അല്ലേലും നീരജിനോട് അവിടെയുള്ളവരുടെ സ്നേഹവും കരുതലും ഒന്ന് വേറെ തന്നെയാണ്..! നീരജിനും അതുപോലെ തന്നെയാണ് തിരിച്ചും , അതോണ്ട് തന്നെ എന്തേലും പറഞ്ഞാലും അവനും ആ ഒരു സ്പിരിറ്റിലാണ് എടുക്കുള്ളൂ..! ( NB : ഏത് സ്പിരിറ്റിലെന്ന് ചോദിക്കരുത്..😌 )
ബിന്ദു : അല്ല ചേച്ചി അവര് എന്തേലും പ്രശ്നം ഒപ്പിക്കുവോ..! ഇവിടെയുളളവനെയാണേൽ ബെല്ലും ബ്രേക്കും ഇല്ലാത്തത് പോലെയാണ്..! നാവാണേ ഉരുളക്കുപ്പേരി എന്ന് പറയുന്നത് പോലെയാ..
ബിന്ദു അവളുടെ ആവലാതി ശോഭയോട് പറഞ്ഞു..! അറിയാലോ നീരജാണ് കക്ഷി..! മറുവശത്ത് പിന്നെ ലീല ആണല്ലോ, ലീല ആണേൽ ചെറിയ കാര്യം പോലും ഊതി വീർപ്പിച്ച് നീരജിനോട് അങ്കം വെട്ടാനെ സമയം ചിലവക്കാറുള്ളൂ..! മറ്റേ സിനിമയിൽ പറഞ്ഞത് പോലെ ” കണ്ടറിയണം കോശി നി ഇനി നിനക്കെന്താ സംഭവിക്കാൻ പോകുന്നതെന്ന്..”..! എൻ്റെ ഒരു അഭിപ്രായത്തിൽ കണ്ടറിഞ്ഞാലും കേട്ടറിഞ്ഞാലും സംഗതി കോമഡി ആവാതെ ഇരുന്നാ മതിയാർന്നു..!😵💫
.
.
.
.
നീരജ് കല്ലുൻ്റെ റൂമിൽ ചെന്നപ്പോ കക്ഷി നല്ല ഉറക്കമായിരുന്നു..! എന്നാ പിന്നെ ഉറക്കം എഴുന്നേറ്റിട്ട് സംസാരിക്കാം എന്ന് കരുതി നീരജ് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് കല്ലു റൂമിലെ കാൽ പെരുമാറ്റം കേട്ട് ഉണർന്നത്..!
മുത്തശ്ശി : എന്താടൊ..😊
നീരജിന് കണ്ട മാത്രയിൽ കല്ലു ചോദിച്ചു..!
നീരജ് : ഏയ്…ഒന്നൂല്ല..🤗
മുത്തശ്ശി : വാ..ഇവിടെ ഇരിക്ക്..😊
നീരജ് കല്ലുവിൻ്റെ അടുത്തായി ബെഡിലിരുന്നു..!
കല്ലു : തന്നെ ഒന്ന് കാണാൻ പോലും പറ്റണില്ലല്ലൊ..😊
നീരജ് : ഏഹ്…കണ്ണടച്ച് പോയ..! സൂക്ഷിച്ച് നോക്കിക്കേ..😅
നീരജ് അനാവശ്യമായി കുറച്ചധികം ചളി വാരി വിതറി..!
മുത്തശ്ശി : 😅
നീരജ് : ചുമ്മാ..😉
മുത്തശ്ശി : പേടിച്ചോ..താൻ..!😊
കഴിഞ്ഞ ദിവസം കല്ലുവിന് ഹോസ്പിറ്റലിൽ കൊണ്ട് പോയതും അതിന് വേണ്ടി നീരജ് ഓടിയ നെട്ടോട്ടവും എല്ലാം ശോഭമ്മ പറഞ്ഞറിഞ്ഞ വിവരത്തിൽ മുത്തശ്ശി നീരജിനോട് ചോദിച്ചു..!
നീരജ് : പേടിയൊന്നും ഇല്ലായിരുന്നു..! എനിക്കപ്പോഴേ അറിയായിരുന്നു ഇതൊക്കെ കല്ലുവിൻ്റെ ചെറിയ നമ്പർ ആയിരിക്കുമെന്ന്..😅
കല്ലു : അതേ…എൻ്റെ നമ്പറാ..😅
നീരജ് പറഞ്ഞത് കേട്ട് കല്ലു ചിരിച്ചു..!
മുത്തശ്ശി : നി പിന്നെയും ലീലയോട് വഴക്കടിച്ചല്ലേ…🙂
നീരജ് : ഞാൻ വേണെന്ന് വെച്ചല്ല..! ഇങ്ങോട്ട് വന്ന് പ്രശ്നം ഉണ്ടാക്കിയതാ..! അതല്ലെങ്കിലും ഞാൻ വെറുതെ ഇരുന്നാലും വരേണ്ട വള്ളി തേടി പിടിച്ചന്നെ എത്തുമല്ലോ..!😐
മുത്തശി : ഇയ്യ്..അതൊന്നും കാര്യാക്കണ്ട..! 😊
നീരജ് : കാര്യാക്കിയിട്ടും കാര്യമില്ലെന്ന് എനിക്കറിയാലോ..!😐
നീരജിൻ്റെ മുഖത്തെ ചിരിയെല്ലാം മാഞ്ഞു..!
നീരജ് : ശെരി ആ പ്രശ്നം വിട്..! പിന്നെ ഇപ്പൊ എങ്ങിനെ ഉണ്ട്..😅
നീരജ് സ്വിച്ച് ഇട്ട പോലെ വിഷയം മാറ്റി..! അല്ലെങ്കിലും നീരജ് അതൊന്നും കാര്യമായിട്ട് എടുത്തുണ്ടാവില്ല..😊
മുത്തശ്ശി : ഈ കിടക്കണ കിടപ്പന്നെ..! നീയൊന്ന് എന്നെ വെളിയിൽ കൊണ്ടുപോയി ഇരുത്തോ..🙂
റൂമിൽ ഇങ്ങനെ തന്നെ ഒരേ കിടപ്പ് കിടക്കുന്നത് കൊണ്ടാവും കല്ലുവിൻ്റെ മുഖത്ത് ഒരു വിഷാദം..!
നീരജ് : ഞാൻ എന്ത് ചെയ്യാനാ കല്ലു..! 🙂
നീരജ് അവൻ്റെ നിസ്സഹായത തുറന്ന് പറഞ്ഞു..!
മുത്തശ്ശി : എപ്പോഴത്തെയും പോലെ മതി..! ആ ബെഞ്ചിൻ്റെ അവിടെ..🙂
നീരജ് : ഞാൻ ഒന്ന് നോക്കട്ടെ…നോക്കിയിട്ട് പറയാ..🤗😌
നീരജ് കുറച്ച് നേരം കൂടി മുറിയിൽ ഇരുന്നിട്ട് പുറത്തേക്ക് പോയി..! പോകുന്ന വഴിക്ക് ശോഭമ്മയേ കണ്ട് ആവശ്യം പറഞ്ഞപ്പോ രണ്ടൂസം കഴിഞ്ഞിട്ട് പുറത്ത് കൊണ്ട് പോവാമെന്ന് പറഞ്ഞു..!
