ക് അടിച്ചു , അതൊരു സ്ത്രീയായിരുന്നു..! മുഖത്തേക്ക് പനങ്കുല പോലെ മുടിയെല്ലാം വീണു കിടന്നു..! വെള്ള ചുരിദാർ ധരിച്ച ഈ രൂപം നീരജ് ഇതിനെ മുൻപ് എവിടെയോ കണ്ടിട്ടുണ്ട്..! പക്ഷെ എവിടെയാ കണ്ടിട്ടുള്ളത്..നീരജ് ഓർത്തെടുക്കാൻ ശ്രമിച്ചു..!പെട്ടെന്ന് കാറ്റ് വീശിയപ്പോ മുഖത്ത് വീണു കിടന്ന മുടി പിന്നിലേക്ക് മാറി.., അപ്പൊ ആ പെണ്ണിൻ്റെ മുഖം കണ്ട് നീരജ് പുച്ഛിച്ചു..!
“..ലീല , ഇവളെന്താ മതിലിൻ്റെ മീതെ..! ഇവൾക്കിത് തന്നെയാണൊ സ്ഥിരം പണി..”😏
നീരജ് സ്വയം മനസിൽ പറഞ്ഞു..!
നീരജ് : എറങ്ങടി കഴുവേറീടെ മോളെ മതിലിൻ്റെ മീതേന്ന്…! നിൻ്റെ അപ്പൻ്റെ രണ്ടാം കെട്ട് കാണാനാണോ അതിൻ്റെ നെങ്ങത്ത് കേറി നിൽക്കുന്നത്…😤😡
നീരജ് ദേഷ്യം കൊണ്ട് ലീലയെ നോക്കി തെറി പറഞ്ഞു..! ലീല ഒരു രൂക്ഷമായ രീതിയിൽ നീരജിന് നോക്കി..! അപ്പൊ എവിടെ നിന്നോ അറിയാതെ ഒരു മൂങ്ങ പറന്നു വന്ന് ലീലയുടെ ഇടത്തെ തോളിലിരുന്നു..!
നീരജ് : നിന്നോടല്ലടി മൈരെ മതിലിൻ്റെ പൊക്കത്തീന്ന് ഇറങ്ങാൻ പറഞ്ഞത്..!😤
നീരജ് കയ്യിൽ ഉണ്ടായിരുന്ന ടോർച്ച് ലീലയുടെ നേർക്ക് എറിഞ്ഞു..! എന്നാൽ അത് മൂങ്ങയുടെ മേലെ തട്ടി ചുവട്ടിലേക്ക് വീണു..! നീരജ് നോക്കി നിൽക്കെ ലീല മണ്ണിലേക്ക് മതിലിൽ നിന്ന് പറന്നിറങ്ങി..! ലീലയുടെ കണ്ണുകൾ ചുവന്ന് രത്നം പോലെ തിളങ്ങി..!
നീരജ് : ഹമ്മേ..😳 പ്രേതം…😱
നീരജ് നിലവിളിച്ചുകൊണ്ട് പിന്നിലേക്ക് ഓടി..! ഓട്ടത്തിനിടയിലും നീരജ് വിയർക്കുന്നുണ്ടായിരുന്നു …കിതച്ച് കൊണ്ട് ഓടുമ്പോഴും കണ്ണിൻ്റെ കാഴ്ച കുറഞ്ഞതായും അത് താനെ അടയുന്നതായും നീരജിന് തോന്നി..! ഗാർഡനിലെ ബെഞ്ചിന് മീതെ കൂടി നീരജ് ചാടി ഓടിയോടി പക്ഷേ ബെഞ്ചിൽ കാല് തട്ടി നിലത്ത് വീണു..! നീരജ് വെപ്രാളപ്പെട്ട് എഴുന്നേറ്റു , അപ്പോഴുണ്ട് ബെഞ്ചിലായി ബിന്ദു ചേച്ചി ഇരിക്കുന്നു..!
” ചേച്ചി…ബിന്ദു ചേച്ചി ജീവൻ വേണേൽ ഓടിക്കോ…അവള് ആ ലീല പ്രേതാണ്..!
നീരജ് കിതച്ച് കൊണ്ട് ബിന്ദു ചേച്ചിയോട് പറഞ്ഞു..! അതിന് ബിന്ദു ചേച്ചി ബെഞ്ചിലിരുന്ന് ഉറക്കെ പൊട്ടി ചിരിച്ചു…! നീരജ് നോക്കി നിൽക്കെ ബിന്ദു ചേച്ചിയുടെ മൂക്കിലൂടെ രക്തം ഒഴുകാൻ തുടങ്ങി..! നീരജ് അതെല്ലാം കണ്ട് പേടിച്ച് ഓടി കൊണ്ടേ ഇരുന്നു..! ഓട്ടത്തിനിടയിലെപ്പോഴോ ആകെയുണ്ടായിരുന്ന മുണ്ടും നിലത്തഴിഞ്ഞ് വീണു..! അർദ്ധ നഗ്നനായി നീരജ് ഓടി കിതച്ചു കൊണ്ട് വീടിൻ്റെ മുന്നിലെത്തി..!
