നീരജ് ഹാളിൽ നിന്നും പുറത്തേക്ക് നടന്നു..! പോകുന്ന വഴിക്ക് ജിത്തുവിൻ്റെ നേർക്ക് കൈ നീട്ടി ഒന്ന് പൊട്ടിച്ചു..! പണ്ട് തൊട്ടേ കാരണവന്മാർ പറയുന്നതാണ് അർഹിക്കാത്തത് നേടരുതെന്ന്..! അല്ലേലും നമുക്കെന്തിനാ വല്ലവൻ്റെയും അടി നമുക്കാണോ അടിക്ക് പഞ്ഞം…😏
നീരജ് ഒരു ആവറേജ് സ്പീഡിൽ കോട്ടേഴ്‌സിലേക്ക് നടന്നു..! റൂം തുറന്ന് നീരജ് അവൻ്റെ ഡ്രസ്സ് എല്ലാം മടക്കാൻ തുടങ്ങി..! മടക്കിയ ഡ്രസ്സലാം എടുത്ത് ട്രാവൽ ബാഗിലേക്ക് കുത്തി നിറച്ചു..! അതിൻ്റെ ഇടയിൽ നീരജ് ഫോൺ എടുത്ത് ആൻ്റപ്പനെ വിളിച്ചു..!
ആൻ്റപ്പൻ : എന്തടാ..👀
ഫോൺ എടുത്തതും ആൻ്റപ്പൻ നീരജിനോട് ചോദിച്ചു..!
നീരജ് : ഡാ…ഞാൻ നാളെ അങ്ങോട്ട് വരിണ്ട്..ബസ് സ്റ്റാൻഡിലേക്ക് എന്നെ പിക് ചെയ്യാൻ വാ..
ഫോൺ ചെവിക്കും തോളിനും ഇടയിൽ വച്ച് തല ചരിച്ച് സംസാരിച്ചുകൊണ്ട് നീരജ് ഡ്രസ്സ് മടക്കി..!
ആൻ്റപ്പൻ : നിനക്ക് നിൻ്റെ ബൈക്കിനെ വന്നൂടെ മൈരെ..! അതെന്തിനാ പൂജിക്കാൻ വച്ചതാണൊ😤
നീരജ് : എനിക്കത്ര ദൂരം ബൈക്ക് ഓടിക്കാൻ ഒരു മൂഡില്ല..! ബൈക്ക് ഞാൻ പാർസൽ ആയി അയച്ചോളം..
ആൻ്റപ്പൻ : പാർസൽ ആയി അയക്കാനാ..👀..! അപ്പൊ എന്താണ് ഇങ്ങോട്ട് പോരുവാണൊ😳
നീരജ് : ഹാ…
ആൻ്റപ്പൻ : എന്താണ് ബ്രേക്ക് അപ്പ് ആയ👀
നീരജ് : കരിനാക്ക് വളച്ച് പറയാതെ മൈരാ..😤
ആൻ്റപ്പൻ : പിന്നെ എന്ത് മല മറിക്കാനാണ് ഇങ്ങോട്ട് എഴുന്നള്ളണത്…👀
നീരജ് : ഇവിടെ ഇനി നിക്കാൻ പറ്റുമെന്ന് തോന്നണില്ല …കുറച്ച് പ്രശ്നങ്ങൾ…ഉണ്ട്..😐
ആൻ്റപ്പൻ : അത് പിന്നെ നി പറയാതെ തന്നെ എനിക്കറിയാ..! നി ഇവിടെന്ന് പോയപ്പോ തന്നെ വള്ളികൾ കുറഞ്ഞതാണ്…! ഇനി പഴയത് പോലെ വള്ളികളൊക്കെ തിരികെ തേടി പിടിച്ച് വരുമല്ലോ എന്നോർക്കുമ്പോഴാ..😌
നീരജ് : ഞാൻ വള്ളിയാണേ…നി പടു വള്ളിയാണ്…ശവം..🥵..!
ആൻ്റപ്പൻ : അപ്പൊ നാളെ രാവിലെ ഇവിടെ എത്തില്ലേ..😅
നീരജ് : ഹാ…എത്തും..!
ആൻ്റപ്പൻ : എന്നാ പിന്നെ ഒരു ഫുൾ വാങ്ങട്ടാ..😌👀
നീരജ് : ഞാനടി നിറുത്തി..😤
ആൻ്റപ്പൻ : മതി പുണ്ടെ നല്ല പിള്ള കളിച്ചത്..! ഏത് നേരവും കവട്ട അടിച്ച നടന്ന നി ഒരു പെണ്ണ് വന്നപ്പോ സ്വന്തം ബ്രാൻഡിനെ മറന്നവനാണ്..! എന്നാലും ഒരു മനുഷ്യത്വം കൊണ്ട് ചോദിച്ചതാണ്..😏
അപ്പോഴാണ് ശോഭമ്മയും ബിന്ദു ചേച്ചിയും കോട്ടേഴ്‌സിലേക്ക് വന്നത്..! നീരജ് ആൻ്റപ്പനോട് പിന്നെ വിളിക്കാ പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു..!
ശോഭമ്മ : എന്താണ് അടുക്കി പെറുക്കി വെക്കുവാണല്ലോ..👀
നീരജ് : ഹാ…ചെറുതായിട്ട്..!
ബിന്ദു : അവൻ്റെ മോന്ത നോക്കിയേ ചേച്ചി..! അടിയും ഉണ്ടാക്കി വന്നേക്കണു..😡
ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ തല്ലി..!
ബിന്ദു : ഇങ്ങ് കൊണ്ടാ…ഞാൻ മടക്കി തരാ..!😤
ബിന്ദു ചേച്ചി നീരജിൻ്റെ കയ്യിൽ നിന്നും തുണി വാങ്ങി..! ശോഭമ്മ ബെഡിലേക്ക് കയറി ഇരുന്നു..!
ശോഭമ്മ : മൊത്തം അലങ്കോലമാക്കി ഇട്ടിരിക്കുവാണല്ലോ..! ഇവനെ കൊണ്ട് തന്നെ ഇതൊക്കെ അടിച്ച് വാരിപ്പിക്കണം , കേട്ടോ ബിന്ദു..😏
ബിന്ദു : ചെയ്യിപ്പിക്കാ ചേച്ചി..!😅😼
നീരജ് ഒന്നും മിണ്ടാതെ നിന്നും
ശോഭമ്മ : അവൻ്റെ നിൽപ്പ് കണ്ട , രണ്ടടി കൂടുതൽ കൊടുക്കണം..😤..! എന്തേലും പറഞ്ഞ അപ്പോ എടുത്തോളും പെട്ടിയും കിടക്കയും😡
ശോഭമ്മ നീരജിന് നോക്കി ചൊടിച്ചു..
നീരജ് : ശോഭമ്മേ.., ഞാന്..🙂
ശോഭമ്മ : നീയൊന്നും പറയണ്ട…! നിന്നോട് ഞാൻ പറഞ്ഞോ ഇവിടെന്ന് പോവാൻ..!
