കിച്ചു : അണ്ണാ..അത് നിങ്ങടെ മൊതലാളിന് പോലെ ഇല്ലേ..👀
കിച്ചു പറഞ്ഞുകൊണ്ട് നീരജിന് നോക്കി..! അപ്പോഴാണ് കൃഷ്ണ അങ്ങോട്ടേക്ക് നോക്കുന്നത്..! നീരജിൻ്റെ മുഖഭാവം കണ്ടതും കൃഷ്ണ അവൻ്റെ കയ്യിൽ നിന്നും വിരലുകളെ വേർപെടുത്തി..!
ദേവി : അവര് കണ്ട എന്തേലും കുഴപ്പം ഉണ്ടോ..👀
കിച്ചു : മോനെ പോലെയാ അവർക്ക് ഇങ്ങേര്..അപ്പൊ ഒരു വീട്ടുകാരുടെ അവകാശം അവർ കാണിക്കുവായിരിക്കും..! എന്തായാലും ഓൾ ദി ബെസ്റ്റ് സിസ്റ്റേഴ്സ്..
നൈസ് ആയിട്ട് വന്ന വഴിക്കെന്നെ കിച്ചു തിരിച്ച് നടക്കാൻ തുടങ്ങി..!
നീരജ് : നീയിതെങ്ങോട്ട്…🙂
കിച്ചു : ഞാൻ കാണിക്ക ഇടാൻ മറന്നൂന്ന് തോന്നണു..! അണ്ണൻ വിട്ടോ ഞാൻ അത് ഇട്ടേച്ചും എങ്ങനേലും വരാ..✋
കിച്ചു മുങ്ങിയതാണെന്ന് മനസിലാക്കാൻ ഒരു അഞ്ചാം ക്ലാസ് കാരൻ്റെ പൊതുവിജ്ഞാനം മതിയായിരുന്നു..!
ദേവി : എന്നാ…പിന്നെ ഞങ്ങളും പൊക്കോട്ടെ..!
നീരജ് : ഉം..
പോകുന്ന പോക്കിൽ കൃഷ്ണ നീരജിനെയും ശോഭമ്മയേരെയും മാറി മാറി നോക്കി..! കൃഷ്ണയേര് പോയപ്പോ നീരജ് ശോഭമ്മയുടെ അടുത്തേക്ക് ചെന്നു..! ശോഭമ്മ ,ബിന്ദു,അച്ചു , ലീല, ശ്വേത ,സുജാത , ഗീത…എല്ലാരും ഉണ്ടല്ലോ…😕
നീരജ് : നിങ്ങളെന്താ…ഇവിടെ..! അമ്പലത്തിൽ വരുന്ന കാര്യം പറഞ്ഞില്ലല്ലോ..🙂
നീരജ് ഒരു വളിഞ്ഞ ചിരിയോടെ ശോഭമ്മയോട് പറഞ്ഞു..!
ശോഭമ്മ : പറയാതെ വന്നത് കൊണ്ടല്ലേ പലതും കാണേണ്ടി വന്നത്..😤
ശോഭമ്മ വേറെ എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു..!
