നീരജ് : ഹായ്…😊
നീരജ് ഇരുമ്പ് കമ്പികൾക്കപ്പുറം നിന്ന കൃഷ്ണയെ നോക്കി പറഞ്ഞു…!
ദേവി : ഹാ…. ആരിത് ബർത്ത് ഡേ ബോയൊ..! 😅
നീരജിന് കണ്ടപാടെ ദേവി ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു..!
നീരജ് : 😌
ദേവി : മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ഡാ..! 😊
നീരജ് : താങ്ക്യൂ..😌🤗
ദേവി : ഡ്രസ്സ് നന്നായിട്ടുണ്ടടാ..😊
നീരജിൻ്റെ ഔട്ട്‌ലുക്ക് കണ്ട് ദേവി ചേച്ചി പറഞ്ഞു..!
നീരജ് : പിറന്നാളൊക്കെയല്ലെ..ചേച്ചി😌
അങ്ങനെ ദേവി ചേച്ചിയോട് സംസാരിച്ചോണ്ട് നിൽക്കുമ്പോഴാണ് കൃഷ്ണ നീരജിന് അകത്തേക്ക് വരാൻ കണ്ണ് കൊണ്ട് കാണിച്ചത്..! അതിന് മറുപടിയായി നീരജ് ദേവി ചേച്ചി ഇരിക്കിണ്ട് എന്ന രീതിയിൽ ആക്ഷൻ കാണിച്ചു..!
ദേവി : വിളിക്കണ കേട്ടില്ലേ..പൊക്കോടാ..😌
തലതാഴ്ത്തി കൊണ്ട് ദേവി ചേച്ചി പറഞ്ഞു..! നീരജ് പുറകു വശത്തേക്ക് നടന്നു
നീരജ് : താങ്ക്യൂ ചേച്ചി…🤗
നീരജ് ദേവി ചേച്ചിയോട് താങ്ക്സും പറഞ്ഞ് സൊസൈറ്റിയുടെ പിന്നിലേക്ക് നടന്നു..! നീരജ് സൊസൈറ്റിയുടെ പിന്നിലെ വാതിൽ വഴി അകത്തേക്ക് കടന്നു..! കൃഷ്ണ ചിരിച്ച് കൊണ്ട് വന്ന് നീരജിന് മുറുക്കെ കെട്ടിപ്പിടിച്ചു..! എന്നിട്ട് മാറിനിന്നുകൊണ്ട് കൈ വിരലുകൾ മടക്കി നന്നായിട്ടുണ്ട് എന്ന രീതിയിൽ ആക്ഷൻ കാണിച്ചു..! നീരജ് ചിരിച്ചു കൊണ്ട് കൃഷ്ണയെ അവനിലേക്ക് അടുപ്പിച്ചു..! എന്നാ നീരജിൻ്റെ ആ നീക്കത്തിന് കൃഷ്ണ നൈസ് ആയി ചെക്ക് വച്ചു, കൃഷ്ണ ചിരിച്ചു കൊണ്ട് നീരജിൽ നിന്നും നീങ്ങി..!
നീരജ് : ഇന്ന് നിന്നെ കാണാൻ സുന്ദരിയായുട്ടുണ്ട്…🫶
കൃഷ്ണ : 😄
നീരജ് പറഞ്ഞത് കേട്ട് കൃഷ്ണ ചിരിച്ചു..!
നീരജ് : സത്യായിട്ടും..! ഇന്ന് നിന്നെ ഈ സാരിയിൽ കാണാൻ എന്ത് രസമാണെന്ന് അറിയൊ..! ശരിക്കും സുന്ദരിയായിട്ടുണ്ട്..😘🫶
കൃഷ്ണ : ☺️
നീരജ് പറഞ്ഞത് കേട്ട് കൃഷ്ണയുടെ മുഖം ചുവന്നു..!
നീരജ് : നാണം വന്നോ..😅
കൃഷ്ണ : 😌
കൃഷ്ണ നാണം കലർന്ന രീതിയിൽ ചിരിച്ചുകൊണ്ട് നീരജിൻ്റെ ഷർട്ടിൻ്റെ തോളിൽ ഉണ്ടായിരുന്ന ചെറിയ നൂല് തട്ടി മാറ്റി..!
നീരജ് : അതിരിക്കട്ടെ..! പിറനാൾ ആയിട്ട് എനിക്ക് ഗിഫ്റ്റ് ഒന്നുമില്ലേ..😌
നീരജിൻ്റെ ചോദ്യത്തിന് മറുപടിയായി കൃഷ്ണ സ്വയം തലയിൽ കൈകൊണ്ട് ചൊറിഞ്ഞ് പോലെ കാണിച്ച് മാറന്നെന്ന് പറഞ്ഞു..!
