>>>18:46
കിച്ചുവിൻ്റെയും സുമേഷിൻ്റെയും പിന്നെ കൂടെയുണ്ടായിരുന്നവരുടെയും ആൾ ജാമ്യത്തിൽ നീരജിന് വെറുതെ വിട്ടു..! സോണിക്ക് ഗൗരവമായ പരുക്കുകൾ ഇല്ലാത്തതും അവർ കേസിന് പോകാത്തതും കാരണം കേസ് പിന്നെ രജിസ്റ്റർ ചെയ്തില്ലായിരുന്നു..!
കിച്ചു : അണ്ണാ…എന്തേലും ഉണ്ടേൽ തൽക്കാലം നിങ്ങള് വെറുതെ ഇരിക്ക് ഇനി ആ ചെക്കൻ്റെ മേലെ കൈ വച്ച് ഇവിടത്തെ പണി കളയാൻ നിക്കണ്ട…😐
ഓട്ടോയിൽ ഇരുന്ന് പുറത്ത് പെയ്യുന്ന മഴയെ നോക്കിയിരുന്ന നീരജിനോട് ഒരു ഉപദേശം എന്നത് പോലെ കിച്ചു പറഞ്ഞു..! അപ്പോഴാണ് സുമ ഓട്ടോ കൊണ്ടോയി ഒരു ഗട്ടറിൽ ചാടിച്ചത്..!
നീരജ് : ഒന്ന് നേരെ നോക്കി ഓടിക്ക് മൈരെ…😤
നീരജിൻ്റെ സംസാരത്തിൽ അവൻ നേരിടാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ആകുലത നിറഞ്ഞു നിന്നു..!
സുമ : റോഡ് മുഴുവൻ കുഴിയായതിൽ ഞാനെന്ത് ചെയ്യാനാ..👀
സുമേഷ് ഓട്ടോ ഓടിക്കുന്നതിൻ്റെ ഇടയിൽ പിന്നിലേക്ക് നോക്കി പറഞ്ഞു..!
നീരജ് : ഡാ…എന്നെ ഇവിടെ ഇറക്കിയാ മതി..😤
ടൗൺ സ്റ്റാൻഡ് എത്തിയപ്പോ നീരജ് പറഞ്ഞു..!
കിച്ചു : ഞങ്ങളും വീട്ടിലേക്കാണ്ണാ…അവിടെ കൊണ്ട് ഇറക്കി തരാ..🙂
കിച്ചുവിൻ്റെ നീരജിനോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും ഒരുതരം സെൻ്റിമെൻ്റ്സ് നിറഞ്ഞ് നിന്നു..!
നീരജ് : എൻ്റെ ബൈക്ക് അവിടെ ഉണ്ടടാ..!
കിച്ചു : അതവിടെ ഇരുന്നോട്ടെ നമുക്കത് പിന്നെ വന്ന് എടുക്കാ..🤗
നീരജ് : പിന്നെ വന്നാര്…നിൻ്റെ അപ്പൻ എടുക്കൊ എൻ്റെ വണ്ടി..😤
നീരജ് പറഞ്ഞത് കേട്ട് സുമേഷ് ഉറക്കെ ചിരിച്ചു.. ഒപ്പം ചെറുതായി കിച്ചുവും..! ബൈക്ക് വച്ചിടത്തായി സുമേഷ് ഓട്ടോ കൊണ്ട് നിറുത്തി…നീരജ് ആ ചെറു ചാറ്റൽ മഴയിലേക്ക് ഇറങ്ങി ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു..! ആ നേരത്ത് ടൗണിൽ അവനൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് നീരജ് നേരെ ബൈക്കുമായി വീട്ടിലേക്ക് വച്ച് പിടിച്ചു..!
