നീരജ് : അതില്ല…😐
ശോഭമ്മ : പിന്നെ…?👀
നീരജ് : ഞാനിവിടെ നിന്ന അവര് വെറുതെ വന്ന് ചൊറിയും…എപ്പോഴും കേട്ട് നിന്നെന്ന് വരില്ല മനുഷ്യനല്ലേ പ്രതികരിച്ചെന്ന് വരും..! അപ്പോഴും ഇതിൻ്റെ ഇടയിൽ കിടന്ന് പ്രയാസപ്പെടേണ്ടി വരുന്നത് ശോഭമ്മയായിരിക്കും…😐
ശോഭമ്മ : ആഹാ…! എനിക്ക് പ്രയാസം ആവും കരുതിയിട്ടാണോ നീയീ അങ്കലാപ്പൊക്കെ ഉണ്ടാക്കിയത്..😤
ശോഭമ്മ നീരജിന് കലിപ്പിച്ചു നോക്കി..!
നീരജ് : അത് പറ്റി പോയി..😐🙂
നീരജ് ശോഭമ്മയേ നോക്കി പറഞ്ഞു..!
ശോഭമ്മ : സാരൂലാ..ഇനിയിങ്ങനെ ഉണ്ടാവാതെ നോക്കണം..😤
നീരജ് : ഉം..
അടുത്ത നിമിഷം ശോഭമ്മയുടെ മുഖം മാറി ..
നീരജ് : 🙂
ശോഭമ്മ : ഏതാടാ…ആ പെണ്ണ്..? 👀😡
ശോഭമ്മ നീരജിന് തന്നെ ഉറ്റു നോക്കി..!
ബിന്ദു : ആ…അത് ചോദിക്കാൻ മറന്നു…! 😅
നീരജ് : അന്നാ അമ്പലത്തിൽ വെച്ച് കണ്ടില്ലേ ആ കുട്ടി , മറ്റേ വീഡിയോയിൽ എൻ്റെപ്പം ഒള്ളത്…🙂
ശോഭമ്മ : അപ്പൊ നിനക്ക് അവളെ അറിയില്ല പറഞ്ഞതോ..?👀
നീരജ് : അറിയില്ലാന്ന് ഞാൻ പറഞ്ഞോ..😳
ബിന്ദു : നുണ പറഞ്ഞ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..😡
നീരജ് : ഞാൻ പറഞ്ഞെന്നാ തോന്നണേ ..! അല്ലെ😕
ശോഭമ്മ : അത് ഞങ്ങളോടാണോ ചോദിക്കണേ..😤
ബിന്ദു : എന്നാലും നീയിത് എങ്ങനെ ഒപ്പിച്ചു ഇതിൻ്റെ ഇടയില്…😅
ബിന്ദു ചേച്ചി നീരജിൻ്റെ തോളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു..!
നീരജ് : സൊസൈറ്റിയിൽ പാല് വാങ്ങാൻ പോയപ്പോ കണ്ടിഷ്ഠപെട്ടതാ …😌
എന്തോ നീരജിന് ഒരുത്തരം നാണവും അഭിമാനവും കലർന്ന നിമിഷമായിരുന്നു അത്..!
ശോഭമ്മ : അപ്പൊ സൊസൈറ്റിയിൽ പാല് വാങ്ങാൻ മാത്രം പോണതല്ല…👀
ഒരു സംശയത്തിൻ്റെ നിഴലോടെ ശോഭമ്മ നീരജിന് നോക്കി..
നീരജ് : അത് പിന്നെ ശോഭമ്മേ… ഞാന്…പറയണം കരുതിയതാണ്.🙂
ബിന്ദു : അങ്ങനെ പറ അപ്പൊ വെറുതെയല്ല..! പതിവില്ലാത്ത ആത്മാർത്ഥതയോടെ സൊസൈറ്റിയിൽ പോണതല്ലേ…! എന്നാലും നി ഇത്ര നാളും ഒരു ക്ലൂ പോലും തരാതെ , ആരോടും പറയാതെ കൊണ്ട് നടന്നില്ലേ..😅
നീരജ് : ഈ കാര്യം കല്ലുന് അറിയാ…🫣
ശോഭമ്മ : എഹ്…അമ്മയ്ക്കറിയോ..😯
നീരജിൻ്റെ പ്രേമത്തിൻ്റെ പിന്നിലെ ശക്തമായ ആ കരങ്ങൾ കല്ലുവിൻ്റെതാണെന്ന് അറിഞ്ഞപ്പോ ശോഭമ്മ അന്തം വിട്ട പോലെ നോക്കി..!
നീരജ് : സത്യായിട്ടും..! ഇക്കാര്യത്തിൽ എൻ്റെ മെൻ്ററും മാർഗദർശിയും കല്ലുവാണ്..🤗
” എടാ…ദുഷ്ടാ ആ പാവത്തിനെ നൈസ് ആയി ഇട്ട് കൊടുത്തല്ലേ..😕 , നന്നായി വാ…”
നീരജിൻ്റെ മനസിൻ്റെ ഏതോ കോണിൽ നിന്നും ആരോ മന്ത്രിക്കും പോലെ തോന്നി..!
ശോഭമ്മയും ബിന്ദു ചേച്ചിയും പിന്നെയും തിരികെ പോയി..! വീട്ടിൽ നിന്നും എന്തോ തർക്കങ്ങളും ബഹളങ്ങളും കേൾക്കുന്നുണ്ടായിരുന്നു..! പക്ഷേ നീരജിന് ഒന്നുറപ്പിക്കാം ഇവിടെന്ന് പോവേണ്ടി വരില്ല..! ഒരുപാട് നേരത്തെ ശബ്ദ കോലാഹലങ്ങൾക്ക് ശേഷം എല്ലാം പഴയ പോലെ ആയത് പോലെ തോന്നി..! ഒരു തരം നിശബ്ദത എങ്ങും നിറഞ്ഞ് നിന്നു..!
>>>21:12
( ഊണ് മേശയിൽ )
അച്ചു : അമ്മാ… ഇവനെ അടിക്കിട്ടിയത് കൊണ്ടാണോ ചിക്കൻ വാങ്ങിച്ചേ…👀
അച്ചു ചിക്കൻ കടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..!
ബിന്ദു : 😅
നീരജ് : ആടി…തല്ല് കിട്ടിയതിൻ്റെയും പോലീസ് സ്റ്റേഷനിൽ കയറിയതിൻ്റെയും വകയിൽ എൻ്റെ ചെലവാണ്..😐
നീരജ് അച്ചുവിന് പുച്ഛിച്ച് കൊണ്ട് പറഞ്ഞു..!
