നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

 

 

രാമൻ : എന്താ മോളെ ഇത്..?😐

 

 

ലീല : മടുത്തു..ചെറിയച്ച..! എന്നോട് ഇത്തിരെയെങ്കിലും സ്നേഹം ഉണ്ടേൽ ഇനി ഇതും പറഞ്ഞ് എൻ്റെ അടുത്ത് വരാതിരുന്നൂടെ എല്ലാർക്കും..! 🙂

 

 

രാമൻ : അങ്ങനെ അല്ല മോളെ… ഞാന്

 

 

ലീല : എന്തോരം വട്ടം ഞാൻ ഒരുങ്ങി കെട്ടിയതാ..! മതിയായി , ഇനീം കോമാളിയാവാൻ വയ്യ എനിക്ക്..😒

 

 

 

ഗീത : കണ്ടോ…ഇതന്നെയാണ് പ്രശ്നം..! ഇവള് ഇങ്ങനെ പിടിവാശി കാണികണത് കൊണ്ടാണ് അമ്മുൻ്റെ കാര്യം ഇത്ര നീണ്ടു നീണ്ടു പോണത്..! കഴിഞ്ഞയാഴ്ച കൂടി അരുണിൻ്റെ വീട്ടിൽ നിന്നും വിളിച്ച് വച്ചതെ ഉള്ളൂ..!

 

 

ലീല : അവർക്കൊക്കെയാണെങ്കിൽ അത് നടത്തിക്കൊടുതൂടെ അതിൻ്റെ ഇടയ്ക്കും എന്നെ എന്തിനാ വലിച്ചിഴക്കണെ…!

 

 

 

ഗീത : അങ്ങനെ അല്ല മോളെ..! ചേച്ചി നിക്കുമ്പോ അനിയത്തീടെ കല്യാണം നടത്താ പറഞ്ഞാ..😐

 

 

ലീല : ഞാൻ ഉള്ളപ്പോ തന്നെയാണല്ലോ ജിത്തുൻ്റെയും കല്യാണം നടത്തിയത്..! ഇതും അതുപോലെ നടത്തിക്കോ..പിന്നെ ദയവ് ചെയ്ത് ഇക്കാര്യവും പറഞ്ഞെന്നെ ഉപദ്രവിക്കരുത്..🫠

 

 

ലീല പുറത്തേക്ക് നടന്നു ..!

 

 

 

( കുറച്ച് സമയത്തിന് ശേഷം കോട്ടേർസിൽ )

 

 

 

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് നീരജ് ഉറക്കം എഴുന്നേറ്റത്..! നോക്കിയപ്പോ കിച്ചുവിൻ്റെ കോൾ ആയിരുന്നു..നീരജ് കോൾ എടുത്തു..!

 

 

നീരജ് : ഹലോ..🫩

 

 

കിച്ചു : അണ്ണാ എന്താ പരിപാടി..!😌

 

 

നീരജ് : എഹ്.. ഉറക്കം ആയിരുന്നടാ..! എന്താടാ വിളിച്ചേ…കാര്യം പറ🫩

 

 

കിച്ചു : അണ്ണാ…ടൗണിക്ക് വരിണ്ടാ…😌

 

 

നീരജ് : ടൗണിക്ക ഇപ്പോഴോ..!

 

 

നീരജ് ചുണ്ടിൻ്റെ സൈഡിലായി ഒഴുകിയിറങ്ങിയ തുപ്പൽ പുറം കൈ കൊണ്ട് തുടച്ചിട്ട് ഉറക്ക ചടവോടെ കിച്ചുനോട് പറഞ്ഞു..!

 

 

 

കിച്ചു : വാ…വെറുതെ പോയിട്ട് വരാ..!👀

 

 

നീരജ് : ഞാനില്ലടാ…നി പോയിട്ട് വാ..!🫩

 

 

ഉറങ്ങിയെഴുന്നേറ്റതുകൊണ്ടുത്തന്നെ നീരജിൻ്റെ ശബ്ദം കുറച്ചധികം പരുക്കാനായി അനുഭവപ്പെട്ടു..!