നീരജ് : ശോഭമ്മ എന്തോ കുത്തി പറയുന്നത് പോലെ തോന്നണു..😐
അച്ചു : കുത്തിയില്ലല്ലോ…! കുത്താൻ പോണതല്ലേ ഉള്ളൂ..! അല്ലെ ചേച്ചി…😅
അച്ചു വായിൽ കൊള്ളാത്ത ഡയലോഗും പറഞ്ഞുകൊണ്ട് ലീലയെ നോക്കി..! ലീല ഭയങ്കര ഗൗരവത്തിൽ എന്നോണം മുഖം വച്ചിരിക്കുവയിരുന്നു..! അല്ലേലും അവളുടെ മുഖം എങ്ങനെയിരുന്ന എനിക്കെന്താ..! ഹാ…മുഖം പറഞ്ഞപ്പോഴാ..മിസ്റ്റർ ഭഗവാൻ ഇവള് കുളിച്ചിട്ടുണ്ടാവില്ല..! ഞാൻ ഇങ്ങോട്ട് പോരാൻ നേരം ഇവള് എഴുന്നേറ്റ് വന്നുള്ളൂ..! നിങ്ങള് ശരിക്കും വൃത്തി നോക്കുന്നുണ്ടേൽ ഇവള് കുളിച്ചിട്ടിലെങ്കിൽ ചെറുതായി അവളുടെ തല പൊട്ടി തെറുപ്പിച്ചേക്ക്..🤗
നീരജ് അമ്പലത്തിന് നേരെ നോക്കി ഒരു മൗന പ്രാർത്ഥന നടത്തി…! ശത്രു എന്നും ശത്രു ആടാ…😏..! അകലത്തെ ബന്ധുനേക്കാൾ അയലത്തെ ശത്രു നല്ലത് എന്നൊരു ചൊല്ലുണ്ട്..!
നീരജ് : (അതിന്..! )
നീരജ് ബിന്ദു ചേച്ചിയെ നോക്കി..! ചേച്ചിയുടെ മുഖത്തും സീരിയസ്നെസ് ഭാവം..
നീരജ് : നട അടയ്ക്കുന്നതിന് മുൻപേ പൊക്കോ ഇല്ലേ പ്രാർത്ഥിക്കാൻ പറ്റില്ല..🤗
നീരജ് ഒരു പൊട്ട ചിരി ചിരിച്ചോണ്ട് ബിന്ദു ചേച്ചിയോട് പറഞ്ഞു..! ചേച്ചിയുടെ മുഖം തൊട്ട് ഈ നിക്കണ കുരിപ്പ് അച്ചുവിൻ്റെ മുഖം വരെ എനിക്കുള്ള പണിയുടെ സൂചനകൾ നൽകി കൊണ്ടേ ഇരുന്നു..! ഒരു പക്ഷെ …ചിലപ്പോ ജനിച്ച ദിവസം തന്നെ മരിച്ച വ്യക്തികളുടെ കൂട്ടത്തിൽ ഞാനും ഇനി പങ്ക് ചേരുണ്ടി വരും..😕
>>>10:30
അമ്പലത്തിലൊക്കെ പോയിട്ട് നീരജ് തിരിച്ചെത്തിയപ്പോ ഏതാണ്ട് പത്തര കഴിഞ്ഞിരുന്നു..! നീരജ് ബൈക്ക് പതിവ് പോലെ കാർ പോർച്ചിലേക്ക് കയറ്റി നിറുത്തി..!
നീരജ് : ഇനി ശോഭമ്മയെയും ബിന്ദു ചേച്ചിയെയും എന്ത് പറഞ്ഞ് മനസ്സിലാക്കും , ഇങ്ങനെ ഫേസ് ചെയ്യും..🙂
നീരജ് സ്വയം മനസിൽ പറഞ്ഞു..!
നീരജ് : ഹാ… വരണടത്ത് വെച്ച് കാണാ..😐
നീരജ് അവനെ സ്വയം മോട്ടീവ് ആക്കിക്കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി..! എന്നിട്ട് നേരെ കോട്ടേഴ്സിലേക്ക് ചെന്ന് കോസ്റ്റ്യും മാറ്റി.., ഒരു ബനിയനും പണിയെടുക്കാനുള്ള ഒരു കംഫർട്ടിനെ ഷോർട്ടസും എടുത്തിട്ടു..! നീരജ് ഗാർഡനിലെ ചെടികളുടെ വളർന്ന കൊമ്പ് കട്ട് ചെയ്യാനുള്ള പദ്ധതിയിലേക്ക് തിരിഞ്ഞു..! അപ്പോഴാണ് അച്ചുവിൻ്റെ ഉറക്കെയുള്ള ശബ്ദം നീരജ് കേട്ടത്..!
