നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

 

നീരജിൻ്റെ ഒപ്പം ഇന്നലെ കൃഷ്ണയെ അമ്പലത്തിൽ വെച്ച് കണ്ടതും അതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചർച്ചാ സംവാദങ്ങും നീരജ് കൃഷ്ണയോട് പറഞ്ഞു..!

 

 

നീരജ് : അതിൻ്റെ ഇടയിൽ കൂടി അച്ചുവിൻ്റെ ഒരു വീഡിയോ പിടുത്തവും..അതും മറ്റവളുടെ ഐഫോണിൽ…! വീഡിയോ ഇന്നലെ ശോഭമ്മ ടിവിയിൽ ഇട്ട് കാണിച്ച് തന്നു..! വീഡിയോ കൊള്ളാം , നമ്മടെ ഒരു അമ്പലം സേവ് ദി ഡേറ്റ് ഷൂട്ട് പോലെ ഉണ്ടായിരുന്നു..!

 

 

കൃഷ്ണ നീരജിന് നോക്കി ചിരിച്ചു..!

 

 

നീരജ് : നിനക്ക് ചിരിച്ച മതി..! ഇതെല്ലാം നേരിടേണ്ടി വരുന്നതെ ഞാനാ.. ! പിന്നെ കുത്തി കുത്തി ചോദിച്ചപ്പോ എനിക്കറിയില്ല ഫ്രണ്ട് ആണെന്ന് ഞാനങ്ങോട്ട് തള്ളി വിട്ട്😝

 

 

അടുത്ത നിമിഷം തന്നെ നീരജിൻ്റെ മസിലുകളിൽ കൃഷ്ണയുടെ നഖം പതിഞ്ഞിറങ്ങി..!

 

 

നീരജ് : ഹാവൂ..🥲

 

 

നീരജ് കൃഷ്ണയെ നോക്കി

 

കൃഷ്ണ : ( പറയായിരുന്നില്ലേ സത്യം..)

 

 

നീരജ് : നീയെൻ്റെ ആരാണെന്ന് ഞാനിപ്പോ അവരോട് പറഞ്ഞ , പിന്നെ ഞാൻ തീർന്നു..🙂

 

 

കൃഷ്ണ : ( അത് വെറുതെ തോന്നണതാ )

 

 

 

നീരജ് : ആയിരിക്കും..വാ നമുക്ക് പോവാ..! നല്ല മഴക്കാറുണ്ട്..

 

 

നീരജ് മൂടിക്കെട്ടിയ ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..!

 

 

നീരജ് : വാ…നിന്നെ കൊണ്ട് വിട്ട് തരാ..! എന്തായാലും ആ വഴിക്ക് തന്നല്ലേ…നമുക്കിന്നിപ്പോ ഒന്നിച്ച് പോവാ..🥰

 

 

നീരജിനോടുള്ള വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും പുറത്ത് കൃഷ്ണ എന്തോ തലയാട്ടി..! കൃഷ്ണയെ ഷോപ്പിനു മുൻപിൽ നിർത്തിയിട്ട് നീരജ് കുറച്ചപ്പുറത്തായി നിർത്തിയിരുന്ന ബൈക്ക് എടുക്കാൻ പോയി..! നീരജ് ചാവി ബൈക്കിൻ്റെ കീ ഹോളിൽ ഇട്ട ശേഷം ബൈക്ക് പിന്നിലേക്ക് ഉന്തി..! ശേഷം ബൈക്കിൽ കയറിയിരുന്ന് ചാവി തിരിച്ച് കിക്കർ അടിക്കാൻ കാല് പൊക്കിയപ്പോഴാണ് നീരജ് കൃഷ്ണയുടെ അടുത്ത് നിൽക്കുന്ന മറ്റവനെ കണ്ടത്..! ആ സോണിയെ…

 

 

സോണി : നി കൊള്ളാലോടി..!

 

 

സോണി കൃഷ്ണയുടെ ചുറ്റും നടന്ന് നോക്കിക്കൊണ്ട് പറഞ്ഞു..! സോണിയുടെ നോട്ടവും സംസാരവും കണ്ട് കൃഷ്ണ നീരജിന് നോക്കി..! ബൈക്ക് എടുക്കാൻ പോയ നീരജ് കൃഷ്ണയുടെ നോട്ടം കണ്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു..!

 

 

സോണി : എന്താണ് രണ്ടാളും കൂടി ടൗണിൽ നിന്നൊരു ചുറ്റിക്കളി..! ലൗവാ…

 

 

സോണിയുടെ വാക്കുകൾക്കും നോട്ടത്തിനും വേറെയൊരു അർഥം കൂടിയുണ്ടായിരുന്നു..! ഒരു തേഡ് റേറ്റ് വാണത്തിൻ്റെ..!

 

 

നീരജ് : എന്താടാ നിൻ്റെ പ്രശ്നം..😡

 

 

നീരജ് സോണിയുടെ ഇടത്തെ കയ്യിൽ പിടിമുറുക്കി..! സോണി നീരജിൻ്റെ ചോദ്യം കേട്ട് ഒരു കൊണഛ ചിരി ചിരിച്ചു..!

 

 

സോണി : നീയാടാ..പ്രശ്നം..!

 

 

സോണി നീരജിന് കൃഷ്ണ വാങ്ങി കൊടുത്ത പുത്തൻ പുതിയ ഷർട്ടിൻ്റെ കോളറിൽ പിടിച്ചു..! നീരജ് കോളറിൽ പിടുത്തമിട്ട സോണിയുടെ കയ്യിലേക്കും അവൻ്റെ മുഖത്തേക്കും നോക്കി..അവസാനം കൃഷ്ണയുടെയും..! കൃഷ്ണ കണ്ണു നിറച്ചുകൊണ്ട് വേണ്ടന്ന് രീതിയിൽ തലയാട്ടി..!

