നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

 

ഗീത : അത് പിന്നെ നീയെന്തേലും എടാ കൂടങ്ങൾ ഒപ്പിക്കുന്നത് കൊണ്ടല്ലേ..😅

 

 

 

നീരജ് : അപ്പോ അവൻ കാണിക്കുന്നതോ..! ആദ്യമേ ഞാനൊരു കാര്യം പറയട്ടെ , ഇവനെ പോലുള്ളവൻ്റെ ഷോ കാണണ്ട ആവശ്യം എനിക്കില്ല..! പണിക്ക് വന്ന വായ മൂടിയിട്ട് പണിയും ചെയ്ത് കൂലിയും വാങ്ങി മിണ്ടാതെ പോണം..! അല്ലാതെ കണ്ടവിടെ കയറി അഭിപ്രായം പറയണ്ട ആവശ്യം ഇല്ല..! എന്താ പപ്പ ഞാൻ പറഞ്ഞത് പോയിൻ്റ് അല്ലെ…😌😅

 

 

ശിവദാസൻ : പിന്നെ , എൻ്റെ മോള് പറഞ്ഞ അതിന് വേറെ അപ്പീലുണ്ടോ..?😅

 

 

ഗീത : അച്ചന് പറ്റിയ മോൾ തന്നെ..🙌

 

 

.

.

.

.

 

കിച്ചു പാടത്തിൻ്റെ അവിടുത്തെ പോസ്റ്റിൽ ഇരിക്കുമ്പോഴാണ് നീരജ് ഇന്നോവയുമായി വന്നത്..! ഇന്നോവ കണ്ട് കിച്ചു സൂക്ഷിച്ച് നോക്കി..!

 

 

നീരജ് : സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണി ഇത് ഞാൻ തന്നെയാ..😅

 

 

സൈഡ് ഗ്ലാസ് താഴ്ത്തിക്കൊണ്ട് നീരജ് പറഞ്ഞു..!

 

 

കിച്ചു : ഇതെന്താണ്ണാ കാറില്..?😃

 

 

നീരജ് : നി കേറ് ആദ്യം..ടൗണിൽ പോണ്ടെ..!

 

 

കിച്ചു കാറിൽ കയറി ഡോറടച്ചു..,നീരജ് ഇന്നോവ മുന്നോട്ടെടുത്തു..!

 

 

നീരജ് : വണ്ടി ഒന്ന് ചെറുതായി തട്ടി അപ്പൊ അതൊന്ന് ശെരിയാക്കാ പറഞ്ഞിട്ട് ഇറങ്ങിയതാണ്..!😅

 

 

ഈ സമയം കിച്ചു കാറിലെ സ്റ്റീരിയോയിൽ പാട്ട് വെക്കുന്ന തിരക്കിലായിരുന്നു..!

 

 

🎵”…ചുറ്റിലുമാരോ.. കാവലാ…

കെട്ടിവരിഞ്ഞു.. തീവലാ

അതു വെട്ടി മുറിച്ചു പുറത്തു കടക്കുക.. രാമാ..

ഇത്തിരി നേരം.. മാറുക..

പൊത്തിലൊളിച്ചേ.. കാക്കുക

എതിരാളി നടുങ്ങണപോലെ കുതിക്കട.. രാമാ..

 

ആരു ചെയ്ത പാപമിന്നു പേറിടുന്നു രാമാ

തീ പിടിച്ച പോലെയങ്ങ് പാഞ്ഞിടുന്ന ലീല..

കാട് കേറി നീ ഒളിച്ചു കാത്തിരിക്ക.. രാമാ..

സത്യമുള്ളതാണ് നിന്റെ.. അശ്വമേധ ലീല…

 

അപ്പപ്പപ്പ പണ്ടു രാമൻ.. ശ്രീരാമൻ പോയപോലെ

അപ്പപ്പപ്പ നാടുവിട്ടേ കാടേറും രാമലീല

നെഞ്ചിലെരിതീയേ.. എങ്കിലും നീയേ..

