നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 1അടിപൊളി 

 

 

അച്ചു : അപ്പൊ അവര് നിന്നെ കമ്പി റൂമില് കേറ്റി അടിച്ചോ…👀

 

 

സിനിമയിൽ കണ്ട സ്റ്റേഷനും അതിൽ പ്രതികളോടുള്ള പോലീസിൻ്റെ പ്രതികരണം ആണ് അച്ചു അവളുടെ രീതിയിൽ ചോദിച്ചത്..! പിന്നെ ഈ കമ്പി റൂം എന്നവളുദേശിച്ചത് ലോക്ക് അപ്പിനെയായിരുന്നു..! അച്ചുവിൻ്റെ ചോദ്യങ്ങൾ തുടർന്ന് കൊണ്ടിരുന്നപ്പോ നീരജ് തീൻ മേശയുടെ അടിയിലൂടെ കാലിട്ട് അച്ചുവിൻ്റെ കാലിൽ ചെറുതായി ചവിട്ടി..! ചവിട്ട് കിട്ടിയതും അച്ചു ടേബിളിൻ്റെ അടിയിലേക്ക് നോക്കി..!

 

 

 

അച്ചു : അമ്മാ….😖

 

 

നീരജാണ് കാല് കൊണ്ട് ചവിട്ടിയതെന്ന് മനസ്സിലായപ്പോ അച്ചു ഉറക്കെ കരയുന്നത് പോലെ കാണിച്ചു..!

 

 

ബിന്ദു : നീരജേ..എൻ്റെ കൊച്ചിനെ വെറുതെ കേടു കാട്ടിയാലുണ്ടല്ലോ..😤

 

 

ബിന്ദു ചേച്ചി നീരജിന് നോക്കി ശകാരിക്കും പോലെ പറഞ്ഞു..!

 

 

നീരജ് : ഓ…നിങ്ങള് വലിയ അമ്മയും മോളും..😏

 

 

നീരജിൻ്റെ മുഖത്ത് പുച്ഛം മാത്രം..! ശോഭമ്മ അവൻ്റെ പ്ലേറ്റിലേക്ക് കുറച്ചും കൂടി ചിക്കൻ വിളമ്പി..!

 

 

നീരജ് : മതി…മതി..! എനിക്ക് വേണ്ട ഈ പിശാചിനെ കൊടുത്തോ..😏

 

 

ശോഭമ്മ പ്ലേറ്റിൽ ചിക്കൻ വച്ചപ്പോ നീരജ് പറഞ്ഞു..!

 

 

അച്ചു : അമ്മാ…പോലീസിൻ്റെ കയ്യീന്ന് തല്ല് കൊണ്ടവരല്ലേ ചിക്കൻ കയിക്കണ്ടേ..👀

 

 

 

ബിന്ദു : തല്ല് കൊണ്ടുവരും കൊള്ളാത്തവരും കഴിക്കണം..എന്നാലല്ലേ നമ്മള് വളരൂ..😅

 

 

അച്ചുവിൻ്റെ പൊട്ടത്തരങ്ങൾക്ക് സപ്പോർട്ട് എന്ന പോലെ ബിന്ദു ചേച്ചി മറുപടി നൽകി..!

 

 

നീരജ് : എന്നാ നി ചിക്കൻ കഴിക്കണ്ടടി..! പോലീസിൻ്റെ ഇടി കൊണ്ടവർ മാത്രം തിന്നാ മതി…😤

 

 

നീരജ് അച്ചുവിൻ്റെ പ്ലേറ്റിൽ നിന്നും ചിക്കൻ എടുത്തു..!

 

 

അച്ചു : അമ്മാ…😭 എൻ്റെ ചിക്കൻ ….😫

 

 

 

ബിന്ദു : ഓ…എൻ്റെ പൊന്ന് നീരജെ..! നി എന്തിനാടാ അവളെ കരയിപ്പിക്കണേ…😤😶

 

 

നീരജ് : ഇതെല്ലാം ഒരു എൻ്റർടെയ്ൻമെൻ്റ്..😎

 

 

നീരജ് ചപ്പാത്തി മടക്കി അതിൻ്റെ ഇടയിൽ ചിക്കൻ പീസ് വെച്ച് കൊണ്ട് കഴിച്ചു..!