 

 

കൃഷ്ണ : 🥺

 

 

സോണി : രണ്ടും കൂടി പട്ടാ പകൽ റൂമും എടുത്ത് കളിയായിരിക്കുമല്ലേ..! നമ്മടെ കയ്യിലും ഗാന്ധിയുടെ അതേ നോട്ട് ആണ് ..

 

 

സോണി പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപായി നീരജ് അവൻ്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു..! അല്ലെങ്കിൽ സ്വന്തം പെണ്ണിനെ വേറൊരു തന്തയില്ല കഴുവേറിടേ മോൻ തെണ്ടി തരം പറയുമ്പോ ആരായാലും നോക്കി ഇരിക്കത്തില്ല..!

 

 

സോണി : പട്ടി പുലയാടീ മോനെ…🤬

 

 

സോണി നീരജിൻ്റെ ഷർട്ടിൽ പിടിച്ച് മുന്നിലേക്ക് വലിച്ചു..! സോണിയുടെ പിടുത്തതിൽ തന്നെ ഷർട്ട് കീറി പറിഞ്ഞു..! കീറിയ ഷർട്ട് രണ്ട് സൈഡിലേക്കായി തൊങ്ങലുപോലെ തൂങ്ങി..! ഷർട്ട് കീറിയതും സോണിയുടെ നെഞ്ചിലേക്ക് നീരജ് ആഞ്ഞു ചവിട്ടിയതും ഒപ്പമായിരുന്നു..! ചവിട്ട് കിട്ടിയ സോണി തെറിച്ച് പോയി വീണത് നിർത്തിയിട്ടിരുന്ന ബൈക്കുകളുടെ ഇടയിലേക്ക്..! സോണി വന്നത് വീണതിനെ തുടർന്ന് രണ്ട് ബൈക്കുകൾ പിന്നിലേക്ക് മറിഞ്ഞു വീണു..! സോണി നിലത്ത് നിന്നും എഴുന്നേറ്റു…! സോണിയുടെ കയ്യ് പൊട്ടി ചോര വാർന്നു..! സോണി കയ്യിൽ കിട്ടിയ ഹെൽമെറ്റ് എടുത്ത് നീരജിൻ്റെ മുഖത്തിന് നേർക്ക് ഒരു വീശ് വീശി..! ഹെൽമറ്റിൻ്റെ തലപ്പ് നീരജിൻ്റെ ചുണ്ടിൽ കൊണ്ട് ചെറുതായി ചോര ഒഴുകാൻ തുടങ്ങി..! സോണി കൈ വീശി നീരജിൻ്റെ മുഖത്ത് അറഞ്ചം പറഞ്ചം തല്ലിയപ്പോ..നീരജ് കൈമടക്കി സോണിയുടെ നെഞ്ചത്തും മുഖത്തും നല്ല ഗുമ്മാം കുത്ത് കുത്തി..! ചെറിയ നേരം കൊണ്ട് ആളുകൾ ചുറ്റും തടിച്ച് കൂടി..! പെട്ടെന്ന് മഴ ചാറി പെയ്യാൻ തുടങ്ങി..! മഴ കൊണ്ട ജനങ്ങൾ കടകളുടെ സൈഡിലേക്ക് മാറി നിന്ന് ലോകകപ്പ് കാണുന്ന ലാഘവത്തോടെ അടി കണ്ടു..! കൃഷ്ണ കരഞ്ഞ് കൊണ്ട് നീരജിന് പിടിച്ച് മാറ്റാൻ ചെന്നപ്പോ നീരജ് ഉറക്കെ കൃഷ്ണയോട് മാറി നിക്കാനാവശ്യപ്പെട്ടു..! നീരജും സോണിയും നിലത്ത് കിടന്ന് ഉരുണ്ടു.., ദേഹത്തും ശരീരത്തും ചളി പറ്റി പിടിച്ചു..! ഒടുവിൽ ഇടിയുടെ ആഘാതത്തിൽ സോണി നിലത്തേക്ക് കുഴഞ്ഞുപോയി..! നീരജിൻ്റെ ദേഷ്യം പെട്ടെന്ന് തീരുന്ന ഒന്നാലാത്തത് കൊണ്ട് നീരജ് പിന്നെയും സോണിയെ എടുത്തിട്ട് പെരുമാറി..! വീട്ടിൽ വെച്ച് സോണി നീരജിനോട് പറഞ്ഞ ഡയലോഗുകളും ചെയ്ത തെണ്ടി തരവും നീരജിൻ്റെ മനസിൽ തികട്ടി വന്നു..! നീരജ് സോണിയുടെ മുഖത്തേക്ക് ഒരു ഇടി കൂടി കൊടുത്തതും പൊലീസ് വണ്ടി വന്നതും ഒപ്പമായിരുന്നു..! നീരജിന് പൊലീസുകാർ പിന്നിലേക്ക് പിടിച്ച് വലിച്ചു മാറ്റി..! ഒടുവിൽ സോണിയെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്കും നീരജിന് പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്കും കൊണ്ടുപോയി..! കൃഷ്ണ നോക്കി നിൽക്കെ നീരജിന് പൊലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നത് കാണുന്നത് കൃഷ്ണയ്ക്ക് സഹിക്കാൻ പറ്റുന്നതിൻ്റെ അപ്പുറമായിരുന്നു..! ചളി പുരണ്ട താടിയുമായി നീരജ് പൊലീസ് ജീപ്പിനുള്ളിൽ നിന്ന് കുഴപ്പം ഇല്ല തിരികെ വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു..!

Leave a Reply

Your email address will not be published. Required fields are marked *