>>> 18:21
( പൊലീസ് സ്റ്റേഷൻ )
പോലീസ് സ്റ്റേഷൻ്റെ പുറത്ത് മഴ അത്യാവശ്യം നന്നായി പെയ്യുന്നുണ്ടായിരുന്നു..! മഴയ്ക്ക് പുറമെ നല്ല കാറ്റും ഇടിയും..! നീരജ് സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുവായിരുന്നു..അപ്പോഴാണ് എസ്ഐ പ്രാന്ത് പിടിച്ചത് പോലെ കയറി വന്നത്..! എസ്ഐ കയറി വന്നതും പാറവ് നിന്ന പോലീസുകാരൻ മുതൽ റൂമിനുള്ളിൽ ഞെളിഞ്ഞിരുന്നവൻ വരെ എഴുന്നേറ്റു..!
എസ്ഐ : എന്താ കേസ്..👀
നീരജിന് രൂക്ഷമായി നോക്കിക്കൊണ്ട് എസ്ഐ പറഞ്ഞു..!
കോൺസ്റ്റബിൾ : ടൗണിൽ കിടന്ന് അടിയുണ്ടാക്കിയ കേസ് ആണ് സാറേ..! ഇവനെയൊക്കെ ലാത്തി കൊണ്ട് ഒന്ന് മര്യാദയ്ക്ക് പെരുമാറിയാലേ മര്യാദ എന്താണെന്ന് പഠിക്കൂ..😤
കോൺസ്റ്റബിൾ അയാളുടെ നീരസം വാക്കുകളിലൂടെ പറഞ്ഞു..!
എസ്ഐ : എന്നിട്ട് ഇവനെ മാത്രേ കിട്ടിയുള്ളൊ..! കൂടെ വേറെ ആരുമില്ലേ..👀
കോൺസ്റ്റബിൾ : ഇവനും വേറെ ഏതോ പയ്യനും കൂടിയ അടിയുണ്ടാക്കിയത് സാറേ..! ആ പയ്യനെ നല്ല രീതിക്ക് തന്നെ കിട്ടിയിട്ടുണ്ട് …രമേശൻ ആ ചെക്കനെയും കൊണ്ട് മെഡിക്കൽ എടുക്കാൻ പോയിട്ടുണ്ട്..! വേറെ കുഴപ്പമൊന്നുമില്ല സാർ …
എസ്ഐ : താനൊന്ന് വന്നേ…😏
കോൺസ്റ്റബിളിന് റൂമിലേക്ക് വിളിപ്പിച്ചു..! ടേബിളിനെ മുകളിലെ നെയിം ബോർഡിൽ ( SHO Vyshak ) എന്ന് രേഖപ്പെടുത്തിയിരുന്നു..!
വൈശാഖ് തൊപ്പിയൂരി ടേബിളിന് മുകളിൽ വച്ചു..! ശേഷം ചെയറിലേക്ക് ചാരി ഇരുന്ന് നെറ്റിയിൽ കൈ വച്ചുകൊണ്ട് കാര്യമായിട്ട് എന്തോ ചിന്തിച്ചു..! എന്നിട്ട് കോൺസ്റ്റബിൾ മുകുന്ദനെ ഒന്ന് സൂക്ഷമായി നോക്കി..!
കോൺസ്റ്റബിൾ : എന്താ സാറേ ഇങ്ങനെ നോക്കണേ..😐👀
വൈശാഖ് : ഹേ ഒന്നൂല്ല…!
കോൺസ്റ്റബിൾ : സാറേ ഇവനെ എന്താ ചെയ്യണ്ടേ..!👀
വൈശാഖ് : എന്തേലും പറഞ്ഞ് വിട്ടേക്ക്..! ഒന്നാമതെ ചെകുത്താനും കടലിനും നടുക്കാണ് ഞാൻ അതിൻ്റെ ഇടയിലാണ് ഈ തൊലിഞ്ഞ കേസ്..😤
വൈശാഖിൻ്റെ മൂഡ് ശരിയല്ല എന്ന് മനസിലാക്കിയ കോൺസ്റ്റബിൾ മുകുന്ദൻ പുറത്തേക്ക് പോകാനായി തിരിഞ്ഞതും വൈശാഖ് മുകുന്ദനെ പിന്നിൽ നിന്നും വിളിച്ചു..!
വൈശാഖ് : ഡോ..
കോൺസ്റ്റബിൾ : എന്താ സാറേ..👀
മുകുന്ദൻ്റെ മറുപടികളിൽ വൈശാഖിൻ്റെ അടുത്തുള്ള ഒരു തരം ഭയം നിഴലിച്ചു..!
വൈശാഖ് : ബോർഡർ കടന്ന് വന്ന ടാങ്കർ ലോറികളുടെ കാര്യം ഇവിടെ ആർക്കൊക്കെ അറിയാ..👀
കോൺസ്റ്റബിൾ : ആ സ്പിരിറ്റ് ലോറികൾ അല്ലെ..സാർ..!🙂
വൈശാഖ് : ആ…!😤
കോൺസ്റ്റബിൾ : അതിവിടെ എല്ലാവർക്കും അറിയാം സാർ..! പിന്നെ സാറിന് ആ ലോറി കടത്തി…
വൈശാഖ് : ആ..മതി ..താനിനി ബാക്കി മൊഴിയാൻ നിക്കണ്ടാ..😏..! പിന്നെ ഈ സ്റ്റേഷനിൽ, എൻ്റെ കാലിൻ്റെ ചോട്ടിൽ ഇരുന്നിട്ട് എൻ്റെ കാലിൻ്റെ അടിയിലെ മണ്ണ് മാന്തുന്നവർ ആരേലും ഉണ്ടേൽ പറഞ്ഞേക്ക് അധിക നാളത്തേക്കുള്ള ആയുസ്സൊന്നും അവർക്കില്ലെന്ന്..!
കോൺസ്റ്റബിൾ മുകുന്ദൻ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും കാര്യ വിവരങ്ങൾ എല്ലാം കേട്ടറിഞ്ഞ കിച്ചുവും സുമേഷും പിന്നെ വേറെ ആരൊക്കെയോ സ്റ്റേഷനിൽ എത്തിയിരുന്നു..! നീരജിൻ്റെ മുഖത്ത് പറ്റിയ ചെറിയ പാടുകൾ അപ്പൊ ഉണങ്ങി തുടങ്ങിയിരുന്നു..!
കിച്ചു : അണ്ണാ…അണ്ണാ..😐
പുറത്തേ ജനലഴികൾക്കിടയിലൂടെ കിച്ചു അകത്തെ ബെഞ്ചിലിരിക്കുന്ന നീരജിന് നോക്കി ശബ്ദം കുറച്ച് വിളിച്ചു..!
നീരജ് : 👀
എന്താ എന്ന രീതിയിൽ നീരജ് കിച്ചുവിന് നോക്കി..! അതിന് മറുപടിയായി പേടിക്കാനൊന്നുമില്ല പുറത്ത് അവനുണ്ടെന്ന് പറഞ്ഞു..!
