നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 3അടിപൊളി 

 

 

 

( പിറ്റെ ദിവസം )

 

 

എന്നത്തേയും പോലെ നീരജ് അന്നും സൊസൈറ്റിക്ക് പാല് വാങ്ങാൻ പോയി..! പതിവ് പോലെ കൃഷ്ണയെയും കണ്ട് കുറച്ചധികം നേരം സംസാരിക്കേം ചെയ്തു..! കൃഷ്ണയോട് പറയണ്ട കരുതിയതാണെങ്കിലും സംസാരത്തിനിടയ്ക്ക് നീരജ് അറിയാതെ ഇന്നലെ പാമ്പിന് മുന്നിൽ ചാടിയ കാര്യം പറഞ്ഞു . ഒരു തമാശ രീതിയിൽ നീരജ് ആ കാര്യം പറഞ്ഞപ്പോ അതൊരു തമാശയായി മാത്രം എടുക്കാൻ കൃഷ്ണയ്ക്ക് കഴിഞ്ഞില്ല..! അതോണ്ട് തന്നെ രാവിലെ തന്നെ കൃഷ്ണയുടെ വായിലിരുന്ന ഗായത്രി മന്ത്രം മുഴുവൻ നീരജ് കേൾക്കേണ്ടി വന്നു..! പാല് വാങ്ങി തിരികെ പോരാൻ നേരത്തും കൃഷ്ണ നീരജിന് വലിയ മുഖമൊന്നും കൊടുത്തില്ല..! അല്ലെങ്കിലും നീരജിന് പോലുള്ള ആണുങ്ങൾക്ക് ഇത്തരം സാഹസിക പ്രവർത്തികൾ പൗരശത്വം കാണിക്കുന്ന ഒന്നാണെങ്കിൽ കൃഷ്ണയെ പോലുള്ള പെൺകുട്ടികൾക്ക് അതരവരുടെ ജീവിതത്തിൻ്റെ താളം തെറ്റിക്കാൻ പോന്ന ഒന്നായിരുന്നു..!

 

 

 

>>> 11:12

 

പഴയത് പോലെ കല്ലു പിന്നെയും പുറത്തിറങ്ങി..! നീരജ് ഗാർഡനിലെ വളർന്ന പുല്ല് കട്ട് ചെയ്യുമ്പോ അതും നോക്കി ഗാർഡനിലെ ബെഞ്ചിൽ ഇരിക്കുവായിരുന്നു കല്ലു..!

 

 

 

മുത്തശ്ശി : നി പാമ്പിന് മുന്നിൽ ചാടിയെന്ന് ശോഭ പറഞ്ഞു..! വേണ്ടാത്ത കാര്യങ്ങളൊന്നും ചെയ്യരുത് ടോ…

 

 

കല്ലുവിൻ്റെ സംസാരത്തിൽ നീരജിനോടുള്ള ആശങ്ക നിറഞ്ഞ് നിന്നു..!

 

 

 

നീരജ് : ഏയ്…പാമ്പിന് മുന്നിലേക്കല്ല.., സൈഡിലേക്കാ..! ബാക്കി ഒന്നും ശോഭമ്മ പറഞ്ഞില്ലേ..😌

 

 

 

ആ സംഭവത്തിൻ്റെ നെഗറ്റീവ് മാത്രേ കല്ലു അറിഞ്ഞുള്ളൂ, പോസിറ്റീവ് ഒന്നും അറിഞ്ഞില്ലേ എന്ന രീതിയിൽ നീരജ് ചോദിച്ചു..!