പുഞ്ചിരികളോടെ പോവതിങ്ങ് ദൂരേ…

പോവതിങ്ങ് ദൂരേ…

ചിന്തിയുറയുന്നേ.. വഞ്ചനത്തീയേ

അംഗമതിലൂടെ പോവതിങ്ങ് ദൂരേ….

 

 

ഇന്നോവയും പാട്ടും കേരളത്തിലെ റോഡും ഒരു ചെറിയ വേനൽ മഴ കൂടി ചാറിയപ്പോ ഡ്രൈവിംഗ് മോഡ് തന്നെ മാറി എന്ന് വേണം പറയാൻ..!

 

ഒരു അഞ്ച് അഞ്ചര ആയപ്പോ നീരജ് ഇന്നോവയുടെ പണിയെല്ലാം തീർത്ത് വണ്ടിയുടെ വാഷും കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തി..! വീട്ടിൽ ആളുള്ളത് കൊണ്ടും ഇന്നിനി പ്രേതകിച്ച് പണിയോ ആവശ്യമോ ഇല്ലാത്തത് കൊണ്ടും നീരജ് പാടത്തേക്ക് കളിക്കാൻ എന്ന പേരിൽ പോയി..! പിന്നെ നീരജ് കൂടണഞ്ഞത് സൂര്യൻ അസ്തമിച്ച് എത്രയോ മണിക്കൂറുകൾക്ക് ശേഷം..!

 

 

 

.

.

.

 

( പിറ്റേന്ന് രാവിലെ )

 

 

>>>11:30

 

 

നീരജ് : ഉപ്പ് തൊട്ട് കർപ്പൂരം വരെ പറഞ്ഞ സാധനം മുഴുവൻ വാങ്ങിയിട്ടുണ്ട്..! ഇനി എന്തേലും മിസ്സായിട്ടുണ്ടോ നോക്കിയേ..👀

 

 

ഫ്രിഡ്ജിൽ ഇരുന്ന കാരറ്റ് കഴിച്ചു കൊണ്ട് നീരജ് ബിന്ദു ചേച്ചിയോട് പറഞ്ഞു..!

 

 

നീരജ് : എന്താണ്…കട മൊത്തം വാങ്ങിയിട്ടുണ്ടല്ലോ..! വാട്ട് ഹാപ്പൻഡ് എനി ഗുഡ് ന്യൂസ്..👀

 

 

 

ശോഭ : പിന്നെ …ഗുഡ് ന്യൂസ് മാത്രേ ഇപ്പൊ ഇവിടെയുള്ളൂ..! അല്ല നി ഗാർഡനിലെ പണിയൊക്കെ തീർത്താ

 

 

 

നീരജിൻ്റെ വരവ് പണി എല്ലാം തീർത്തിട്ടാണെന്ന് വിചാരിച്ചിട്ട് ശോഭമ്മ ചോദിച്ചു..!

 

 

നീരജ് : ഞാനെന്താ റോബോട്ടാ..! ഒരു ചെറിയ ബ്രേക്ക് എടുത്തതാണ്..! എന്നിട്ട് ആ ബ്രേക്കിൽ തന്നെ എന്നെ കൊണ്ട് വേറെ പങ്കെടുപ്പിച്ചു..! അപ്പൊ ഇനി കുറച്ച് കൂടി നേരം ബ്രേക്ക് ഉണ്ട്…! അല്ല എന്താണ് കാര്യായിട്ട് കുക്കിംഗിൽ ആണല്ലോ..👀

 

 

നീരജ് അവൻ്റെ മനസ്സിൽ തോന്നിയ സംശയം അവരോട് പറഞ്ഞു..!.

 

 

ശോഭമ്മ : വൈകീട്ട് പിള്ളാര് വരിണ്ട്..! അപ്പൊ സ്പെഷ്യൽ ഉണ്ടാക്കാ കരുതി..🤗

Leave a Reply

Your email address will not be published. Required fields are marked *