 

 

ശോഭമ്മ : നാളെ നി ആ കുട്ടിയെ ഇങ്ങോട്ട് വരാൻ പറ..!😊

 

 

നീരജ് : ആരെ..?👀

 

 

നീരജ് ചപ്പാത്തിയും ചിക്കനും ചവച്ചിറക്കി കൊണ്ട് ചോദിച്ചു..!

 

 

ശോഭമ്മ : കൃഷ്ണയെ…😊

 

 

നീരജ് : എന്തിനെ…!

 

 

ബിന്ദു : ഞങ്ങളും ഒന്ന് കാണട്ടെ..😌

 

 

നീരജ് : പിന്നെ കണ്ടാ പോരെ..! ഇപ്പൊ തന്നെ എന്നോട് ദേഷ്യം ആയിരിക്കും..🙂

 

 

ബിന്ദു : പിണക്കം ആണോ..😅

 

 

 

നീരജ് : എന്നോട് വഴക്ക് ഒന്നും ഉണ്ടാക്കണ്ട പറഞ്ഞിട്ടുണ്ടേ..! ഞാൻ പ്രശ്നം ഉണ്ടാക്കിയപ്പോ അവളവിടെ ഉണ്ടായിരുന്നല്ലോ…! അതോണ്ട് എന്തേലും പറഞ്ഞ എന്നെ അവള് കൊല്ലും..🤐

 

 

ബിന്ദു : അത് സാരമില്ല..! നിന്നെ ഇങ്ങനെ വരച്ച വരയിൽ നിറുത്തുന്ന പെൺകുട്ടി തന്നെ വേണം..! അല്ലെ ചേച്ചി…😅

 

 

ബിന്ദു ചേച്ചി ചിരിച്ചു കൊണ്ട് ശോഭമ്മയെ നോക്കി

 

 

ശോഭമ്മ : അതേ.., അതാവുമ്പോ എപ്പോഴും നിൻ്റെ മേലെ ഒരു ശ്രദ്ധയും ഉണ്ടാവും..😅

 

 

 

നീരജ് : ഹലോ…, അങ്ങനെ എല്ലാരും കൂടി എന്നെ കൊച്ചക്കുവൊന്നും വേണ്ട…! അങ്ങനെ വരച്ച വരയിൽ നിക്കുന്ന ആളൊന്നുമല്ല ഈ നീരജ്…!

 

 

 

ബിന്ദു : പിന്നെ അവള് വരച്ച വട്ടത്തിനകത്താണോ…🤭

 

 

ബിന്ദു ചേച്ചി സ്വയം പറഞ്ഞു കൊണ്ട് ചേച്ചി തന്നെ ചിരിച്ചു..!

 

 

 

നീരജ് : 😐

 

 

ശോഭമ്മ : നീയതില് നാണക്കേടൊന്നും വിചാരിക്കേണ്ട…! ഇങ്ങനെ ഒക്കെ തന്നയാണ് എല്ലാരും.. ,ഇതൊക്കെ തന്നെയാണെടാ ജീവിതം എന്ന് പറയണത്..🤍😊

 

 

____________________________തുടരും____

 

ഹലോ വണക്കം മക്കളെ ,

ചിലരുടെയൊക്കെ കമൻ്റ് പോലെ ഒരു മാസത്തിന് ശേഷം പിന്നെയും ഞാൻ തിരികെ എത്തി..! ഈ കാഥയ്ക്ക് വലിയ ഫാൻ ബേസ് ഇല്ലെങ്കിലും ഈ കഥ വായിക്കുന്ന ചില വായനക്കാരോടായി പറഞ്ഞോട്ടെ , ഈ പാർട്ട് വൈകിപ്പിച്ചതിൽ സോറി..!

Leave a Reply

Your email address will not be published. Required fields are marked *