>>>
കിച്ചു : വൈകീട്ട് പാടത്തിക്ക് വരാ പറഞ്ഞിട്ട് നൈസ് ആയി മുങ്ങീലെ..
കിച്ചു വന്നപാടെ ചോദിച്ചു..!
നീരജ് : ഇല്ലടാ…കളിക്കാൻ വരാ കരുതി ഇരുന്നതാണ്..! അപ്പോഴാണ് അച്ചുനെ വിളിക്കാൻ പോണ്ടി വന്നത്..! പോയിട്ട് വരുമ്പോ കുറച്ചധികം സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു അതും കൂടി വാങ്ങി കഴിഞ്ഞപ്പോഴേക്കും സമയം അതിൻ്റെ പാട്ടിന് പോയി..! പിന്നെ പാടത്തിക്ക് വന്നിട്ട് കാര്യമില്ല തോന്നി…🙂
നീരജ് ഒന്ന് നെടുവീർപ്പിട്ടു..!
കിച്ചു : എന്താണ്ണാ.. മുഖത്തൊരു വൈക്ലഭ്യം…👀
നീരജിൻ്റെ മുഖത്തെ മ്ലാനത കണ്ടിട്ട് കിച്ചു ചോദിച്ചു..!
നീരജ് : ഓ…ഒന്നൂല്ലടാ..! വെക്കേഷൻ ഒക്കെ ആയില്ലേ..
കിച്ചു : അതിന് അണ്ണൻ്റെ പഠിത്തം കഴിഞ്ഞിട്ട് കൊല്ലം കൊറെ ആയില്ലേ..👀
നീരജ് പറഞ്ഞ് മുഴുവിക്കുന്നതിന് മുൻപായി കിച്ചു ഇടയിൽ കയറി പറഞ്ഞു..!
നീരജ് : എൻ്റെ കാര്യം അല്ലടാ..! ശോഭമ്മയുടെ ബന്ധത്തിൽപെട്ട കുറച്ച് മാരണങ്ങൾ ഇങ്ങോട്ടേക്ക് കെട്ടിയെടുക്കുണ്ട് പറഞ്ഞു..! നിനക്കറിയാലൊ ഒരുത്തി ഉണ്ടാക്കിയ പുകില്..🥵
കിച്ചു : എൻ്റെ പൊന്നണ്ണാ…അത് മാത്രം എന്നെ ഓർമിപ്പിക്കലെ..! വേറെ എന്തേലും പറ..😤
നീരജ് : വേറെ എന്താ..കഴിഞ്ഞ ദിവസം കല്ലുന് ഹോസ്പിറ്റലിൽ കൊണ്ട് പോയി…! അതന്നെയാണ് ആകെ ഉള്ള ഒരു വിശേഷം..😅
കിച്ചു : അതെപ്പോ.. അതെന്നോട് പറഞ്ഞില്ല..😐
നീരജ് : ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോ കാർ മുട്ടിയതല്ലേ ഇന്നലെ ശരിയാക്കാൻ പോയത്..! അതിൻ്റെ പൈസ കൊണ്ടല്ലേ മൈരാ നമ്മള് മന്തി തിന്നത്..😤
കിച്ചു : ഓ…ഞാനതങ്ങ് പെട്ടെന്ന് മറന്നു..! 😅
നീരജ് : നി മറക്കും..പക്ഷേ ഞാനത് മറക്കില്ല..😤
നീരജൊന്ന് നെടുവീർപ്പിട്ടു..!
കിച്ചു : വാട്ട് ഹാപ്പൻഡ് അണ്ണാ..👀
നീരജ് : ഒന്നും പറയണ്ടടാ..ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ദിവസം മറ്റവളില്ലേ ആ ലീല അവളും അമ്മയും കൂടി വന്നായിരുന്നു..! അവിടെ വച്ച് ഒന്നും രണ്ടും പറഞ്ഞ് ചെറിയ കാശപിഷയായി..
കിച്ചു : അടിയായ..😳
നീരജ് പറഞ്ഞത് കേട്ട് കിച്ചു ചോദിച്ചു..!
നീരജ് : അടി ഒന്നുമായില്ല…ചെറിയ വാക്ക് തർക്കം..😤
കിച്ചു : ആ… അണ്ണാൻ്റെ ഓരോ നല്ല സമയങ്ങളെ..! എൻ്റെ ഒരു അഭിപ്രായത്തിൽ അന്ന് മതിലു ചാടിയ സമയത്ത് തന്നെ വല്ല ചെടി ചട്ടിയും തലയിലിട്ട് അവളെ അങ്ങ് തീർക്കായിരുന്നില്ലേ..! അത് സംഭവിച്ചതാണേ അണ്ണനെ ഈ ഗതി വരില്ലല്ലോ..!😕
നീരജ് : ഊമ്പിയാ മതി , എന്നിട്ട് വേണം പിറ്റെ ദിവസം തൊട്ട് ഞാൻ ജയിലിൽ കിടന്ന് അഴിയെണ്ണാൻ..😤
സംഗതി നീരജിന് ഒരു ആശ്വാസം ആയിക്കോട്ടെ കരുതി കിച്ചു പറഞ്ഞതാണ്..! എന്നാലും ഒരാളെ കൊന്നിട്ട് എന്ത് ആശ്വാസം കിട്ടാൻ..😐 ഓവർ മോട്ടിവേഷൻ തന്ന് ഇവനെന്നെ കൊലയാളി ആക്കോ..😕
കിച്ചു : ഓ…ഞാനത് ഓർത്തില്ല..! അവള് ഇല്ലാതെ ഇരുന്നതാണേ അണ്ണൻ ഇവിടെ സ്വർഗ്ഗ തുല്യമായ ജീവിതം നയിക്കേണ്ട ആളാണ്..! അല്ലെ അണ്ണാ..🤗
നീരജ് : ഒരു കണക്കിന് അവൾ ഉള്ളത് നന്നായി…! 😌
കിച്ചു : അതെങ്ങനെ..👀
നീരജ് പറഞ്ഞത് മനസ്സിലാവാതെ കിച്ചു ചോദിച്ചു..!
നീരജ് : എടാ…അവള് വന്നത് കൊണ്ടല്ലേ എനിക്ക് സൊസൈറ്റിക്ക് പോവേണ്ടി വന്നത്..! സൊസൈറ്റിക്ക് പോയത് കൊണ്ടല്ലേ കൃഷ്ണയെ കാണാൻ പറ്റിയതും ഞങ്ങള് സെറ്റായതും..! ഇല്ലേ ഈ ജന്മത്ത് ഞാനും കൃഷ്ണയും കാണൊ..😌
കിച്ചു : അതും ഒരു കണക്കിന് ശെരിയാണ് അല്ലേ അണ്ണാ..😃
നീരജ് : പക്ഷേ എനിക്കവളെ ഇഷ്ടം അല്ല..! കണ്ണെടുത്താ കണ്ടുടാ..ശവം..😤
കിച്ചു : ആര് കൃഷ്ണ ചേച്ചിയാ..😳