നീരജ് : അത് ശരി.., നല്ല ആളാണ്..! വേറെ എല്ലാം ഓർത്തിട്ട് അവസാനം ഗിഫ്റ്റ് മാത്രം മറന്നല്ലേ..😅
കൃഷ്ണ : 😅
നീരജ് : അല്ല പൈസ കൊടുത്ത കിട്ടാത്ത സമ്മാനങ്ങളും ഉണ്ട്..😌
കൃഷ്ണ : 👀
നീരജ് പറഞ്ഞത് മനസ്സിലാവാതെ കൃഷ്ണ നീരജിന് നോക്കി..!
നീരജ് : ഞാനൊരു കാര്യം പറയട്ടെ..!🤗
കൃഷ്ണ പറഞ്ഞോ എന്ന രീതിയിൽ തലയാട്ടി..!
നീരജ് : അതേ…ഒരു മുത്തം തരാൻ പാടില്ല എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ..!😌
കൃഷ്ണ : 😟
കൃഷ്ണ പറ്റില്ലെന്ന് രീതിയിൽ തലയാട്ടി..!
നീരജ് കൃഷ്ണയുടെ നേർക്ക് ഒരു കള്ള ചിരിയോടെ നടന്നു..! കൃഷ്ണ വേണ്ടെന്ന രീതിയിൽ തലയാട്ടി കൊണ്ട് പിന്നിലേക്ക് മെല്ലെ നടന്നു..! നീരജിൻ്റെ മുഖത്ത് ഒരു വഷള് ചിരി ഉണ്ടായിരുന്നില്ലേ എന്ന സംശയം..! നീരജ് മുന്നോട്ട് നീങ്ങുതോറും കൃഷ്ണ പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..! കൃഷ്ണയുടെ മുഖത്തും ഒപ്പം ഒരു കള്ള ചിരി പൊട്ടി വിടരാതെ ഇരുന്നില്ല..! ഒടുവിൽ കൃഷ്ണ ചുവരിൽ തട്ടി നിന്നു..! ഇനി പിന്നിലേക്ക് നീങ്ങാൻ ഒരിഞ്ച് സ്ഥലം ഇല്ലാ മനസ്സിലാക്കിയപ്പോൾ ചിരിയുടെ ഒപ്പം തന്നെ വേണ്ട എന്ന രീതിയിൽ തലയാട്ടി..! കൃഷ്ണ അവിടന്ന് ഓടി മാറാൻ നിന്നതും നീരജ് കൃഷ്ണയുടെ രണ്ട് സൈഡിലുമായി ചുവരിൽ കൈകൾ കുത്തി നിന്നു..! രക്ഷപെടാൻ കഴിയാതെ കൂട്ടിൽ അകപ്പെട്ട കിളിയെ പോലെ കൃഷ്ണ നീരജിൻ്റെ കൈകൾ കിടയിൽ പെട്ടു..! നീരജ് കൃഷ്ണയുടെ ഇടുപ്പിൽ രണ്ട്കൈകളും വെച്ചുകൊണ്ട് അവനിലേക്ക് അടുപ്പിച്ചു..! നീരജ് കൃഷ്ണയുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി..! കൃഷ്ണയും തിരിച്ച് നീരജിന് തന്നെ നോക്കി , രണ്ടാളുടെയും കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി..! നീരജിൻ്റെ നിശ്വാസം കൃഷ്ണയുടെ മുഖത്തടിച്ചു , കൃഷ്ണയുടെ മുഖം ആകെ വിളറി വെളുത്തു..! നീരജിൻ്റെ ശ്വസോച്ചസത്തിൻ്റെ ചൂടിൽ കൃഷ്ണ വിയർക്കാൻ തുടങ്ങി..! കൃഷ്ണയുടെ മൂക്കിനും മേൽച്ചുണ്ടിനും ഇടയിൽ വിയർപ്പ് തുള്ളികൾ പൊട്ടിവിടർന്നു..! നീരജിൻ്റെയും കൃഷ്ണയുടെയും മുഖത്തെ ഭാവങ്ങൾ എന്താണെന്ന് പോലും വായിച്ചറിയാൻ പറ്റാത്ത അവസ്ഥ..! അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ രണ്ടാളും പകച്ചു നിന്നു..
