നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

 

നീരജ് : നിൻ്റെ തല..! നീ എന്ത് കൊണ്ടാടാ കേൾക്കണേ.., കൃഷ്ണ അല്ല ലീല..😡 ! കൃഷ്ണ എൻ്റെ ഉയിരല്ലടാ..😌

 

 

കിച്ചു : സോറി അണ്ണാ തെറ്റ് എൻ്റെ ഭാഗത്താ..🙂

 

 

നീരജ് : ശെരി എന്നാ ഞാനേ നേരത്തെ കൂട്ടിൽ കയറട്ടെ..! എന്നിട്ട് വേണം എനിക്കെൻ്റെ കൊച്ചിൻ്റെ അടുത്ത് മെസ്സേജ് അയക്കാൻ..!😌

 

 

കിച്ചു : ഓ…ഇപ്പൊ നമ്മള് മാത്രം സിംഗിള് നിങ്ങള് കമ്മിറ്റഡ്..! നല്ലതാ അണ്ണാ..😤

 

 

 

നീരജ് : അതിനെ നിനക്കിപ്പോ പെണ്ണില്ലാത്തതിന് ഞാൻ എന്ത് ചെയ്യും..😐👀

 

 

 

കിച്ചു : അണ്ണാ…നിങ്ങളെ ഞാൻ അണ്ണാ എന്ന് വിളിക്കുന്നത് നിങ്ങളൻ്റെ അണ്ണൻ ആയത് കൊണ്ടല്ല..! സ്നേഹം കൊണ്ട അണ്ണാ…😕

 

 

നീരജ് : അതിന്..? എടാ എന്താടാ നിനക്ക് വയ്യേ..! 👀

 

 

കിച്ചുവിൻ്റെ പെട്ടെന്നുള്ള സംസാരമാറ്റം കണ്ട് നീരജ് ചോദിച്ചു..!

 

 

കിച്ചു : അണ്ണൻ നോക്കിക്കോ ഇതിനെയൊക്കെ ഞാൻ പകരം ചോദിക്കും..! അതും എൻ്റെ പെണ്ണിനെ കൊണ്ട്..😤

 

 

നീരജ് : അതിനെ നിനക്ക് പെണ്ണില്ലല്ലോ..👀

 

 

 

കിച്ചു : ഉണ്ടാവുന്ന കാലത്തെ കാര്യമാ പറഞ്ഞേ..😌🤗

 

 

 

നീരജ് : 😅 എന്താടാ നിനക്ക്..!

 

 

 

കിച്ചു : അണ്ണാ…സിംഗിൾ ആയ ഞാൻ ഇവിടെ ജീവനോടെ അണ്ണൻ്റെ മുൻപിൽ സംസാരിച്ച് ഇരിക്കുമ്പോ അണ്ണൻ വീട്ടിൽ പോയി ചേച്ചിയോട് ചാറ്റ് ചെയ്യണ കാര്യം പറയണ..!😤

 

 

 

നീരജ് : അതിനിപ്പോ എന്താ..നിനക്ക് അറിയാവുന്നതല്ലേ എല്ലാം..😐

 

 

കിച്ചു : ഇതൊന്നും ഞങൾ സിംഗിൾസ് സമ്മതിച്ച് തരില്ല..ചത്താലും..!🙃

 

കിച്ചു നീരജിന് നോക്കി പറഞ്ഞു..!

 

നീരജ് : എന്നാ നിന്നെ ഞാൻ കൊന്നാലോ..🤗

 

നീരജ് ഒരു കൊല ചിരിയോടെ കിച്ചുവിന് നോക്കി..!

 

കിച്ചു : അണ്ണാ..😳

 

>>> 19:17

 

 

നീരജ് ബൈക്ക് കയറ്റിയ ശേഷം ഗേറ്റ് അടച്ചു..! ഗേറ്റ് പൂട്ടി തിരിഞ്ഞപ്പോ പോർച്ചിൽ കിടക്കുന്നു ഒരു ഥാറും വേറൊരു 2012 മോഡൽ ബ്ലാക്ക് ഫോർച്ചൂണറും..!

