നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 7 4അടിപൊളി 

 

>>>21:15

 

 

അച്ചു : ഡാ…നീരജെ ഈ ഹോം വർക്ക് ഒന്ന് ചെയ്ത് തരൊ..!😊

 

 

പതിവിന് വിപരീതമായി അച്ചു നീരജിനോട് സ്നേഹത്തോടെ ചോദിച്ചു..!

 

 

നീരജ് : ഒന്ന് പോടി..നിൻ്റെ ഹോംവർക്ക് ചെയ്യുനാണല്ലൊ എന്നെ ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നത്..! പിന്നെ സ്കൂളിൽ പോയ സമയത്ത് ചെയ്തിട്ടില്ല പിന്നെയാണ് പഠിത്തത്തിൽ നിന്നും റിട്ടയർമെൻ്റ് ചെയ്തിട്ട്..😏

 

 

അച്ചുവിൻ്റെ പതിവിന് വിപരീതമായി സ്നേഹ പ്രകടനത്തിന് നീരജിൻ്റെ പതിവ് പുച്ഛം നിറഞ്ഞ മറുപടി വന്നു..!

 

 

 

ശോഭമ്മ : ഒന്ന് പറഞ്ഞ് കൊടുക്കടാ നിന്നേക്കാളും ചെറുതല്ലേ അവള്..! ഇല്ലേ അച്ചു മോൾക്ക് ശോഭമ്മ പറഞ്ഞ് തരാ..

 

 

നീരജിൻ്റെ തണുപ്പൻ പ്രതികരണത്തിന് ശോഭമ്മ ഇടയിൽ കയറി അച്ചുവിന് വേണ്ടി വാദിച്ചു..!

 

 

നീരജ് : നോക്കട്ടെ..! അറിയാവുന്നതാണെങ്കിൽ പറഞ്ഞ് തരും.., അറിയില്ലേ പിന്നെ ഈ ഭാഗത്ത് നിന്നേക്കരുത്..😤

 

 

നീരജ് അച്ചുവിനെ നോക്കി പറഞ്ഞു..! അല്ലെങ്കിലും ഈ ഹോം വർക്ക് ചെയ്യലൊക്കെ പണ്ട് തൊട്ടേ ചടപ്പാണ്..! എന്തായാലും ക്ലാസിലെ പഠിപ്പി പിള്ളേര് ഹോം വർക്ക് ചെയ്ത് കൊണ്ട് വരും മാഷിനെ കാണിക്കും ചെയ്യാത്തവർക്ക് അടിയും കൊള്ളും..! എന്നാ പിന്നെ ഈ മാഷ്മാർക്ക് ഈ പഠിപ്പിസ്റ്റ് പിള്ളാർക്ക് മാത്രമായി ഹോം വർക്ക് കൊടുത്താ പോരെ…എന്തായാലും നമ്മളൊന്നും ചെയ്യില്ല എന്നവർക്കറിയാം ,പിന്നെ ആകെ ബോണസ് ആയി കിട്ടുന്നത് അടി മാത്രമാണ്..! എനിക്കെന്തോ ഈ ഹോം വർക്ക് സിസ്റ്റം അങ്ങോട്ട് ദഹിച്ചിട്ടില്ല.., കാരണം കുറെ കിട്ടിയിട്ടുണ്ടെ…( അപ്പൊ പിന്നെ എന്ത് ഊമ്പാൻ ആണ് സ്കൂളിൽ പോണേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല..)

 

 

അച്ചു : ഇത് സിമ്പിളാ..!

 

 

നീരജിന് നേരെ ബുക്ക് കാട്ടി കൊണ്ട് അച്ചു പറഞ്ഞു..!

 

 

 

നീരജ് :എന്നാ പിന്നെ നിനക്ക് ചെയ്തൂടെ.. സിമ്പിളാണെ..

 

 

 

അല്ലെ…അവൾക്ക് ചെയ്തു കൊടുക്കാമെന്ന് മനസിൽ പോലും അറിയാതെ ആണ് നീരജ് ചിന്തിച്ചത്..! അതിൻ്റെ ഇടയിൽ കൂടി അവള്..!

 

 

 

അച്ചു : ഞാൻ പറഞ്ഞ് തരാ അതുപോലെ ചെയ്താ മതി..🤗

 

 

നീരജ് : നോക്കട്ടെ..!😏

 

 

 

നീരജ് അച്ചുവിൻ്റെ ബുക്ക് വാങ്ങി പേജ് മറിച്ച് നോക്കി..!

 

 

 

നീരജ് : ആ..ഇത് ഇംപോസിഷൻ അല്ലെ..!😃

 

 

 

നീരജ് അച്ചുവിന് നോക്കി ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു..!

 

 

 

നീരജ് : നി എഴുതി ചാവണ്ടത് എന്നെ കൊണ്ട് എഴുതിപ്പിക്കാൻ നോക്കുന്നോ..! പോയി എഴുതടി..! വെറുതെ അല്ല ഈ സ്നേഹപ്രകടനം ഒക്കെ..😅

 

 

അച്ചു : പ്ലീസ് ഡാ..കുറച്ച് എഴുതി തന്നാ മതി..! 😕

 

 

 

അച്ചു മുഖത്ത് സങ്കട ഭാവം വരുത്തി..!

 

 

 

നീരജ് : നടക്കില്ല..! അല്ല ഇത്രയൊക്കെ എഴുതാമെങ്കിൽ ബാക്കി കൂടി എഴുതിക്കൂടേ.. 😏

 

 

മുന്നത്തെ പേജുകളിൽ അത്യാവശ്യം വൃത്തിയിൽ തന്നെ ഇംപോസിഷൻ എഴുതിയത് കണ്ട് നീരജ് ചോദിച്ചു..!

 

 

 

അച്ചു : അതെന്തിനാ നീയറിയണെ…! നിനക്ക് എഴുതി തരാൻ പറ്റോ ഇല്ലയോ..😤

 

 

 

അച്ചുവിൻ്റെ തനി സ്വരൂപം പുറത്ത് വന്നു..!

 

 

 

നീരജ് : ആജ്ഞാപിക്കണ 😤..! ഒരു പൊടിക്ക് അടങ്ങടി..ഞാനേ എഴുതി തരാ കരുതി ഇരുന്നതാണ്..!

 

 

 

അച്ചു : എന്നാ എഴുതി തരൊ..🤗

 

 

അച്ചു പിന്നെയും സ്നേഹത്തോടെ ചിരിച്ചു..!

 

 

നീരജ് : ആരെഴുതി തന്നു പറയാതെ ഞാനിനി എഴുതില്ല..!

 

 

അച്ചു : 🙂

 

 

 

നീരജ് :ശോഭാമ്മയാണോ എഴുതി തന്നെ..😼

 

 

അച്ചുവിൻ്റെ സ്ഥിരം ഇംപോസിഷൻ എഴുതി കൊടുക്കുന്ന ആളാണ് ശോഭമ്മ..! എങ്ങനേലും അച്ചു ശോഭമ്മയെ കുപ്പിയിലാക്കും , എന്നിട്ട് എഴുതിപ്പിക്കും..! അറിയാലോ അച്ചുവാണ് , സോപ്പിടാനും ആളെ ചാക്കിലാക്കാനും ഇവളെ കഴിഞ്ഞിട്ടുള്ളൂ വേറെ ആരും..!

Leave a Reply

Your email address will not be published. Required fields are marked *