നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

 

നീരജ് : എൻ്റെ പൊന്ന് ശോഭമ്മെ ഈ ബിന്ദുവിന് വട്ടാണ്..😅

 

 

 

ബിന്ദു : ആർക്കാടാ വട്ട്..😤

 

 

ബിന്ദു ചേച്ചി നീരജിന് നോക്കി കണ്ണുരുട്ടി..!

 

 

 

നീരജ് : ഞാനും കിച്ചുവും കൂടിയാണ് ഇടയ്ക്ക് പാല് വാങ്ങാൻ സൊസൈറ്റിയിൽ പോവാറുള്ളത്..! ഡെയിലി സൊസൈറ്റിയിൽ പോയി പാല് വാങ്ങുന്നത് കൊണ്ട് അവിടെ ഉള്ള ചേച്ചിയോട് ഞങ്ങൾ ഫ്രീയായി സംസാരിക്കാറുണ്ട്..!

 

 

 

ബിന്ദു : അതിനെ..?

 

 

ബിന്ദു ചേച്ചി ഇടയിൽ കയറി പറഞ്ഞു..!

 

 

നീരജ് : എൻ്റെ പൊന്ന് ചേച്ചി ഞാനിതൊന്ന് പറഞ്ഞ് തീർത്തോട്ട്..! ഞാനിന്നു ഷർട്ടും മുണ്ടും ആണല്ലോ ഇട്ടത്..! സാധാരണ പതിവില്ലാത്ത വേഷമായത് കൊണ്ട് ആ ചേച്ചി ചോദിച്ചു എന്താ ഇന്ന് പതിവില്ലാതെ എന്തേലും വിശേഷം ഉണ്ടോന്ന്..! ഞാൻ പറഞ്ഞു ” ചേച്ചി ഇന്നെൻ്റെ പിറന്നാളാണെന്ന് “..! അപ്പൊ ആ ചേച്ചി ചോദിച്ചു ” പിറന്നാൾ ആയിട്ട് എന്താ സ്പെഷ്യൽ എന്ന് ” ..! അപ്പൊ ഞാൻ പറഞ്ഞു സ്പെഷ്യൽ ഒന്നുമില്ല ഞാനും കിച്ചുവും കൂടി ഒന്ന് അമ്പലത്തിൽ പോവാ കരുതിയിട്ടാണെന്ന്..! അപ്പൊ ആ ചേച്ചി പറഞ്ഞു ” അതെയോ എന്നാ പിന്നെ ഞാനും വരട്ടെ ഞാനും കുറെയായി അമ്പലത്തിലേക്ക് പോയിട്ടെന്ന്..”..! എൻ്റെ തറവാട്ട് സ്വത്തൊന്നുമല്ലാത്ത് കൊണ്ട് എന്നാ പിന്നെ വന്നോളാൻ ഞാനാചേച്ചിയോട് പറഞ്ഞു..! അങ്ങനെ ആ ചേച്ചി തൊഴുതാൻ വന്നപ്പോ ആ ചേച്ചിയുടെ കൂടി തൊഴാൻ വന്ന കുട്ടിയാണ് വീഡിയോയിൽ എൻ്റെ കൂടെ നിന്ന ആ കുട്ടി…!

 

 

നീരജ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തി..!

 

 

നീരജ് : ഇപ്പൊ മനസിലായ..😅👀

 

നീരജ് ചിരിച്ചുകൊണ്ട് എല്ലാരെയും നോക്കി..!

 

 

നീരജ് : ( കോൺവിൻസ് ആയില്ലേ…👀 )

 

 

ശോഭമ്മ : അപ്പോ നിങ്ങള് തമ്മിലൊരു ബന്ധവുമില്ലാ..!👀

 

 

നീരജിൻ്റെ കഥാപ്രസംഗത്തിനൊടുവിൽ ശോഭമ്മ ചോദിച്ചു..!

 

 

 

നീരജ് : അങ്ങനെ ബന്ധമൊന്നുമില്ലെന്ന് പറയാനായിട്ടില്ല..! നമ്മളൊക്കെ മനുഷ്യന്മാരല്ലേ ചിലപ്പോ നാളെ മേലാൽ എങ്ങാനും വല്ല ലിങ്ക് ആയാലോ..😌

 

 

അച്ചു : അമ്മാ…ഇവനാ ആ ചേച്ചിയുടെ കയ്യിൽ പിടിച്ചില്ലേ..👀

 

 

ഒരു ആഭ്യന്തര പ്രശ്നം കഴിഞ്ഞപ്പോഴാണ് അടുത്ത ലോകയുദ്ധത്തിനുള്ള വകുപ്പുമായി അച്ചു കയറി വന്നത്..!

 

 

നീരജ് : എന്ത്…! ചെറിയ വായിൽ വലിയ വർത്താനം പറയണാ..! നിനക്കിന്ന് സ്കൂളിൽ പോണ്ടേ..👀

 

 

അച്ചു പറയുന്നത് വേറെ ആരും ശ്രദ്ധിക്കാതിരിക്കാൻ നീരജ് നൈസ് ആയി ടോപ്പിക്ക് മാറ്റി..!

 

 

അച്ചു : അതിനിപ്പോ ക്ലാസ് തുടങ്ങി കാണുമല്ലോ..🤗😁

 

 

അച്ചു ചിരിച്ചുകൊണ്ട് നീരജിനോട് പറഞ്ഞു.

 

 

 

നീരജ് : അത് കുഴപ്പം ഇല്ല..! ഞാൻ ടീച്ചറോട് പറഞ്ഞോളം വൈകിയതിനെ പറ്റി..! 😼

 

 

 

അച്ചു : 😳

 

 

നീരജ് : വേഗം പോയി റെഡിയാവടി..😤

 

നീരജ് അച്ചുവിൻ്റെ കാര്യത്തിൽ ഉത്തരവാദിത്വം കാണിക്കാൻ തുടങ്ങി..!

 

 

 

അച്ചു : അമ്മാ…ഇന്ന് ഞാൻ ലീവ് എടുക്കട്ടെ..! 😕

 

 

ബിന്ദു : വേണ്ട , നി പോയി റെഡിയാവാൻ നോക്ക്..! അവൻ കൊണ്ടാക്കും നിന്നെ സ്കൂളിലേക്ക്..😄

 

 

ബിന്ദു ചേച്ചി അത്രയും പറഞ്ഞ് കിച്ചനിലേക്ക് നടന്നു..!

 

 

അച്ചു : അമ്മാ…! ഞാനിന്നിവിടിരുന്ന് നല്ല കുട്ടിയായി പഠിക്കാമ്മാ..😞

 

 

ബിന്ദു ചേച്ചിയെ വട്ടം പിടിച്ചു കൊണ്ട് അച്ചു നിന്ന് കൊഞ്ചി..!

 

 

അച്ചു : ഞാൻ ക്ലാസിൽ പോയ മിസ്സെന്നെ തല്ലും..😭

 

 

 

നീരജ് : ഹോം വർക്ക് ചെയ്തില്ലേ എല്ലാരെയും തല്ലും നിന്നെ മാത്രമല്ല..😏

 

 

 

അച്ചു : അമ്മാ..! പ്ലീസ് അമ്മ ഞാൻ ഇന്ന് ലീവെടുക്കട്ടെ അമ്മ..! ഞാൻ നല്ല കുട്ടിയായി പഠിക്കാ…പ്രോമിസ്..😫

 

 

അച്ചുവിൻ്റെ മുഖം കണ്ടാൽ ദേ ഇപ്പൊ കരയും എന്ന രീതിയിൽ ആയിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *