നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

 

 

അപ്പോഴാണ് ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് മെസ്സേജ് അയക്കാറുള്ളത് പോലെ കൃഷ്ണ പതിവ് പോലെ മെസ്സേജ് അയച്ചത്..!

 

 

 

കൃഷ്ണ : { ഹലോ….😌}

 

 

കൃഷ്ണ നീട്ടിയൊരു ഹലോ ടെക്സ്റ്റ് ചെയ്തു..!

 

 

 

നീരജ് : { ഓ… പറ 😘 }

 

 

കൃഷ്ണ : { കഴിച്ചാ…😗 }

 

 

നീരജ് : { ഓ…ഇപ്പൊ കഴിച്ച് കഴിഞ്ഞുള്ളൂ.., കിച്ചുമ്മ കഴിച്ച..😘 }

 

 

കൃഷ്ണ : { ഞാനൊക്കെ എപ്പോഴേ കഴിച്ചു..! അതേ..}

 

 

നീരജ് : { പറ 👀😊 }

 

[ കൃഷ്ണ : നാളെ രാവിലെ ഒന്ന് അമ്പലത്തിൽ പോയാലോ..😌

 

 

നീരജ് : പോവാലോ..! എനിക്കിവിടെത്തെ അമ്പലമൊന്നും അറിയില്ല..!

 

 

കൃഷ്ണ : അത് സാരമില്ല , ഇവിടെ അടുത്തായി ഒരു ശിവ ക്ഷേത്രം ഉണ്ട്..! അങ്ങോട്ടേക്ക് പോവാ

 

 

നീരജ് : ആയിക്കോട്ടെ..എന്താ വിശേഷിച്ച്..👀

 

 

കൃഷ്ണ : അത് നാളെ അമ്പലത്തിൽ വെച്ച് പറയാ..🤗

 

 

നീരജ് : ആ …സസ്പെൻസ് ഇടാതെ പറ പെണ്ണെ..😅

 

 

കൃഷ്ണ : അതല്ലേ പറഞ്ഞേ നാളെ അമ്പലത്തിൽ വെച്ച് പറയാ പറഞ്ഞത്..!

 

 

നീരജ് : ദേ…സസ്പെൻസ് പൊളിച്ചേ..! എന്നിട്ട് എന്താ കാര്യം വെച്ച എൻ്റെ പൊന്ന് മോള് പറഞ്ഞേ..!😌

 

 

കൃഷ്ണ : ശെരി..ഗസ് ചെയ്…എന്തായിരിക്കുമെന്ന്..!

 

നീരജ് : നാളെ ഒന്നാം തീയതി ആണോ..!

 

 

കൃഷ്ണ : ഒന്നാം തീയതി ആണെങ്കിൽ എന്താ..👀

 

 

നീരജ് : ഒന്നാം തീയതി ബിവറേജ് അവധി ആയിരിക്കും..! അമ്പലം തുറക്കില്ലേ..😌

 

 

കൃഷ്ണ : അയ്യടാ അത് മലയാള മാസം ഒന്നാം തീയതിയാ കോമൺ ആയി തുറക്കുന്നത്..!

 

 

നീരജ് : പിന്നെ എന്താ എന്തേലും വഴിപാട് കഴിക്കാൻ ആണോ..!👀

 

 

കൃഷ്ണ : അതും ഉണ്ട്..വേറെ ഒന്നുമില്ലേ..! സാധാരണ എന്തിനാ അമ്പലത്തിൽ പോവ..!

 

 

നീരജ് : ഞാനൊക്കെ വായ നോക്കാനാ അമ്പലത്തിൽ പോവാറ്..! ഇവിടെ എങ്ങിനെ നേരെ തിരിച്ചാ..😌

 

 

കൃഷ്ണ : നല്ല ബെസ്റ്റ് കോമഡി എന്തൊരു ചളി ആടൊ..😬

 

 

നീരജ് : ശെരി…എനിക്കറിയില്ല..! നി തന്നെ പറ എന്തിനാ പോണേ..!

 

 

കൃഷ്ണ : കുന്തം..😤

 

 

നീരജ് : എഹ്..ഭഗവാൻ്റെ കുന്തം നോക്കാനാ അമ്പലത്തിൽ പോണേ..😅

 

 

കൃഷ്ണ : വായ തുറന്ന വഷളത്തരം മാത്രം പറഞ്ഞോളാമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ നി..😤

 

 

നീരജ് : ഈ….😁

 

 

കൃഷ്ണ : നാളെ പിറനാളാ…അമ്പലത്തിൽ പോവ..😤

 

 

നീരജ് : ഓ..സോറി സോറി ഞാൻ മറന്നു..! മേനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ കിച്ചാ..😘❤️

 

 

കൃഷ്ണ : എൻ്റെ ബർത്ത്ഡേ അല്ലടാ കുരങ്ങാ..നിൻ്റെയാണ്..😅

 

 

നീരജ് : എൻ്റേയാ എപ്പൊ ..👀

 

 

നീരജ് ഡേറ്റ് നോക്കി ..! ശരിയാ നാളെയാണ് നീരജിൻ്റെ ജന്മദിനം..🤗

 

 

നീരജ് : ഞാൻ മറന്നിരിക്കുവായിരുന്നു..!

 

 

കൃഷ്ണ : എനിക്കും…തോന്നി..! അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല..! സ്വന്തം ബർത്ത് ഡേ ഓർമിക്കാത്ത നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല..!

 

 

നീരജ് : ഓ…ആയിക്കോട്ടെ..!

 

 

കൃഷ്ണ : പിന്നെ…മറക്കരുത് നാളെ എട്ടര ആവുമ്പോഴേക്കും അമ്പലത്തിൽ എത്തണം..!

 

 

നീരജ് : ഓകെ… ഡൺ..👍

 

 

കൃഷ്ണ : എന്ന പിന്നെ ബർത്ത്ഡേ ബോയ് വൈകാതെ കിടന്നുറങ്ങാൻ നോക്ക്…😅 ]

 

 

കൃഷ്ണ ഓഫ്‌ലൈൻ ആയപ്പോ നീരജ് പുറത്തെ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു..! ഡൈനിങ് ടേബിളിന് ചുറ്റും ചരിത്രത്തിൽ രേഖപ്പെടുത്താത്ത വണ്ണത്തിൽ വട്ടമേശ സമ്മേളനം നടക്കുവായിരുന്നു..! സംസാര വിഷയം വച്ച് ശോഭമ്മ ആയിരിക്കും സഭാധ്യക്ഷൻ..! ശോഭമ്മയക്ക് പുറമെ കല്ലു , അച്ചു പിന്നെ ശോഭമ്മയുടെ ബന്ധുക്കൾ എന്നിവരും സഭയുടെ ഭാഗമായി..!

 

 

നീരജിന് കണ്ടപ്പോ ശോഭമ്മ ചർച്ചയിൽ നിന്നും പിൻവലിഞ്ഞു..!

Leave a Reply

Your email address will not be published. Required fields are marked *