 

നീരജ് :ഇതേതാണീ ഞാനറിയാതെ രണ്ട് ഇറക്കുമതികൾ ..!

 

വണ്ടികൾ കണ്ട് നീരജ് സ്വയം പറഞ്ഞു..! അപ്പോഴാണ് ശോഭമ്മ വരുന്നു പറഞ്ഞ ബന്ധുക്കള് പിള്ളാരുടെ കാര്യം നീരജിൻ്റെ ബുദ്ധിമണ്ഡലത്തിൽ മിന്നി മറഞ്ഞത്..! എന്തായാലും ആ കുട്ടിയാന കൊള്ളാം , ഏത് മ്മ്ടെ ഫോർച്ചൂണറെ..! സ്വന്തമായി ഒരു കാലി ചായ വാങ്ങാനുള്ള കാശ് ഇപ്പൊ പോക്കറ്റിൽ തപ്പിയിൽ തടയില്ലെങ്കിലും എന്തോ ഞാനും ആ മിനി കുട്ടിയാനയുടെ ഒരു ഫാനാണ്..! എന്താ ഓൻ്റെ ഒരു കിടപ്പ്…അന്തസ്സ്..😌

 

 

നീരജ് കയ്യും കാലും കഴുകി നേരെ കോട്ടേഴ്സിലേക്ക് പോയി..! ചെയറിൻ്റെ കയ്യിൽ തൂക്കിയിട്ട തോർത്ത് കൊണ്ട് കയ്യും മുഖവും തുടച്ചു..! എന്നിട്ട് കിടക്കയിലേക്ക് ചത്തത് കണക്കെ ഒന്ന് മറിഞ്ഞ് വീണു..! എന്താ ഒരു ആശ്വാസം.., നീരജ് അവന് ചുറ്റും സമാധാനം കെട്ടിക്കിടക്കുന്നത് പോലെ തോന്നി..! കോട്ടേഴ്സ് പിന്നെ ഓടു മേഞ്ഞതായത് കൊണ്ട് പൊതുവേ ഉള്ള അത്ര ചൂട് അതിനകത്തില്ല എന്ന് വേണം പറയാൻ..!” ശ്… ശ്..” പെട്ടെന്നുള്ള നീട്ടിയുള്ള ശബ്ദത്തിൽ നീരജ് ചാടി പിടഞ്ഞ് എഴുന്നേറ്റു..! നോക്കിയപ്പോ ജനലിൻ്റെ പുറത്തായി അച്ചു നിക്കുന്നു..!

 

 

നീരജ് : നീയായിരുന്നോ…🤦‍♂

 

നീരജ് ശ്വാസം വലിച്ചെടുത്തുകൊണ്ട് പറഞ്ഞു..!

 

 

നീരജ് : എൻ്റെ നല്ല ജീവനങ് പോയി..!🙆🤧

 

 

തെല്ലൊരു ആശ്വാസത്തോടെ നീരജ് പറഞ്ഞു..! അല്ലെങ്കിലും നീരജിന് പറഞ്ഞിട്ടും കാര്യമില്ല സംസ്ഥാനത്ത് ചൂട് കനത്തതിന് ശേഷം കിടപ്പ് മുറിയിൽ നിന്ന് വരെ പാമ്പിന് പിടികൂടിയിട്ടുണ്ട്..! അതും മൂർഖനും ശങ്കുവരയനും 360° മൈരനേയും ..! കൊത്ത് കിട്ടിയ പിന്നെ എപ്പൊ ചുമരിൽ കേറും എന്ന് നോക്കിയാ മതി..! ഒരു പാമ്പ് വന്ന ഡിഫൻഡ് ചെയ്യാൻ ഒരു പൂച്ച സാർപോലുമില്ല

Leave a Reply

Your email address will not be published. Required fields are marked *