നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

 

ബിന്ദു ചേച്ചി നീരജിനോട് ഉള്ള കാര്യം പറഞ്ഞു..! പണ്ട് ഈ നാട് വാഴികൾക്ക് വേണ്ടി തല്ലാനും കൊല്ലാനുമായി നടന്ന കുറച്ച് ആൾക്കാരുണ്ടായിരുന്നു അവരെ ചാവേറുകൾ എന്ന് പറയും..! നാടുവാഴിക്ക് വേണ്ടി കൊല്ലാനും തല്ലാനും നടന്നിട്ട് അവസാനം ഈ ചാവേ റുകൾ ഓരോന്നായി പടമാകും…! നാടുവാഴികളെ ചരിത്ര പുസ്തകത്തിലും മറ്റും രേഖപ്പെടുത്തുമ്പോൾ ചാവേറുകളെ ചാവാൻ വേണ്ടി നിയോഗിച്ച കൂലി പടകളായി കണ്ട് ഒതുക്കി കളയുന്നു..! അതിപ്പോ എന്തിനാ ഇവിടെ പറയണേ ചോദിച്ചാ , ആ പാമ്പ് എങ്ങാനും കൊത്തി ഡെഡ് ആയ നീരജ് ചാവും വെറും പണിക്കാരൻ എന്ന ലേബലിൽ പക്ഷേ മറ്റവളുടെ കാര്യം അങ്ങനെ അല്ല…! ബിന്ദു ചേച്ചി നീരജിന് നോക്കി മുറുമുറുത്തു..!

 

 

നീരജ് : എൻ്റെ പൊന്ന് ചേച്ചി ആ പാമ്പ് കടിക്കത്തില്ലാ..! അഥവാ കടിച്ചാലും ഒറ്റ പ്രശ്നവും ഇല്ല…😅😌

 

 

നീരജ് കൂളായി ബിന്ദു ചേച്ചിയോട് പറഞ്ഞു..!

 

 

ബിന്ദു : കടിച്ചാ ഒന്നും പറ്റില്ലാന്ന് പാമ്പ് വന്ന് പറഞ്ഞോ നിന്നോട്..?😏

 

 

നീരജ് : എൻ്റെ പൊന്ന് ചേച്ചി..! അത് ചേര സാർ ആയിരുന്നു…😅

 

 

ബിന്ദു : ആര്..😼

 

 

നീരജ് പറഞ്ഞത് മനസ്സിലാവാതെ ബിന്ദു ചേച്ചി നീരജിന് നോക്കി..!

 

 

നീരജ് : ചേച്ചി എവിടേലും കണ്ടിട്ടുണ്ടോ അല്ലേ പോട്ടെ ചേച്ചി എവിടേലും കേട്ടിട്ടുണ്ടോ ചേര കൊത്തി ആള് ചാത്തെന്ന്..! 😅

 

 

ബിന്ദു : 👀

 

 

നീരജ് : ഇല്ല…, കാരണം എന്താ ..! ഇന്നേ വരെ ചേര ആരെയും കടിച്ചിട്ടുമില്ല , അതിനൊട്ടും വിഷവുമില്ല..! പിന്നെ ആൾക്കാരെ പേടിപ്പിക്കാൻ പാകത്തിന് ഒരു വലിപ്പം ഉണ്ടാവും അത്രേയുള്ളൂ..! വെറുതെ വരും അടി വാങ്ങും ചത്തിട്ടിലെ എങ്ങോട്ടെങ്കിലും പോവും ..! ഇതാണ് ഞങ്ങടെ ചേര സാർ..😎

 

 

