നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

 

വായിക്ക് വന്നത് കൊതയ്ക്ക പാട്ടെന്ന് പറയുമ്പോലെ നീരജ് മറ്റൊന്നും ഓർക്കാതെ ആ സ്റ്റേറ്റ്മെൻ്റ് തള്ളി കളഞ്ഞു..!

 

 

 

ബിന്ദു : എടാ…നുണയാ..😳😼

 

 

ശോഭമ്മ : ഇത്ര പെട്ടെന്ന് മറന്ന..! കുഴപ്പമില്ല ഓർമിപ്പിക്കാം.. മോളെ ലീലെ…!

 

 

ശോഭമ്മ വിളിച്ചതും ഇത്രനേരം ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിലിരുന്ന ലീല ഫോൺ നോട്ടം നിറുത്തി സെറ്റിയിൽ നിന്നും എഴുന്നേറ്റു..! എന്നിട്ടീ കണ്ണീർ സീരിയലിലെ വില്ലത്തിയെ പോലെ പുച്ഛവും ദേഷ്യവും കലർന്ന മുഖത്തോടെ സ്ലോ മോഷനിൽ വന്ന് ടിവി ഓൺ ചെയ്തു..!

 

 

നീരജ് : ( ഇതെന്ത് പറി…!👀 )

 

 

എന്താ സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തത് കൊണ്ട് നീരജ് സ്വയം മനസിൽ പറഞ്ഞിട്ട് മിണ്ടാതെ നിന്നു..! ലീല അവളുടെ ഫോൺ ടിവിയുമായി കണക്ട് ചെയ്ത് സ്ക്രീൻ കാസ്റ്റിങ്ങിലൂടെ ഫോണിലെ വീഡിയോ പ്ലേ ചെയ്തു..! എന്താണെന്ന് മനസ്സിലാവാത്തത് കൊണ്ട് നീരജ് ബിന്ദു ചേച്ചിയെ നോക്കി..!

 

 

നീരജ് : 👀

 

ബിന്ദു : ഇപ്പൊ കണ്ടോ…😼

 

വീഡിയോ പ്ലേ അവൻ തുടങ്ങി..!

 

നീരജ് : ( എവിടെയോ കണ്ട് മറന്നത് പോലെ ഒരു അമ്പലം👀 എന്നാലും എവിടെയായിരിക്കും….)

 

 

പക്ഷേ ആ അമ്പലം ഏതാണെന്നും എവിടാണെന്നും ഓർത്ത് തല പുകയ്ക്കേണ്ട കാര്യം നീരജിനുണ്ടായിരുന്നില്ല..!

 

 

നീരജ് : ഇത് രാവിലെ ഞാൻ തൊഴാൻ പോയ അമ്പലം അല്ലെ…👀

 

 

 

ബിന്ദു : അതേ…😌

 

 

നീരജ് നോക്കി നിൽക്കെ വീഡിയോയിൽ അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്ന നീരജിനെയും കൃഷ്ണയേയും കണ്ടു..,ഒപ്പം കിച്ചുവും ദേവി ചേച്ചിയും..!

 

 

നീരജ് : ( തൂക്കിയല്ലോ…നാഥാ..👀😐)

 

 

നീരജ് ബിന്ദു ചേച്ചിയെയും ശോഭമ്മയെയും മാറി മാറി നോക്കി..!

 

 

ശോഭമ്മ : ഇനി പറ മോനെ…👀

 

ശോഭമ്മ നീരജിന് നോക്കി പറഞ്ഞു..!

 

 

നീരജ് : എന്ത് പറയാൻ..!👀

 

 

ബിന്ദു : കൂടെയുള്ള ആ പെണ്ണേതാ പറയടാ…😤

 

 

നീരജ് : ( പറഞ്ഞാലോ അവളെൻ്റെ പെണ്ണാണെന്ന്…👀 )

 

 

നീരജ് എല്ലാരെയും ഒന്ന് നോക്കി..! ഒറ്റ എണ്ണത്തിൻ്റെയും മുഖത്ത് സന്തോഷമോ ശാന്തതയോ ഇല്ല..!

 

 

നീരജ് : ( പിന്നെ പറയാ…! ഇപ്പൊ പറഞ്ഞ എല്ലാം കൂടി എന്നെ വലിച്ച് കീറും..)

 

 

ബിന്ദു : എന്താടൊരു ആലോചന..👀

 

 

നീരജിൻ്റെ നിൽപ്പും ഭാവവും കണ്ടിട്ട് ബിന്ദു ചേച്ചി ചോദിച്ചു..!

 

 

നീരജ് : എന്ത് ആലോചന..👀

 

 

 

ശോഭമ്മ : മോനെ… നീരജെ..!😼

 

 

നീരജ് : ഓ..😐

 

 

ശോഭമ്മ : ഏതാടാ ആ കുട്ടി..👀

 

 

 

ബിന്ദു : മര്യാദയ്ക്ക് പറഞ്ഞോ നി..! ഏതാടാ ആ പെണ്ണ്..👀😤

 

 

 

നീരജ് : പെണ്ണോ…?

 

 

ബിന്ദു : ആ…പെണ്ണ്..! 😤

 

 

നീരജ് : ( ഐഡിയ ) ആ…ഇതായിരുന്നോ നിങ്ങള് ഇത്ര നേരം മാറി മാറി നിന്ന് സിബിഐ കളിച്ചോണ്ട് ചോദിച്ചത്..!😅

 

 

 

ബിന്ദു : 👀 നീയാ പെണ്ണേതാ പറ..!

 

 

നീരജ് : പെണ്ണോ..?👀 പെണ്ണുങ്ങൾ..! എൻ്റെ ശോഭമ്മേ അവര് രണ്ടാളിലെ നോക്കിക്കേ..!

 

 

നീരജ് സ്ക്രീനിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു..!

 

 

ബിന്ദു : ഞങ്ങൾക്ക് കണ്ണ് കാണാം..! നീ ഉരുണ്ട് കളിക്കാതെ കൂടെയുള്ള ആ പെണ്ണേതാ പറ..😤

 

 

 

നീരജ് : എനിക്കറിയില്ല..

 

 

ശോഭമ്മ : അപ്പൊ നി ആ കുട്ടിയെ നോക്കി ചിരിച്ചതോ..?😡

 

 

 

നീരജ് : അതിപ്പോ എന്നെ നോക്കി ആര് ചിരിച്ചാലും ഞാനും ചിരിക്കും..! ഞാൻ ഭയങ്കര സിമ്പിൾ അല്ലെ..☺️

 

 

 

ബിന്ദു : ദേ ചേച്ചി…ഇവൻ വെറുതെ നമ്മളെ കൂടി കുഴപ്പിക്കാൻ നോക്കുവാണ്..! ഇവനെന്തോ നമ്മടെ അടുത്തൂന്നു ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്..😤

 

 

ബിന്ദു ചേച്ചി നീരജിൻ്റെ തോളിൽ പിടിച്ച് ഉന്തിക്കൊണ്ട് ശോഭമ്മയോട് പറഞ്ഞു..!

Leave a Reply

Your email address will not be published. Required fields are marked *