നീരജ് : മൈ …🤬
ഇടിയുടെ വേദനയിൽ നീരജിൻ്റെ വായിൽ നിന്നും ആദ്യം പുറത്തേക്ക് വന്നത് മൈര് എന്നായിരുന്നെങ്കിലും എന്തോ ഒരു ഉൾവിളിയിൽ അത് മൈ എന്ന് ഉറക്കെ പറഞ്ഞു പോയി..! നീരജ് മൈ എന്നാണെങ്കിൽ എതിരെ നിന്ന് കേട്ടത് ” എൻ്റെ അമ്മേ…” എന്ന ഉറക്കെയുള്ള ശബ്ദമായിരുന്നു..! നീരജ് മുഖമുയർത്തി നോക്കിയപ്പോ കത്തുന്ന കണ്ണുകളോടെ മുൻപിൽ ലീല നിക്കുന്നു..!
ലീല : നിനക്കെന്താടാ കണ്ണിലെ …! എവിടെ നോക്കിയാടാ നടക്കണേ..😡
വീട്ടുകാരുടെ ഉപദേശവും മറ്റും കേട്ട് കുരു പൊട്ടിയ ലീല അവിടെ തീർക്കേണ്ട കലി ഒന്നായി ആവാഹിച്ച് നീരജിൻ്റെ മുൻപിലേക്ക് വിതറി..!
നീരജ് : അതന്നെയാണ് എനിക്കും പറയാനുള്ളത്..! മോന്തയിൽ വലിയ രണ്ട് കണ്ണുണ്ടല്ലോ ..മത്തങ്ങ പോലെ…! നോക്കിയും കണ്ടും നടന്നൂടെ എൻ്റെ ജീവനെടുക്കാണ്ട്..😡
ഉറക്കം കഴിഞ്ഞ് വന്നതോണ്ടാണെന്ന് തോന്നുന്നു നീരജ് കട്ടക്ക് നല്ല ഫോമിലായിരുന്നു..!
ലീല : നിന്നെ ഉണ്ടല്ലോ..! നി നോക്കിക്കോടാ നിൻ്റെ മരണം എൻ്റെ കൈകൊണ്ടായിരിക്കും..😡
നീരജ് : പിന്നെ… കാലൻ കയറും തന്ന് നിന്നെ ആണല്ലോ പണി ഏൽപ്പിച്ചിരിക്കുന്നത്..! 😡
ലീല : ആണെങ്കിൽ നിനക്ക് വല്ല നഷ്ടം ഉണ്ട..🤬
നീരജ് : പോയി തരത്തിൽ പോയി കളിക്ക്..! ഇന്നലെ തൊട്ട് തുടങ്ങിയതാണ് നീയെന്നെ എന്നെ ചൊറിയാൻ..എപ്പോഴും ആ ചൊറിച്ചിലും കൊണ്ട് ഇരിക്കേണ്ട ആവശ്യമെനിക്കില്ല..😏
അപ്പോഴാണ് നീരജ് ഹാളിലിരുന്നു ശോഭമ്മയും കൂടെയുള്ളവരും തങ്ങളെ നോക്കുന്നത് ശ്രദ്ധിച്ചത്..!പിന്നെ ലീലയുടെ വള്ളി പ്രശ്നത്തിൽ തലയിട്ട് ഓറ കളയണ്ട കരുതി നീരജ് നേരെ ഹാളിലേക്ക് നടന്നു..!
ശോഭമ്മ : എന്താടാ..👀
നീരജ് ഒന്നുമില്ലെന്ന് രീതിയിൽ ചുമൽ കൂച്ചി..!
ഗീത : ഞങൾ കണ്ടു..?
നീരജ് : ഞാനല്ല , വെറുതെ ഇങ്ങോട്ട് വന്നിടിച്ചിട്ട്..ഒരു പ്രശ്നം ഉണ്ടാക്കാൻ നോക്കുവാണ്..😐
നീരജ് തൻ്റെ ഭാഗത്ത് തെറ്റില്ല ലീലയാണ് ഇങ്ങോട്ട് വന്ന് ഇടിച്ചതെന്ന മട്ടിൽ പറഞ്ഞു..!
നീരജ് : ശോഭമ്മേ , പിന്നെ ഞാൻ ഒന്ന് ടൗണിലേക്ക് പോയാലോ വച്ചിട്ടാണ്..! അപ്പൊ ഇന്നോവൻ്റെ ഫ്രെണ്ടിലെ ആ തട്ടൽ ഒന്ന് ശരിയാക്ക കരുതി..!
ശോഭമ്മ : അതെയാ…! എന്ന പിന്നെ നി അങ്ങനെ ചെയ്തോ..! അല്ല നീ ഇന്നലെ തൊട്ട് ഒന്നും കഴിച്ചില്ലല്ലോ..കഴിച്ചിട്ട് പോയ മതി..!
നീരജ് : ഞാൻ അവിടെ വച്ച ഫ്രൂട്ട്സ് കഴിച്ചു..! 😊
ശോഭമ്മ : അതെയോ.. പിന്നെ ഒരുപാട് വൈകാൻ നിക്കണ്ടാ…!🤗
നീരജ് : ആ ഓകെ..😄
നീരജ് കാറും കൊണ്ട് വീടിന് പുറത്തേക്ക് പോയി..!
ഗീത : ആളൊരു ഇത്തിരി വില്ലനാണെന്ന് തോന്നുന്നു..😅
ശോഭ : അയ്യേ…അത്ര വലിയ പ്രശ്നക്കാരൻ ഒന്നുമല്ല..! ഈ കാണുന്ന ആളെയുള്ളൂ ചെറിയ പിള്ളേരെ പോലെയാണ്..! ഇടയ്ക്ക് അച്ചു ഇല്ലേ ബിന്ദുൻ്റെ മോള് , അവളുമായിട്ട് അടി ഉണ്ടാക്കും ഇതൊക്കെ തന്നെയാണ് പ്രധാന പണി..!😅
ശിവദാസൻ : ഇവനാണോ അന്ന് മോളുമായിട്ട് പ്രശ്നം ഉണ്ടാക്കിയത്..😤..!
ശോഭ : അത് കഴിഞ്ഞില്ലേ ഏട്ടാ..! അവൻ വേണമെന്ന് വെച്ച് തല്ലിയതല്ലല്ലോ.. 😐
ലീല : എന്തിനും ഏതിനും ഈ സപ്പോർട്ട് കിട്ടുന്നത് കൊണ്ടാണ് അവനിവിടെ കിടന്ന് ഷോ കാണിക്കുന്നത്..!😏
നീരജ് പോയതും ലീല പിന്നെയും വന്നു..! അല്ലെങ്കിലും നമ്മുടെ ശത്രുവിൻ്റെ കുറ്റം കണ്ടത്തലാണല്ലോ നമ്മുടെ പണി..!
ഗീത : നീയെന്തിനാ ലീലെ അവനുമായിട്ട് വെറുതെ ഇങ്ങനെ വഴക്കുണ്ടാക്കാൻ നിക്കണത്..😤
ലീല : കണ്ട…ഇതാണ് ഞാൻ പറഞ്ഞത്..! വന്നു കേറിയില്ല അപ്പോഴേക്കും അവൻ്റെ വക്കാലത്ത് മമ്മി ഏറ്റെടുത്തു..! 😼
