നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

 

എരിത്തീയിലേക്ക് എണ്ണ കോരി ഒഴിക്കുന്നത് പോലെയായിരുന്നു ലീലയുടെ സംസാരം..!

 

 

ലീല : ആ… ഇപ്പൊ കണ്ടോ.. മമ്മി വരെ ആരുടെ സൈഡ് ആയിട്ടാ നിൽക്കുന്നത് എന്ന്..😏

 

 

ലീല ജിത്തുവിനോട് പറഞ്ഞു..!

 

 

ജിത്തു : ഇനി ആര് സപ്പോർട്ട് ചെയ്താലും ചെയ്തില്ലെങ്കിലും കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ടേ പോണുള്ളൂ..😏

 

 

സോണി : അതൊക്കെ അത്രേ ഉള്ളൂ..😤

 

 

പ്രവീൺ : ഇവനെ കാണുമ്പോഴേ എനിക്ക് പൊളിഞ്ഞ് കയറുവാണ്..😡

 

 

 

ജിത്തു : നി പെൺപിള്ളാരുടെ അടുത്ത് മാത്രേ ഷോ കാണിക്കൂ..! നിനക്ക് ചുണ ഉണ്ടേൽ നീ ഇപ്പൊ കാണിക്കടാ..😡

 

 

ജിത്തു നീരജിൻ്റെ നേർക്ക് ദേഷ്യം കൊണ്ട് നടക്കാൻ തുടങ്ങി..!

 

 

ശോഭ : ജിത്തു നിന്നോട് അല്ലെ ഞാൻ മിണ്ടാതെ ഇരിക്കാൻ പറഞ്ഞേ..😤

 

 

ജിത്തു : ആൻ്റിക്ക് എന്താ ഇവനോട് ഇത്ര സ്നേഹം..! 😡

 

 

ഗീത : ജിത്തു…പ്രശ്നം ഉണ്ടാക്കാതെ പോവാൻ നോക്ക്..! ശ്വേതെ നീയിവനെ കൊണ്ട് പോയെ…😡

 

 

ഗീത ജിത്തുവിന് പിടിച്ച് കൊണ്ട് ശ്വേതയോട് പറഞ്ഞു..! ( ശ്വേത ജിത്തുവിൻ്റെ ഭാര്യയാണ്..)

 

 

ഇത്രയൊക്കെ കേട്ടിട്ടും തനിക്ക് നേരെ തെറി വിളി നടത്തിയിട്ടും നീരജ് ഇതൊന്നും തന്നെയല്ല പറയണത് എന്ന മട്ടിൽ നിന്നു..!

 

 

ശോഭ : നീരജേ..നീ വന്നേ..!😐

 

 

മറ്റുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലാ തോന്നിയത് കൊണ്ട് ശോഭ നീരജിന് വിളിച്ച് നടന്നു..! ശോഭമ്മ റൂമിൻ്റെ വാതിൽ തുറന്നതും നീരജിന് പിന്നിൽ നിന്നും ചവിട്ട് കിട്ടിയതും ഒപ്പമായിരുന്നു..! പിന്നിൽ നിന്നും കിട്ടിയ ചവിട്ടിൻ്റെ പവറിൽ നീരജ് മുന്നോട്ട് വീണു..! നീരജ് തിരിഞ്ഞ് നോക്കിയപ്പോ സോണിയായിരുന്നു..!

 

 

ശോഭ : അയ്യോ..നീരജേ എഴുന്നേൽക്കടാ..😳

 

 

ശോഭ നീരജിന് പിടിച്ച് എഴുന്നേൽപ്പിച്ചു..!

 

 

ഗീത : നീരജേ താൻ പ്രശ്നം ഒന്നും ഉണ്ടാക്കണ്ട..! നമുക്ക് ഇതിനെ കുറിച്ച് പിന്നീട് സംസാരിക്കാം..😤

 

 

നീരജ് പുറമെ ഒന്നും സങ്കടം കാണിച്ചില്ലെങ്കിലും അകമേ വിങ്ങി..! ശോഭമ്മ പറഞ്ഞത് കേട്ട് നീരജ് മുന്നോട്ട് നടന്നു..!

 

ലീല : ഡാ…ഡാ…നിന്നോട് ഞാൻ ഒരിക്കേ പറഞ്ഞില്ലേ..! നീ എന്നെ കരയിപ്പിച്ചതിന് നിന്നെ നാറി നാണം കെടുത്തി കരയിപ്പിച്ച് വിടുമെന്ന്..! നി നോക്കിക്കോടാ ഇത് തുടങ്ങിയിട്ടേ ഉള്ളൂ..😡

 

പുറകെ നിന്നും ലീല ഉറക്കെ വിളിച്ച് പറഞ്ഞു..! അതിന് ശേഷം എല്ലാരും കൂടെ കൂട്ടത്തോടെ നീരജിന് നോക്കി കൂവി..! നീരജിൻ്റെ കണ്ണ് നിറഞ്ഞോ എന്നൊരു തോന്നൽ..! നീരജ് പടികൾ ഇറങ്ങി ഹാളിലേക്ക് ചെന്നപ്പോ ബിന്ദു ചേച്ചി നിറക്കണ്ണുകളോടെ നിന്നു..!

 

 

ബിന്ദു : എന്താടാ..🥹

 

 

നീരജിന് നോക്കിക്കൊണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!

 

 

നീരജ് : ഏയ്..ഒന്നുമില്ല..!

 

 

നീരജ് വീടിന് പുറത്തേക്ക് നടന്നു കുറെ നേരം കോട്ടേഴ്‌സിൻ്റെ വരാന്തയിൽ ഇരുന്നു..! മേലെ റൂമിൽ നിന്നും പാട്ടിൻ്റെയും ആഘോഷത്തിൻ്റെയും ശബ്ദം കേട്ടു..! അപ്പോഴാണ് നീരജിൻ്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്..! കൃഷ്ണയുടെ മെസ്സേജ് ആയിരുന്നു അത്..!

 

 

കൃഷ്ണ : { ഹലോ…എന്താണ് പരിപാടി , കഴിച്ചോ..🤗 }

 

 

കൃഷ്ണയുടെ മെസ്സേജ് കണ്ടപ്പോ നീരജിൻ്റെ മുഖത്ത് ഒരു തെളിച്ചം വന്നു..!

 

 

നീരജ് : { ഇല്ല…കഴിക്കണം..! നി കഴിച്ചോ..😊 }

 

 

 

കൃഷ്ണ : { കഴിക്കാൻ സമയം ആയല്ലോ..! വേഗം പോയി നല്ല കുട്ടിയായി എൻ്റെ പൊന്ന് മോൻ ഫുഡ് കഴിച്ചേ 😘 }

 

 

നീരജ് : { കഴിക്കാം…കുറച്ച് നേരം കൂടി ഇങ്ങനെ മാനം നോക്കി ഇരിക്കാം കരുതി..🤗 }

 

 

കൃഷ്ണ : { എന്താണ് ഒരു സങ്കടം പോലെ..! ഒന്നുമില്ലാതെ ഇങ്ങനെ മാനം നോക്കി ഇരിക്കില്ലല്ലോ എൻ്റെ ചെക്കൻ..👀 }

 

 

Leave a Reply

Your email address will not be published. Required fields are marked *