വീടിന് മുൻപിലെ ഗേറ്റ് ആ നേരത്ത് മലർക്കെ തുറന്ന് കിടക്കുകയായിരുന്നു..! നീരജ് വീടെത്താൻ കാത്തിരുന്നത് പോലെ മഴ കുറച്ചും കൂടി ശക്തിയോടെ പെയ്യാൻ തുടങ്ങി..! ബൈക്ക് ഇനി നനയാൻ ഒന്നുമില്ലെങ്കിലും നീരജ് അത് നേരെ പതിവ് പോലെ കാർപോർച്ചിലേക്ക് കയറ്റി നിറുത്തി..! നീരജ് വീടിന് നേരെ നോക്കിക്കൊണ്ട് കോട്ടേഴ്‌സിലേക്ക് നടന്നു..! നീരജിൻ്റെ മുടിയിലൂടെ വെള്ളത്തുള്ളികൾ ഇറ്റ് വീണു കൊണ്ടിരുന്നു.. ഷർട്ട് ശരീരത്തോട് നനഞ്ഞ് പറ്റി ചേർന്ന് കിടന്നു..! കോട്ടേഴ്സ് ഇരുട്ട് മൂടി കിടന്നു , ആ ഇരുട്ടിൻ്റെ ആധിപത്യത്തിന് വിരാമമിട്ടത് നീരജ് ലൈറ്റ് ഓൺ ചെയ്തതോടെയാണ്..!
വാതിൽ തുറന്ന് നീരജ് റൂമിലേക്ക് കയറി വാതിൽ ചെറുതായി ചാരി വച്ചു..! ചെയറിൻ്റെ കയ്യിൽ ഇട്ടിരുന്ന തോർത്തുകൊണ്ട് തല നന്നായി തോർത്തി..! നനഞ്ഞൊട്ടിയ ഷർട്ടും പാൻ്റും മാറ്റിയ ശേഷം നീരജ് കുളിക്കാനായി കയറി..! തണുത്ത വെള്ളം ദേഹത്ത് വീണപ്പോ അത്ര നേരം ഇല്ലാത്ത പുകച്ചിൽ ശരീരത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും ഉയർന്നു..! ശേഷം കുളിയെല്ലാം കഴിഞ്ഞ കയ്യിൽ കിട്ടിയ ഡ്രസ്സെഡുത്തിട്ടു..! നീരജ് വന്നതറിഞ്ഞ് ബിന്ദു ചേച്ചി ആ മഴയത്ത് ഒരു കുടയുമായി കോട്ടേഴ്‌സിലേക്ക് വന്നു..! നനഞ്ഞ കുട മടക്കി വരാന്തയിൽ വെച്ച ശേഷം നീരജ് ചാരി വെച്ച വാതിൽ ബിന്ദു ചേച്ചി തുറന്നു..! ആ നേരം നീരജ് കണ്ണാടിക്ക് മുൻപിൽ നിന്ന് ചുണ്ട് മുറിഞ്ഞ പാട് നോക്കുവായിരുന്നു..! ബിന്ദു ചേച്ചിയെ കണ്ടപ്പോ നീരജ് ഒരുതരം കുറ്റ ബോധത്തോടെ നോക്കി..! ശരിക്കും കുറ്റബോധം ഉണ്ടാവേണ്ട ആവശ്യം ഒന്നുമില്ല , സ്വന്തം പെണ്ണിനെ കുറിച്ച് തെണ്ടിത്തരം പറഞ്ഞ ഏതൊരു ആണും ചെയ്യുന്നതെ നീരജും ചെയ്തിട്ടുള്ളൂ..! പിന്നെ നാഴികയ്ക്ക് നാല്പത് വട്ടം പിന്നാലെ നടന്ന് പ്രശ്നം ഉണ്ടാക്കരുത് പറഞ്ഞ ബിന്ദു ചേച്ചിയോട് ഇനി പ്രശ്നം ഉണ്ടാക്കില്ല , ക്ഷമിക്കാനുള്ള വരം കിട്ടി എന്നൊക്കെ ഡയലോഗ് അടിച്ച നീരജ് അതിന്നു തെറ്റിച്ചു എന്നെ ഉള്ളൂ..!