 

 

കിച്ചു : ആ..കളിക്കാതെ വാ അണ്ണാ..! വരുമ്പോ വണ്ടിയും എടുത്തോ…ബൈക്കിൽ എണ്ണയില്ലാ..!😌

 

 

 

നീരജ് : എച്ചി എന്നും എച്ചി ആടാ..!😤

 

 

കിച്ചു : നാറി എന്നും നാറി ആയിരിക്കും അല്ലേണ്ണാ..😅

 

 

നീരജ് : വയ് ടാ ഫോണേ…😏😅

 

 

ഫോൺ വച്ച് കഴിഞ്ഞപ്പോഴാണ് ഇന്നലെ ഇന്നോവക്ക് ചെറിയൊരു തട്ട് കിട്ടിയ കാര്യം നീരജിൻ്റെ ബുദ്ധിമണ്ഡലത്തിൽ തെളിഞ്ഞത്..! എന്നാ പിന്നെ വണ്ടിടെ കാര്യം പറഞ്ഞ് ടൗണിലേക്ക് പോവാ..! അതിന് മൂന്നായി എന്തേലും ഒന്നും കഴിക്കണം..ഇന്നലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല..! നീരജ് നോക്കിയപ്പോ ടേബിളിൻ്റെ മുകളിൽ കുറച്ച് ഫ്രൂട്ട്സ് ഇരിക്കുന്നത് കണ്ടു..! നീരജ് സ്വപ്നം അല്ലാലോ എന്ന് നോക്കാൻ കണ്ണൊന്ന് തിരുമി ..! അല്ല സ്വപ്നം അല്ല ദേ ടേബിളിൻ്റെ മുകളിൽ ഇരിക്കുന്നു രണ്ട് നെടു നീളൻ നേന്ത്ര പഴവും രണ്ട് ആപ്പിളും..!

 

 

നീരജ് ബാത്രൂമിൽ കയറി ചെറിയൊരു കുളി പാസാക്കി ഒപ്പം പല്ലും തേച്ചു..! കുളി കഴിഞ്ഞ് ഒരു ട്രാക്കും ബനിയനും എടുത്തിട്ടു..ടേബിളിന് മുകളിൽ ഉണ്ടായിരുന്ന ഫ്രൂട്ട്സ് എടുത്ത് കഴിച്ചു..!

 

 

നീരജ് : എന്നാലും ഇതാരു കൊണ്ട് വച്ചു..🤔..ആ ചിലപ്പോ ബിന്ദു ചേച്ചി ആയിരിക്കും..!

 

 

നീരജ് സ്വയം പറഞ്ഞു കൊണ്ട് കഴിച്ച്..! നല്ല വിശപ്പുള്ളത് കൊണ്ട് ആ പഴങ്ങൾ കഴിച്ച് നീരജ് വിശപ്പ് മാറ്റി..! ശേഷം കണ്ണാടി നോക്കി മുടിയെല്ലാം ഓകെ ആക്കി..! പക്ഷേ കുളി കഴിഞ്ഞിട്ടും മുഖത്തിൻ്റെ എവിടെയൊക്കെയോ ഒരു ഉറക്ക ക്ഷീണം തളം കെട്ടി നിന്നു..! നീരജ് ഫോണും കയ്യിലെടുത്ത് ശോഭമ്മയോട് ടൗണിൽ പോണ കാര്യം പറയാൻ നടന്നു..! ഫോണിൽ വന്ന നോട്ടിഫിക്കേഷൻ ഒക്കെ നോക്കിയിട്ടായിരുന്നു നീരജിൻ്റെ പോക്ക്..! കറക്ട് വീടിൻ്റെ അകത്തേക്ക് കടന്നതും എന്തോ വന്ന് നീരജിൻ്റെ മുഖത്തടിച്ചു..! കിട്ടിയ ഇടിയുടെ ആഘാതത്തിൽ കയ്യിലുണ്ടായിരുന്ന ഫോൺ നിലത്തേക്ക് വീണു..!

Leave a Reply

Your email address will not be published. Required fields are marked *