ബിന്ദു ചേച്ചിയെ കൺവിൻസ് ചെയ്യാനായി നീരജ് പറഞ്ഞു..! അല്ലേലും നീരജ് പറഞ്ഞത് ശെരിയാണ്..! എവിടേലും ആരേലും കേട്ടിട്ടുണ്ടോ ചേര കടിച്ച് ആള് പടമായെന്ന്..! അതിനുത്തരം ഒന്നേയുള്ളൂ ഇല്ല , പോരാത്തതിന് ചേരക്ക് വിഷവുമില്ല..! ഒറ്റ നോട്ടത്തിൽ കണ്ട ഒരു ഭീകരനാണെന്ന് തോന്നുമെങ്കിലും പാവം ചേര സാർക്ക് വിഷമില്ലാ..! എവിടെന്നേലും വന്ന് അടി വാങ്ങും അത് പോലെ പോവും..! ഇല്ലേ കിണറിൻ്റെയോ മറ്റോ വലയിൽ കിടന്ന് സ്വയം ഡിപ്രഷൻ അടിച്ച് പടമാവും..! ലോകത്ത് സാർ പദവി ലഭിച്ച ചുരക്കും ചില വ്യക്തിത്വങ്ങളെ ഉള്ളൂ , അതിലൊന്നാണ് ചേര സാറും..! മൊത്തത്തിൽ പറഞ്ഞ ചേര സാർ ഒരു മാന്യൻ ആണ്.. ( Ft. Chera sir)..!

 

 

ബിന്ദു : അപ്പോ നിനക്കറിയായിരുന്നൊ അത് ചേരയായിരുന്നെന്ന്..?👀

 

 

നീരജ് : എവിടെ…! ചാടി കഴിഞ്ഞ് നോക്കിയപ്പോഴാണ് അത് ചേര ആണെന്ന് തന്നെ അറിഞ്ഞത്..! ഇത് മുൻകൂട്ടി അറിഞ്ഞതാണേൽ രക്ഷിക്കാൻ എന്ന പേരിൽ ആ പിശാചിനെ ശരിക്കും ഉന്തി ഇട്ടേനെ…😏

 

 

 

ബിന്ദു : നിന്നെ കൊണ്ടേ ഇങ്ങനെ ഒക്കെ പറ്റുള്ളൂ ടാ..! ഒരേ സമയം രക്ഷിക്കാനും അതേ പോലെ നോവിക്കാനും..😅

 

 

ബിന്ദു ചേച്ചി ചിരിച്ചു കൊണ്ട് നീരജിനോട് പറഞ്ഞു..!

 

 

നീരജ് : എൻ്റെ പൊന്ന് ചേച്ചി മനസിൽ പോലും ആ ശവത്തിന് …

 

 

 

ബിന്ദു : മെല്ലെ പറ…😤

 

 

നീരജിൻ്റെ സംസാരം വേറെ ആരേലും കേട്ടാലുള്ള പുകിലറിയാവുന്നത് കൊണ്ട് ശബ്ദം കുറയ്ക്കാൻ ബിന്ദു ചേച്ചി പറഞ്ഞു..!

 

 

 

നീരജ് : ആ ശവത്തിന് രക്ഷിക്കണം എന്ന ചിന്തയില്ലായിരുന്നെനിക്ക്..! പിന്നെന്തിനാ എടുത്ത് ചാടിയെ ചോദിക്ക്..😼

 

 

ബിന്ദു ചേച്ചി പറഞ്ഞത് കൊണ്ട് മാത്രം നീരജ് കുറച്ച് ശബ്ദം കുറച്ചു..!

 

 

ബിന്ദു : എന്താ..👀😅

 

 

നീരജ് : വെറും മനുഷ്യത്വം..! എൻ്റെ അമ്മായിയുടെ മോളോ , എൻ്റെ മുറ പെണ്ണോ ഒന്നുമല്ലല്ലോ..! റോഡിൽ കൂടെ പോകുന്ന ഒരാൾക്കാണെങ്കിലും ഇത് സംഭവിക്കുന്നത് എങ്കിൽ നീരജ് അതേ ചെയ്യൂ..! എന്താ…വെറും മനുഷ്യത്വം..🤗

Leave a Reply

Your email address will not be published. Required fields are marked *