 

 

 

മുത്തശ്ശി : എല്ലാം പറഞ്ഞു..! എന്നാലും വേണ്ടിയിരുന്നില്ല..🙂

 

 

നീരജ് : കല്ലുൻ്റെ പേരകുട്ടിയെ രക്ഷിക്കാനല്ല ഞാനെടുത്തു ചാടിയെ…😳

 

 

 

മുത്തശ്ശി : ആരെയാണേലും വേണ്ടിയിരുന്നില്ല..! സർപ്പ കോപം ഉണ്ടാവും.., സർപ്പ ദോഷം വരുത്തി വക്കല്ലേ…😐

 

 

 

നീരജ് : ഉവ്വോ…😅 ( ചേരക്ക് എന്ത് കോപം..👀 )

 

 

കല്ലുവിൻ്റെ സംസാര രീതിയിൽ തന്നെ നീരജും തിരിച്ച് ചോദിച്ചു..!

 

 

 

( ഇതേ സമയം )

 

 

ഗീത : പറ്റുവാണേൽ നീയൊന്ന് അമ്പലത്തിലേക്കൊക്കെ ഒന്ന് പൊക്കൊ..! സർപ്പ ദോഷം കൂടി വരുത്തി വയ്ക്കണ്ട…🙂

 

 

ഗീത ബെഡ് ഷീറ്റ് മടക്കിക്കൊണ്ട് ഫോൺ നോക്കിയിരുന്ന ലീലയോട് പറഞ്ഞു..!

 

 

ഗീത : വേണേ ഞാനും വരാ..! കൊറെ ആയില്ലേ അമ്പലത്തിലേക്കൊക്കെ പോയിട്ട് നി..! 🙂

 

 

ഗീതയുടെ സംസാരത്തിനെ ഒരു ഗ്യാപ്പ് വന്നത് ശോഭയുടെ വരവോട് കൂടിയാണ്..!

 

 

ശോഭ : എന്താണ് അമ്മയും മോളും കാര്യയിട്ട് വർത്താനത്തിൽ ആണെന്ന് തോന്നുന്നു..😄

 

 

ബെഡിലേക്ക് ഇരുന്ന് കൊണ്ട് ശോഭ പറഞ്ഞു..!

 

 

ഗീത : ഹേ… ഒന്നൂല..! ഇവളോടൊന്ന് അമ്പലത്തിൽ പോണ കാര്യം പറയായിരുന്നു..! ഇന്നലെ ആ പാമ്പിൻ്റെ കാര്യം ആയപ്പോ എനിക്കെന്തോ ഒരു പേടി പോലെ..🙂

 

 

 

ശോഭ : ഇവിടെ അടുത്തൊരു ശിവ ക്ഷേത്രം ഉണ്ട്..! വിളിച്ചാ വിളിപ്പുറത്തെത്തണ മൂർത്തിയ..! ചേച്ചിക്ക് വേണേ നമുക്കവിടം വരെയൊന്ന് പോവ..! എന്തേലും ദോഷം വല്ലതും ഉണ്ടേൽ വഴിപാടും ചെയ്യാ..😊

 

 

ലീല : ഇത്ര നേരം മമ്മി മാത്രേ ഉണ്ടായിരുന്നുള്ളൂ..! ഇപ്പൊ ആൻ്റിക്കൂടെ വന്നപ്പോ ആ കോളവും ഫില്ലായി.😤..! എനിക്കറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാണ് , നിങ്ങൾക്കാർക്കും വയ്യേ..😏..!

 

 

ഗീതയുടെയും ശോഭയുടെയും വർത്താനം കേട്ട് ലീല പറഞ്ഞു..!

 

 

 

ശോഭ : അങ്ങനല്ല മോളെ..🙂

 

 

ലീല : എങ്ങനെ അല്ലാന്ന്..! എൻ്റെ പൊന്ന് ആൻ്റി നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കണേ..! ദൈവവും അമ്പലവും വിശ്വാസവും ഒന്നും വേണ്ടാ എന്ന് ഞാൻ പറയണില്ല..! പക്ഷേ ഒരു പാമ്പിന് കണ്ടതിൻ്റെ പേരിൽ ഇത്ര മാത്രം തല പുകഞ്ഞ് ചിന്തിക്കാൻ എന്തിരിക്കുന്നു..!😮‍💨

Leave a Reply

Your email address will not be published. Required fields are marked *